Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
UK Special
  Add your Comment comment
ഗ്രോസറി ഇന്‍ഫ്ളേഷന്‍ കുതിച്ചുയര്‍ന്നു; യുദ്ധഭീഷണി പലിശ നിരക്ക് കുറയാനുള്ള സാധ്യത മങ്ങി
reporter

രാജ്യത്തെ കുടുംബങ്ങള്‍ക്ക് ജീവിതച്ചെലവ് പ്രതിസന്ധി കൂടുതല്‍ കടുപ്പിക്കുന്ന തരത്തിലാണ് കഴിഞ്ഞ മാസം ഗ്രോസറി ഇന്‍ഫ്ളേഷന്‍ കുതിച്ചുയര്‍ന്നത്. ഫെബ്രുവരി 22 വരെ നാല് ആഴ്ചകളില്‍ ഗ്രോസറി വിലവര്‍ദ്ധനവ് 4.3 ശതമാനമായി ഉയര്‍ന്നു. ജനുവരിയില്‍ 4 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് തിരിച്ചുകയറ്റം ഉണ്ടായത്.

ഇറാനെതിരെ ഇസ്രയേലും അമേരിക്കയും യുദ്ധം ആരംഭിക്കുന്നതിന് മുന്‍പാണ് വിലവര്‍ദ്ധനവ് ഉണ്ടായത് എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടുപോകുമെന്ന ഭയപ്പാടും വളരുകയാണ്. എണ്ണയും ഗ്യാസും വിതരണത്തെ ബാധിക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഫിലിപ്പ് ലെയിന്‍ മുന്നറിയിപ്പ് നല്‍കി. ഇത് പണപ്പെരുപ്പം കൂടി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.

ബ്രിട്ടനില്‍ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും, യുദ്ധഭീഷണിയും വിലവര്‍ദ്ധനവും കാരണം സാധ്യത മങ്ങി. കഴിഞ്ഞ ആഴ്ച 80% വരെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷ നല്‍കിയിരുന്ന സാമ്പത്തിക വിപണികള്‍ ഇപ്പോള്‍ അത് വെറും 29 ശതമാനമായി ചുരുക്കി. കടമെടുപ്പ് ചെലവുകള്‍ കൂടി ഉയര്‍ന്നിട്ടുണ്ട്.

യുദ്ധ പ്രതിസന്ധി എണ്ണയും ഗ്യാസും വില ഉയര്‍ത്തിയതോടെ യുകെയിലെ ഡ്രൈവര്‍മാരുടെയും കുടുംബങ്ങളുടെ ഗ്യാസ്, വൈദ്യുതി ബില്ലുകളുടെയും ഭാരവും കൂടുകയാണ്. കുടുംബങ്ങളുടെ ബജറ്റിന് തീപിടിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍

 
Other News in this category

 
 




 
Close Window