Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
UK Special
  05-01-2024
ഓരോ മണിക്കൂറിലും നല്‍കുന്ന വേതനം വര്‍ധിപ്പിച്ച് സെയിന്‍സ്ബറീസ്, പ്രതിവര്‍ഷം 1910 പൗണ്ടിന്റെ അധിക വരുമാനം

ലണ്ടന്‍: ജീവനക്കാര്‍ക്ക് മണിക്കൂറിന് നല്‍കുന്ന വേതനം വര്‍ദ്ധിപ്പിച്ച് സെയിന്‍സ്ബറീസ്. 200 മില്ല്യണ്‍ പൗണ്ട് നിക്ഷേപിച്ച് ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നടപടിയിലൂടെ 120,000 ജീവനക്കാര്‍ക്കാണ് ഗുണം ലഭിക്കുക. മാര്‍ച്ച് മുതല്‍ മണിക്കൂര്‍ വേതനം 11 പൗണ്ടില്‍ നിന്നും 12 പൗണ്ടായാണ് ഉയര്‍ത്തുകയെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല വ്യക്തമാക്കി. ലണ്ടനില്‍ താരതമ്യേന ഉയര്‍ന്ന ജീവിതച്ചെലവ് ഉള്ളതിനാല്‍ മണിക്കൂറിന് 11.95 പൗണ്ട് എന്നത് 13.15 പൗണ്ടിലേക്കും വര്‍ദ്ധിപ്പിക്കും. 'ജോലി ചെയ്യുന്നതിന് അര്‍ഹമായ പ്രതിഫലം കിട്ടണമെന്ന് ഉറപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഈയാഴ്ച 29 മില്ല്യണ്‍ പേര്‍ക്ക് നികുതി കുറച്ചും, നാഷണല്‍ ലിവിംഗ് വേജ് ഏപ്രില്‍ മുതല്‍ റെക്കോര്‍ഡ് നിരക്കില്‍

Full Story
  05-01-2024
സമരം ശക്തിപ്പെടുത്തി ജൂനിയര്‍ ഡോക്ടര്‍മാര്‍, കോവിഡ്, ഫ്‌ളൂ, നോറോവൈറസ് കേസുകള്‍ കുതിച്ചുയരുന്നു

ലണ്ടന്‍: എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടേത് മാത്രമല്ലെന്ന് ഓര്‍മ്മിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി. ഇവര്‍ക്ക് തോന്നുന്ന രീതിയില്‍ ഓഫും, ഓണുമാക്കാന്‍ പറ്റില്ലെന്നും വിക്ടോറിയ ആറ്റ്കിന്‍സ് വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് പോകുമ്പോള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ള രോഷം പ്രകടമാക്കിയാണ് ബിഎംഎയ്ക്ക് എതിരെ ആറ്റ്കിന്‍സ് രംഗത്ത് വന്നത്. ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ആറ് ദിവസത്തെ പണിമുടക്ക് രണ്ടാം ദിനം കടന്നപ്പോള്‍ തന്നെ ആശുപത്രികള്‍ സമ്മര്‍ദത്തില്‍ വിയര്‍ക്കുകയാണ്. പിക്കറ്റ് ലൈനുകള്‍ വിട്ടിറങ്ങി രോഗികള്‍ക്കായി തിരിച്ചുവരാന്‍ ഇംഗ്ലണ്ടിലെ നിരവധി

Full Story
  04-01-2024
അവിഹിത ബന്ധം ആരോപിച്ച് യുവതി യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി: 23 വയസ്സുകാരി കൊലപ്പെടുത്തിയത് താനുമായി വിവാഹം നിശ്ചയിച്ചയാളെ
പ്രതിശ്രുത വരനെ വാഹനം കാര്‍ ഇടിച്ചുകയറ്റി കൊലപ്പെടുത്തി. കൊലപാതക കേസില്‍ യുവതി കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഫിലോസഫി വിദ്യാര്‍ഥിയായിരുന്ന 23 കാരി ആലീസ് വുഡ് ആണ് പ്രതി. 24 കാരനായ റയാന്‍ വാട്‌സണെ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ വിവാഹം ഉറപ്പിച്ചിരുന്നു.

2022 മേയ് 6ന് ചെഷയറിലെ റോഡ് ഹീത്തിലെ ഇവരുടെ വീടിന് സമീപം വെച്ചാണ് റയാന്‍ വാട്‌സനെ യുവതി വാഹനം ഇടിപ്പിച്ച് കൊന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വ്യക്തമാക്കി. സ്റ്റോക്ക് ഓണ്‍
ട്രെന്‍ഡിലെ ഹാന്‍ലിയില്‍ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു സംഭവങ്ങള്‍. വീട്ടിലേക്ക് ആര് വാഹനം ഓടിക്കുമെന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. കൂടാതെ
Full Story
  04-01-2024
സോളിസിറ്റര്‍ പോള്‍ ജോണിന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയില്‍ അംഗത്വം

ലണ്ടന്‍: ലണ്ടനിലെ പ്രശസ്ത സോളിസിറ്റര്‍ പോള്‍ ജോണിന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയില്‍ അംഗത്വം. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് പോള്‍ ജോണിനെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് മലങ്കര മെത്രാപൊലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസാണു പുറത്തിറക്കിയത്. ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ് എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ പോള്‍ ജോണ്‍. ലണ്ടനിലെ പ്രശസ്തമായ പോള്‍ ജോണ്‍ സോളിസിറ്റേഴ്സിന്റെ മാനേജിങ് ഡയറക്ടറായ പോള്‍ ജോണ്‍ രണ്ടു പതിറ്റാണ്ടിലേറെയായി കുടുംബസമേതം ലണ്ടനിലാണ് താമസിക്കുന്നത്.

Full Story
  04-01-2024
ഹെന്‍ക് കൊടുങ്കാറ്റില്‍ ബ്രിട്ടന്‍ വെള്ളത്തിനടിയില്‍, കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി ഡ്രൈവര്‍മാര്‍

ലണ്ടന്‍: ഹെന്‍ക് കൊടുങ്കാറ്റിനെ തുടര്‍ന്ന് ബ്രിട്ടനിലെ നൂറുകണക്കിന് വീടുകള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടു. സ്‌കൂളുകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. പലഭാഗത്തും ഡ്രൈവര്‍മാര്‍ കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെടുകയും ചെയ്തു. ഏകദേശം 750 വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സറേയിലും, ബെര്‍ക്ഷയറിലും തെയിംസ് വാട്ടറിന്റെ മലിനജലം നടപ്പാതയെ മുക്കി. വോര്‍സ്റ്റര്‍ഷയറില്‍ തെയിംസ് നദി കരകവിഞ്ഞതോടെ ലിന്‍ഡ്രിഡ്ജിന് സമീപം 4 അടിയോളം ഉയര്‍ന്ന വെള്ളത്തില്‍ നിരവധി വാഹനങ്ങള്‍ മുങ്ങിക്കിടക്കുന്ന കാഴ്ചയും പുറത്തുവന്നിട്ടുണ്ട്. ഒരു കാര്‍ വെള്ളക്കെത്തില്‍ പെട്ടെങ്കിലും ഇത്

Full Story
  04-01-2024
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം വൃക്കമാറ്റ രോഗികളുടെയും ഹൃദ്രോഗികളുടെയും സ്ലോട്ടുകള്‍ റദ്ദാക്കുന്നു

ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ തുടര്‍ന്ന് കിഡ്നി ട്രാന്‍സ്പ്ലാന്റ് രോഗികളുടെയും, ഹൃദ്രോഗികളുടെയും അപ്പോയിന്റ്മെന്റുകള്‍ റദ്ദാകുന്നത് വിനാശകരമായി മാറുമെന്ന് ആശങ്ക. കിഡ്നി ദാനം ചെയ്യാന്‍ കാത്തിരുന്നവര്‍ക്കും, അത് സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ക്കും വലിയ തിരിച്ചടിയാണ് സമരങ്ങള്‍ നല്‍കുന്നത്. നെഞ്ചുവേദന എടുത്ത് ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് 15 മാസത്തെ കാത്തിരിപ്പാണ് എന്‍എച്ച്എസ് അപ്പോയിന്റ്മെന്റുകള്‍ നല്‍കുന്നതെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടിയന്തര റഫറല്‍ അപ്പോയിന്റ്മെന്റ് പോലും ഒന്‍പത് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ലഭിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. ഇത്തരത്തില്‍ കാത്തിരുന്ന് ലഭിച്ച

Full Story
  04-01-2024
വെര്‍ച്വല്‍ ബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച് പതിനാറുകാരി പരാതി നല്‍കി

ന്യൂഡല്‍ഹി: വെര്‍ച്വല്‍ റേപ്പിനിരയായി എന്നാരോപിച്ച് 16കാരി പൊലീസില്‍ പരാതി നല്‍കി. യുകെയിലാണ് സംഭവം. കുട്ടിയുടെ ഡിജിറ്റല്‍ രൂപം ഉപയോഗിച്ച് വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിലൂടെയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി വളരെയേറെ തകര്‍ന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ധരിച്ച് ഗെയിം കളിക്കാനെത്തിയപ്പോള്‍ ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സാധാരണ ഒരു കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ വൈകാരികവും മാനസികവുമായ ആഘാതം തന്നെയാണ് ഈ കുട്ടിയും

Full Story
  04-01-2024
പഠനം പൂര്‍ത്തിയായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ജോലിയില്ലാതെ യുകെയില്‍ നട്ടംതിരിയുന്നു

ലണ്ടന്‍: കാനഡ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി പോകുന്ന രാജ്യമാണ് യുകെ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീസ അനുവദിക്കുന്നതില്‍ 54% വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് യുകെ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയത്. ആഗോളതലത്തില്‍ തന്നെയുള്ള മികച്ച സര്‍വ്വകലാശാലകള്‍ മാത്രമല്ല, മികച്ച പഠനാന്തരീക്ഷവും ഇവിടേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു, ഒപ്പം മികച്ച ജോലി സാധ്യതകളും. എന്നാല്‍ ഇന്ത്യയില്‍ നിന്നും വലിയ പ്രതീക്ഷകളുമായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം പൂര്‍ത്തിയാക്കിയാല്‍ യുകെയില്‍ മികച്ച ജോലി ലഭിക്കുന്നുണ്ടോ? പ്രതീക്ഷിക്കുന്നത് പോലെ അത്ര

Full Story
[578][579][580][581][582]
 
-->




 
Close Window