ലണ്ടന്‍: ബ്രിട്ടനില്‍ മഞ്ഞുവീഴ്ച ശക്തി പ്രാപിക്കുന്നു. ഇന്നലെ രാത്രിയോടെ മഞ്ഞ് കൂടുതല്‍ വ്യാപകമായ തോതില്‍ പെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ താപനില -9 സെല്‍ഷ്യസിലേക്ക് താഴ്ന്നു. ബ്രിട്ടനില്‍ ദിവസങ്ങളായ കനത്ത മഴ പെയ്യിക്കുന്ന ഹെന്‍ക് കൊടുങ്കാറ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 2000 പ്രോപ്പര്‍ട്ടികള്‍ മുങ്ങിയതായി സ്ഥിരീകരണവും പുറത്തുവന്നു. യുകെയില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ 2000 പ്രോപ്പര്‍ട്ടികള്‍ വെള്ളത്തില്‍ മുങ്ങിയതായി എന്‍വയോണ്‍മെന്റ് മന്ത്രി റോബി മൂര്‍ പറഞ്ഞു. ഐസും, മഞ്ഞും മൂലം പ്രതലങ്ങള്‍ തെന്നിക്കിടക്കുന്ന അവസ്ഥയിലാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കി. റോഡുകളിലെ ഐസ് പാച്ചുകളില്‍ ജാഗ്രത പാലിക്കാന്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അര്‍ദ്ധരാത്രിയോടെ സ്കോട്ട്ലണ്ടില്‍ താപനില -9 സെല്‍ഷ്യസിലേക്കും, വെയില്‍സില്‍ -6 സെല്‍ഷ്യസിലേക്കും താഴുമെന്ന് വിദഗ്ധര്‍ പറയുന്നു. സൗത്ത് മേഖലയില്‍ കൂടുതലായി മഞ്ഞ് പ്രതീക്ഷിക്കാം. നോര്‍ത്ത് വെസ്റ്റ്, വെസ്റ്റ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, സൗത്ത് ഓഫ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി പ്രഖ്യാപിച്ച ആംബര്‍ തണുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം വെള്ളിയാഴ്ച വരെ നിലവിലുണ്ട്. തണുത്ത കാലാവസ്ഥ ആരോഗ്യ സര്‍വ്വീസില്‍ കൂടുതല്‍ കാലത്തേക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് യുകെഎച്ച്എസ്എ നല്കുന്ന അലേര്‍ട്ട് വ്യക്തമാക്കുന്നത്. താപനില -7 സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ ബ്രിട്ടനില്‍ ഉടനീളം മഞ്ഞുവീഴ്ച ദൃശ്യമായി. ചൊവ്വാഴ്ച മഞ്ഞുവീഴ്ച താരതമ്യേന കുറയുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം.