Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
UK Special
  Add your Comment comment
ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയെ സഹായിച്ചെന്ന സംശയത്തില്‍ മൂന്ന് പേരെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തു. 39, 43, 68 വയസ്സുള്ള പുരുഷന്മാരെയാണ് നാഷണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം പിടികൂടിയത്.

അറസ്റ്റിലായവരില്‍ സ്‌കോട്ടിഷ് ലേബര്‍ എംപി ജോനി റീഡിയുടെ പങ്കാളിയായ ഡേവിഡ് ടെയ്ലര്‍ ഉള്‍പ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലണ്ടന്‍, വെയില്‍സ്, സ്‌കോട്ട്ലന്‍ഡിലെ ഈസ്റ്റ് കില്‌ബ്രൈഡ് എന്നിവിടങ്ങളിലായി വസതികളില്‍ വ്യാപക പരിശോധന നടത്തി. ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും ഉള്‍പ്പെടെ പ്രധാന തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

പോലീസ് വ്യക്തമാക്കിയതില്‍ പ്രകാരം, രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കൗണ്ടര്‍ ടെററിസം അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. മൂന്ന് പേരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്; വിശദമായ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.

സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ഭര്‍ത്താവിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ താന്‍ പങ്കാളിയല്ലെന്നും ജോനി റീഡ് വ്യക്തമാക്കി. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഒരിക്കലും ചോദ്യം ഉന്നയിച്ചിട്ടില്ലെന്നും ചൈനീസ് സ്ഥാപനങ്ങളുമായോ ഉദ്യോഗസ്ഥരുമായോ ബന്ധമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മക്കളുടെ സ്വകാര്യത മാനിക്കണമെന്ന് അവര്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കൗണ്ടര്‍ ടെററിസം പൊലീസ് ലണ്ടന്‍ വിഭാഗം മേധാവി കമാന്‍ഡര്‍ ഹെലന്‍ ഫ്‌ലാനഗന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേശീയ സുരക്ഷാ കേസുകളില്‍ വര്‍ധനയുണ്ടായതായി വ്യക്തമാക്കി. വിദേശ ശക്തികളുടെ ഇടപെടലുകള്‍ തടയാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

 
Other News in this category

 
 




 
Close Window