Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് പൊലീസ് ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് അഴിമതിക്കേസില്‍ അറസ്റ്റില്‍
reporter

ലണ്ടന്‍/ലെതര്‍ഹെഡ്: ബ്രിട്ടനിലെ പൊലീസ് ഫെഡറേഷന്‍ ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് (PFEW) ചീഫ് എക്‌സിക്യൂട്ടീവ് മുകുന്ദ് കൃഷ്ണയെ സാമ്പത്തിക തട്ടിപ്പും സ്ഥാനദുരുപയോഗവും നടത്തിയെന്നാരോപിച്ച് സിറ്റി ഓഫ് ലണ്ടന്‍ പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.

സറേയിലെ വീട്ടില്‍ നിന്ന് ബുധനാഴ്ച രാവിലെ കൃഷ്ണയെ കസ്റ്റഡിയിലെടുത്തതോടൊപ്പം, ഫെഡറേഷന്‍ ആസ്ഥാനത്തും പരിശോധന നടന്നു. 46 കാരനായ കൃഷ്ണയ്ക്കൊപ്പം 51 കാരനായ വെയ്ല്‍സിലെ മുന്‍ ബോര്‍ഡ് അംഗവും, 55 കാരനായ ബ്രിസ്റ്റോളിലെ മുന്‍ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്.

ഏകദേശം 1,45,000 പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പ്രതിനിധി സംഘടനയായ ഫെഡറേഷന്റെ തലവന്‍ തന്നെ അഴിമതിക്കേസില്‍ കുടുങ്ങിയതോടെ ആഭ്യന്തര മന്ത്രാലയവും പൊലീസ് സേനയും പ്രതിസന്ധിയിലായി. പ്രതിവര്‍ഷം 3.5 കോടിയിലധികം രൂപ ശമ്പളവും ബോണസും ലഭിക്കുന്ന കൃഷ്ണ, മുന്‍പ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായിരുന്നു. ഫെഡറേഷന്‍ സാമ്പത്തിക തകര്‍ച്ച നേരിടുമ്പോഴാണ് അദ്ദേഹം ചുമതലയേറ്റത്.

ഡാറ്റാ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ 110 മില്യണ്‍ പൗണ്ട് പിഴ 40 മില്യണ്‍ പൗണ്ടായി കുറച്ചുകൊണ്ടുവന്നത് അദ്ദേഹത്തെ 'സംഘടനയുടെ രക്ഷകനായി' ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ പ്രക്രിയയ്ക്കിടയില്‍ അവിഹിതമായ ഇടപാടുകള്‍ നടന്നോ എന്നതാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.

ഡിറ്റക്ടീവ് സര്‍ജന്റ് ജെയിംസ് ഹാല്‍ക്കറ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, തെളിവുകളുള്ളവര്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തു. ഫെഡറേഷനിലെ അധികാര തര്‍ക്കങ്ങളില്‍ കൃഷ്ണ മുന്‍കൈ എടുത്തതും, പ്രാദേശിക നേതാക്കളെ പുറത്താക്കാന്‍ ശ്രമിച്ചതും അദ്ദേഹത്തിനെതിരെ വലിയൊരു വിഭാഗത്തെ എതിര്‍പ്പിലേക്ക് നയിച്ചിരുന്നു.

ഈ അറസ്റ്റ് ഫെഡറേഷന്റെ ഘടനയില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളതായി സൂചന. പൊലീസ് സേനയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി

 
Other News in this category

 
 




 
Close Window