|
പൈലറ്റും ക്രൂവും മണിക്കൂറുകള്‍ എയര്‍പോര്‍ട്ടിലെ ലിഫ്റ്റി ല്‍ കുടുങ്ങി. യാത്രക്കാര്‍ വിമാനത്തില്‍ കാത്തിരുന്നു. ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടിലെ ലിഫ്റ്റാണ് പണി മുടക്കിയത്. പൈലറ്റും, ക്രൂവും ഉള്‍പ്പെടെ ലിഫ്ടില്‍ കുടുങ്ങി. മൂന്ന് മണിക്കൂറിലേറെ എടുത്താണ് കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ സാരമായ യാത്രാദുരിതം രൂപപ്പെട്ടു. താല്‍ക്കാലിക ലിഫ്റ്റില്‍ വിമാന ക്രൂ ജീവനക്കാര്‍ കുടുങ്ങിയെന്ന് വിമാനത്താവളം സ്ഥിരീകരിച്ചു. ഇതുമൂലം നേരിട്ട കാലതാമസങ്ങള്‍ക്ക് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് വിമാനമാണ് പറക്കാന്‍ വൈകിയത്. ഫയര്‍ഫൈറ്റേഴ്സ് ടീം സ്ഥലത്ത് എത്തിച്ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ മണിക്കൂറുകളെടുത്തു. ഇതോടെ രാവിലെ 7.45ന് പുറപ്പെടേണ്ട വിമാനം വൈകി. രാവിലെ 6 മണിക്ക് ലിഫ്റ്റില്‍ പെട്ട ജോലിക്കാരെ പുറത്തെത്തിക്കാന്‍ സാധിച്ചത് 9.30-ഓടെ മാത്രമാണ്. |