Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
പോസ്റ്റ് ഓഫിസ് ഹൊറിസോണ്‍ അഴിമതിയില്‍ ജനരോക്ഷം രൂക്ഷമാകുന്നു
reporter

ലണ്ടന്‍: പോസ്റ്റ് ഓഫീസ് അഴിമതി കേസില്‍ തെറ്റായി മുദ്രകുത്തപ്പെട്ട എല്ലാ സബ് പോസ്റ്റ്മാസ്റ്റര്‍മാരെയും കുറ്റവിമുക്തരാക്കണമെന്ന് പ്രധാനമന്ത്രി. സംഭവങ്ങളുടെ വിശദവിവരങ്ങള്‍ പുറത്തുവന്നതോടെ പൊതുജനരോഷം ശക്തമായ സാഹചര്യത്തിലാണ് ഋഷി സുനാകിന്റെ പ്രതികരണം. ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദം ശക്തമായതോടെ ഇത്തരമൊരു നടപടി സാധ്യമാണോയെന്ന് ജസ്റ്റിസ് സെക്രട്ടറി പരിശോധിക്കുന്നതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പോസ്റ്റ് ഓഫീസിന്റെ മുന്‍ സിഇഒ പോളാ വെനെല്‍സിന്റെ സിബിഇ റദ്ദാക്കണമെന്ന ആവശ്യത്തിന് ഒരു മില്ല്യണ്‍ ഒപ്പുകള്‍ ലഭിച്ചു. മോഷ്ടാക്കളെന്ന് ആയിരക്കണക്കിന് മുന്‍ ജീവനക്കാരെ മുദ്ര കുത്തിയ സംഭവങ്ങളുടെ വിവരങ്ങള്‍ ഐടിവി സീരീസ് പുറത്തുവിട്ടതോടെ ജനശ്രദ്ധയിലേക്ക് ഈ അഴിമതി വരുന്നത്. ഇതോടെ ജോലിക്കാര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം വൈകുന്നതിലും രോഷം വ്യാപകമായി.

ക്രിമിനല്‍ കേസുകളില്‍ തെറ്റായി കുറ്റവാളികളാക്കുകയും, ജീവിതങ്ങള്‍ കീഴ്മേല്‍ മറിയുകയും ചെയ്ത ജോലിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ടെന്ന് മുന്‍ സബ് പോസ്റ്റ്മാസ്റ്റര്‍ അലന്‍ ബേറ്റ്സ പറഞ്ഞു. ബേറ്റ്സ് മുന്‍ സഖ്യസര്‍ക്കാരിലെ മന്ത്രിമാരുമായി നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത് ആ ഘട്ടത്തില്‍ മന്ത്രിയായിരുന്ന ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിക്ക് സമ്മര്‍ദമായി മാറുന്നുണ്ട്. ഗുരുതരമായി കേടുപാട് വന്ന ഫുജിട്സുവിന്റെ അക്കൗണ്ടിംഗ് സോഫ്റ്റ്വെയര്‍ ഹൊറിസോണില്‍ ബ്രാഞ്ചുകളില്‍ നിന്നും പണം നഷ്ടമായെന്ന് കാണിച്ചതോടെയാണ് 700-ലേറെ പോസ്റ്റ് ഓഫീസ് ബ്രാഞ്ച് മാനേജര്‍മാര്‍ മോഷ്ടാക്കളായത്. ഇതിന്റെ പേരില്‍ ഇവര്‍ക്ക് ക്രിമിനല്‍ ശിക്ഷയും ലഭിച്ചു. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധമെന്നാണ് ഇതേക്കുറിച്ച് പറയപ്പെടുന്നത്. വിഷയത്തില്‍ പബ്ലിക് ഇന്‍ക്വയറി തുടരുകയാണ്. ഈ ഘട്ടത്തിലാണ് എല്ലാ പോസ്റ്റ്മാസ്റ്റര്‍മാരെയും കുറ്റവിമുക്തരാക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. ഇതിനകം 150 മില്ല്യണ്‍ നഷ്ടപരിഹാരം നല്‍കിയെന്നും, ബാധിക്കപ്പെട്ടവര്‍ക്കായി മൂന്ന് സ്‌കീമുകള്‍ ലഭ്യമാണെന്നും സുനാക് കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window