Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
UK Special
  Add your Comment comment
വെര്‍ച്വല്‍ ബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച് പതിനാറുകാരി പരാതി നല്‍കി
reporter

ന്യൂഡല്‍ഹി: വെര്‍ച്വല്‍ റേപ്പിനിരയായി എന്നാരോപിച്ച് 16കാരി പൊലീസില്‍ പരാതി നല്‍കി. യുകെയിലാണ് സംഭവം. കുട്ടിയുടെ ഡിജിറ്റല്‍ രൂപം ഉപയോഗിച്ച് വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിലൂടെയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി വളരെയേറെ തകര്‍ന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ധരിച്ച് ഗെയിം കളിക്കാനെത്തിയപ്പോള്‍ ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സാധാരണ ഒരു കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ വൈകാരികവും മാനസികവുമായ ആഘാതം തന്നെയാണ് ഈ കുട്ടിയും അനുഭവിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. യുകെയില്‍ പൊലീസ് അന്വേഷിക്കുന്ന ആദ്യ വെര്‍ച്വല്‍ ലൈംഗിക കുറ്റകൃത്യമാണിത്.

രാജ്യത്ത് നിലവില്‍ വെര്‍ച്വല്‍ റേപ്പിനെതിരെ നിയമങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇത് പൊലീസുകാര്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൃത്യം നടക്കുന്ന സമയത്ത് കുട്ടി ഏത് ഗെയിമിലാണ് പങ്കെടുത്തിരുന്നത് എന്ന കാര്യവും വ്യക്തമല്ല.ഇത് ഓണ്‍ലൈനായി നടന്നതാണെന്ന് കരുതി നിസാരമായി തള്ളരുതെന്നും കുട്ടിയുടെ മാനസികാവസ്ഥ മനസിലാക്കി കൃത്യമായ അന്വേഷണം നടത്തണമെന്നും യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. ഡിജിറ്റലായി ഇത്രയും ക്രൂരത കാണിച്ച പ്രതികള്‍ ഒരു കുട്ടിയെ നേരില്‍ കണ്ടാല്‍ എത്ര മോശമായി പെരുമാറും എന്നതോര്‍ന്ന് ഭയമാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ രാജ്യങ്ങളില്‍ മാത്രമല്ല, കേരളത്തിലുള്‍പ്പെടെ വെര്‍ച്വല്‍ റേപ്പുകള്‍ നടന്നിട്ടുള്ളതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ അല്ലെങ്കില്‍ സ്ത്രീയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് അതിന് താഴെ അശ്ലീല കമന്റുകള്‍ ഓരോരുത്തരായി ഇടും. ആ സ്ത്രീയെ എങ്ങനെയൊക്കെ റേപ്പ് ചെയ്യാന്‍ എന്നതിനെ പറ്റി ചര്‍ച്ച ചെയ്യുക. ഇതിനെയാണ് വെര്‍ച്വല്‍ റേപ്പ് എന്ന് പറയുന്നത്. ബാലതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമാ നടികള്‍, രാഷ്ട്രീയത്തിലെ ഉന്നതരായ സ്ത്രീകള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വെര്‍ച്വല്‍ റേപ്പിന് ഇരകളായിട്ടുണ്ട്. വെര്‍ച്വല്‍ റേപ്പ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരടക്കം പറയുന്നത്.

 
Other News in this category

 
 




 
Close Window