Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
UK Special
  03-01-2024
പൈലറ്റും കൂടെയുള്ളവരും ലിഫ്ടില്‍ കുടുങ്ങി; വിമാനം വൈകി: കോമഡി സംഭവങ്ങളില്‍ വലഞ്ഞത് ബര്‍മിങ്ഹാമിലെ നിരവധി യാത്രക്കാര്‍
പൈലറ്റും ക്രൂവും മണിക്കൂറുകള്‍ എയര്‍പോര്‍ട്ടിലെ ലിഫ്റ്റി ല്‍ കുടുങ്ങി. യാത്രക്കാര്‍ വിമാനത്തില്‍ കാത്തിരുന്നു. ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടിലെ ലിഫ്റ്റാണ് പണി മുടക്കിയത്. പൈലറ്റും, ക്രൂവും ഉള്‍പ്പെടെ ലിഫ്ടില്‍ കുടുങ്ങി. മൂന്ന് മണിക്കൂറിലേറെ എടുത്താണ് കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ സാരമായ യാത്രാദുരിതം രൂപപ്പെട്ടു. താല്‍ക്കാലിക ലിഫ്റ്റില്‍ വിമാന ക്രൂ ജീവനക്കാര്‍ കുടുങ്ങിയെന്ന് വിമാനത്താവളം സ്ഥിരീകരിച്ചു. ഇതുമൂലം നേരിട്ട കാലതാമസങ്ങള്‍ക്ക് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.


ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് വിമാനമാണ് പറക്കാന്‍ വൈകിയത്. ഫയര്‍ഫൈറ്റേഴ്സ് ടീം സ്ഥലത്ത് എത്തിച്ചേര്‍ന്ന് രക്ഷപ്പെടുത്താന്‍
Full Story
  03-01-2024
മകളെ കാണാന്‍ യുകെയില്‍ എത്തിയ പിതാവിന് അപ്രതീക്ഷിത വിയോഗം: മരിച്ചത് നനീട്ടനില്‍ താമസിക്കുന്ന ആല്‍ബര്‍ട്ടിന്റെ പിതാവ് ബേബി
കേരളത്തില്‍ നിന്നു യുകെയിലേക്ക് മകളെ കാണാനെത്തിയ പിതാവിന് അപ്രതീക്ഷിത മരണം. നനീട്ടനില്‍ താമസിക്കുന്ന ആല്‍ബര്‍ട്ട് ജെയ്സന്റെ പിതാവ് ബേബി (68)യാണു മരിച്ചത് (ബേബി തേരകത്തിനടിയില്‍). മക്കളെ സന്ദര്‍ശിക്കാന്‍ യുകെയില്‍ എത്തിയ ബേബി നോര്‍വിച്ചില്‍ താമസിക്കുന്ന ജെയ്‌സന്റെ സഹോദരിയുടെ വീട്ടില്‍ ആയിരുന്നു. അവിടെ വച്ചാണ് മരണം. ഭാര്യ - ലില്ലി. മക്കള്‍ - ക്രിസ്റ്റീന, ആല്‍ബര്‍ട്ട് ജയ്‌സണ്‍, റെജീന. മരുമക്കള്‍ - സജി, ജിസ് ജെയ്‌സണ്‍, സിമില്‍. സംഭവിച്ചത്. കോവന്‍ട്രി ആന്‍ഡ് വര്‍വിക്ക്ഷെയര്‍ യൂണിറ്റിലെ എല്ലാ കുടുംബാംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
Full Story
  03-01-2024
പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് റേറ്റ് യുദ്ധവുമായി ബാങ്കുകള്‍

ലണ്ടന്‍: നീണ്ട ഇടവേളയ്ക്കു ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ മോര്‍ട്ട്ഗേജ് റേറ്റ് യുദ്ധവുമായി ബാങ്കുകള്‍. 'മോര്‍ട്ട്ഗേജ് നിരക്ക് യുദ്ധം' ആരംഭിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് ദാതാക്കളില്‍ ഒരാളായ ഹാലിഫാക്സ് അടക്കമുള്ള ചില ബാങ്കുകള്‍. മോര്‍ട്ട്‌ഗേജ് നിരക്കില്‍ 0.92% കുറവാണ് ഹാലിഫാക്സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. 25 വര്‍ഷത്തെ തിരിച്ചടവ് ശേഷിക്കുന്ന 300,000 പൗണ്ടിന് പ്രതിമാസം 162 പൗണ്ടു വരെ കുറവാണ് ഇതിലൂടെ ലഭിക്കുന്നത്. ഹാലിഫാക്സിനു പിന്നാലെ ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റിയും നിരക്കുകള്‍ കുറച്ചു. 0.49 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. മാത്രമല്ല, രണ്ട് വര്‍ഷത്തെ ഫിക്സ് റേറ്റ് 4.60 ശതമാനമായും വാഗ്ദാനം

Full Story
  03-01-2024
ബര്‍മിംഗ്ഹം വിമാനത്താവളത്തിലെ ലിഫ്റ്റില്‍ പൈലറ്റും ക്രൂവും കുടുങ്ങി, യാത്രക്കാര്‍ കാത്തിരുന്നത് മണിക്കൂറുകളോളം

ലണ്ടന്‍: ബര്‍മിംഗ്ഹം വിമാനത്താവളത്തിലെ ലിഫ്റ്റില്‍ പൈലറ്റും, ക്രൂവും ഉള്‍പ്പെടെ കുടുങ്ങിയതോടെ നൂറുകണക്കിന് വിമാനയാത്രക്കാരാണ് കുഴപ്പത്തിലായത്. മൂന്ന് മണിക്കൂറിലേറെ എടുത്താണ് കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ സാരമായ യാത്രാദുരിതം രൂപപ്പെട്ടു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് വിമാനമാണ് പറക്കാന്‍ വൈകിയത്. ഫയര്‍ഫൈറ്റേഴ്സ് ടീം സ്ഥലത്ത് എത്തിച്ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ മണിക്കൂറുകളെടുത്തു.

ഇതോടെ രാവിലെ 7.45ന് പുറപ്പെടേണ്ട വിമാനം വൈകി. രാവിലെ 6 മണിക്ക് ലിഫ്റ്റില്‍ പെട്ട ജോലിക്കാരെ പുറത്തെത്തിക്കാന്‍ സാധിച്ചത് 9.30-ഓടെ മാത്രമാണ്. ഖത്തറില്‍ നിന്നും കണക്ഷന്‍

Full Story
  03-01-2024
ഹെങ്ക് കൊടുങ്കാറ്റില്‍ വിറച്ച് ബ്രിട്ടന്‍

ലണ്ടന്‍: 94 എംപിഎച്ച് വരെ വേഗത്തില്‍ വീശിയടിക്കുന്ന ഹെങ്ക് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ബ്രിട്ടന്‍. മരങ്ങള്‍ കടപുഴകുകയും, മേല്‍ക്കൂരയിലെ സ്‌കാഫോള്‍ഡിംഗുകള്‍ പറന്നുപോകുകയും ചെയ്തു. ഗ്ലോസ്റ്ററില്‍ കാറിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ഹെങ്ക് കനത്ത നാശം വിതച്ചപ്പോള്‍ സതേണ്‍ ഇംഗ്ലണ്ട്, സൗത്ത് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിലും അതിശക്തമായ കാറ്റ് പ്രഭാവം സൃഷ്ടിച്ചു. ഐല്‍ ഓഫ് വൈറ്റില്‍ 94 എംപിഎച്ച് വേഗത്തിലുള്ള കാറ്റാണ് രേഖപ്പെടുത്തിയത്. ഹേസ്റ്റിംഗ്സില്‍ മരങ്ങള്‍ മറിഞ്ഞ് റെയില്‍ ലൈനുകള്‍ തകരാറിലായതോടെ സാരമായ തടസ്സങ്ങള്‍ രൂപപ്പെട്ടു. എക്സ്റ്റര്‍ എയര്‍പോര്‍ട്ടില്‍ 81

Full Story
  03-01-2024
എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആറ് ദിവസം നീളുന്ന പണിമുടക്ക് ആരംഭിച്ചിരിക്കുകയാണ്. ജനുവരി 3 രാവിലെ 7 മുതല്‍ ജനുവരി 9 രാവിലെ ഏഴ് വരെയാണ് എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങള്‍ നീളുക. ഇതിന്റെ പ്രത്യാഘാതം ഹെല്‍ത്ത്കെയര്‍ സേവനങ്ങളില്‍ പ്രതിഫലിക്കുകയും, രോഗികള്‍ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്യും. ഒരു പുതിയ വര്‍ഷത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ തുടക്കമാണ് എന്‍എച്ച്എസിന് നേരിടേണ്ടി വരുകയെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവുമാര്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് മുന്നോട്ട് വെച്ച പേ ഓഫര്‍ പര്യാപ്തമല്ലെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നിലപാട്. അതേസമയം 35% ശമ്പളവര്‍ദ്ധനയെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന്

Full Story
  02-01-2024
കവന്‍ട്രിയില്‍ താമസിക്കുന്ന കുര്യന്‍ തോമസ് അന്തരിച്ചു: വിട പറഞ്ഞത് യുകെ മലയാളികള്‍ക്കു പരിചിതനായ സാം അച്ചായന്‍
യുകെയിലെ കവന്‍ട്രിയില്‍ താമസിക്കുന്ന കുര്യന്‍ തോമസ് അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശിയാണ് കുര്യന്‍. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ അന്നമ്മ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നേഴ്സാണ്. മിഡ്ലാന്‍ഡ്‌സ് ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. പൊതുദര്‍ശനവും സംസ്‌കാരവും പിന്നീട്.
Full Story
  02-01-2024
മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം ഈമാസം 13ന്; സംഘടിപ്പിക്കുന്നത് ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി
യുകെയിലെ പ്രശസ്തമായ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രൗഢ ഗംഭീരമായ മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി അഘോഷിക്കുവാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങുകയാണ്. ഈമാസം 13നു ശനിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ മാഞ്ചസ്റ്ററില്‍ ജെയിന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കപ്പെടുകയാണ്.
അന്നേ ദിവസം ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് നെറ്റിപ്പട്ടവും ശബരീശന്റെ തിടമ്പും ഏറ്റിയ മാഞ്ചസ്റ്റര്‍ മണികണ്ഠന്‍ എന്ന ഗജവീരന്റെയും യുകെയിലെ പ്രശസ്തമായ ചെണ്ടമേള കലാകാരന്‍മാരായ മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെമ്പടമേളത്തിന്റെയും മുത്തുക്കുടകളുടെയും താലപൊലിയേന്തിയ നൂറുകണക്കിന് തരൂണീമണികളുടെയും അകമ്പടിയോടെ മകരവിളക്കുല്‍സവത്സവത്തിന്റെ
Full Story
[579][580][581][582][583]
 
-->




 
Close Window