Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
ഹെങ്ക് കൊടുങ്കാറ്റ് മൂലമുള്ള ദുരിതത്തില്‍ നിന്ന് കരകയറാന്‍ കഴിയാതെ ബ്രിട്ടന്‍
reporter

ലണ്ടന്‍: മഞ്ഞ് മഴയും, ആലിപ്പഴ വര്‍ഷവും ഒത്തുചേര്‍ന്ന് യുകെയുടെ ചില ഭാഗങ്ങളില്‍ കാലാവസ്ഥ മോശമാക്കുമെന്ന് മെറ്റ് ഓഫീസ്. ഐസ് രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 വരെയാണ് ലണ്ടനിലും, സൗത്ത് ഈസ്റ്റിലും മുന്നറിയിപ്പ് നിലവിലുള്ളത്. ഐസ് പാച്ചുകള്‍, ശൈത്യകാല മഴ, പൂജ്യത്തിന് അരികിലുള്ള താപനില എന്നിവയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇത് ഗ്രേറ്റര്‍ ലണ്ടന്‍, കെന്റ്, സറേ, ഈസ്റ്റ് സസെക്സ്, വെസ്റ്റ് സസെക്സ് എന്നിവിടങ്ങളിലെ റോഡ്, റെയില്‍ സേവനങ്ങളെ ബാധിക്കും. സസെക്സ് നോര്‍ത്ത് ഡൗണ്‍സ് ഉള്‍പ്പെടെ ചെറിയ പ്രദേശങ്ങളില്‍ 1 മുതല്‍ 3 സെന്റിമീറ്റര്‍ വരെ മഞ്ഞിനും സാധ്യതയുണ്ട്.

ഇതിനിടെ നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ഉച്ചവരെ നീളുന്ന തണുപ്പ് മൂലമുള്ള ആംബര്‍ ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, മെറ്റ് ഓഫീസുമാണ് ആരോഗ്യ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. തണുപ്പേറിയ കാലാവസ്ഥ ഹെല്‍ത്ത് സര്‍വ്വീസിനെ കൂടുതല്‍ കാലം ബുദ്ധിമുട്ടിക്കുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അടുത്ത ആഴ്ചയില്‍ ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ അവസ്ഥ പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് യുകെഎച്ച്എസ്എ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഹെഡ് ഡോ. അഗോസ്തിനോ സൂസ പറഞ്ഞു. നേരത്തെ തന്നെ മെഡിക്കല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരും, 65ന് മുകളില്‍ പ്രായമുള്ളവരും തണുപ്പേറിയ കാലാവസ്ഥയില്‍ ജാഗ്രത പാലിക്കണമെന്നും, മുറികള്‍ കൂടുതല്‍ സമയവും ചൂടാക്കി വെയ്ക്കാനും യുകെഎച്ച്എസ്എ ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഴ്ചയിലെ ഹെങ്ക് കൊടുങ്കാറ്റിന്റെ ദുരിതത്തില്‍ നിന്നും ആളുകള്‍ കരകയറാന്‍ പാടുപെടുന്നതിന് ഇടയിലാണ് തണുത്തുറഞ്ഞ കാലാവസ്ഥ വരുന്നത്. കൊടുങ്കാറ്റ് മൂലം കനത്ത മഴയും, വ്യാപകമായ വെള്ളപ്പൊക്കവും, രണ്ട് മരണങ്ങളുമാണ് രാജ്യം നേരിട്ടത്.

 
Other News in this category

 
 




 
Close Window