Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
രാഷ്ട്രീയ വിചാരം
  31-03-2023
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തുവെന്ന ആരോപണം: വിധി പറയുന്നത് ലോകായുക്ത ഫുള്‍ബെഞ്ചിന് വിട്ടു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (CMDRF) ദുര്‍വിനിയോഗം ചെയ്തുവെന്ന് ആരോപിച്ചുള്ള പരാതിയില്‍ ഭിന്നവിധിയുമായി ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഭിന്നവിധി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയായിരുന്നു പരാതി. ഇവരില്‍ ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ്. ലോകായുക്തയും, രണ്ട് ഉപലോകായുക്തയും ഉള്‍പ്പെട്ട ഫുള്‍ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരാണ് ഫുള്‍ ബഞ്ചിലുള്ളത്. പുതിയ ബെഞ്ചിനു മുന്നില്‍ വീണ്ടും വിശദമായ വാദം

Full Story
  30-03-2023
കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് നരേന്ദ്രമോദിക്ക് എതിരേ മൊഴി നല്‍കാന്‍ സിബിഐ എന്റെ മേല്‍ സമ്മര്‍ദം ചെലുത്തി: അമിത് ഷാ
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രിയെ നരേന്ദ്രമോദിയ്ക്കെതിരെ മൊഴി നല്‍കാന്‍ സിബിഐ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസുമായി ബന്ധപ്പെട്ട് സിബിഐ തന്നെ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് 18ന്റെ റൈസിംഗ് ഇന്ത്യ സമ്മിറ്റില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മോദിസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അമിത് ഷായുടെ വെളിപ്പെടുത്തല്‍.

''ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയെ കൂടി ഉള്‍പ്പെടുത്തുന്ന മൊഴി നല്‍കാന്‍ സിബിഐ എനിക്ക്
Full Story
  27-03-2023
ഞങ്ങള്‍ക്ക് ദൈവമാണ് സവര്‍ക്കര്‍: അദ്ദേഹത്തെ അപമാനിക്കരുത് - രാഹുല്‍ഗാന്ധിയോട് ശിവസേനാ നേതാവ് ഉദ്ദവ് താക്കറേ
സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറേ. ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവര്‍ക്കറെ ദൈവമായാണ് താന്‍ കണക്കാക്കുന്നതെന്നും അദ്ദേഹത്തെ അപമാനിക്കരുതെന്നും ഉദ്ദവ് രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. മഹാരാഷ്ട്രയിലെ മാലേഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറേ.

'സവര്‍ക്കര്‍ ഞങ്ങള്‍ക്ക് ദൈവത്തെ പോലെയാണ്, ജനാധിപത്യം സംരക്ഷിക്കാന്‍ ഒരുമിച്ച് പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്, പക്ഷേ അദ്ദേഹത്തെ അപമാനിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്ന കാര്യമല്ല' ഉദ്ധവ് താക്കറേ പറഞ്ഞു. 14 വര്‍ഷത്തോളം ആന്‍ഡമാനില്‍ സവര്‍ക്കര്‍ അനുഭവിച്ചത് സങ്കല്‍പ്പിക്കാനാകാത്ത പീഡനങ്ങളാണ്. അദ്ദേഹം ത്യാഗത്തിന്റെ രൂപമാണെന്നും ഉദ്ധവ്
Full Story
  21-03-2023
പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം ചെയ്യാന്‍ യുഡിഎഫ് തീരുമാനം
ഇടതുസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്. സര്‍ക്കാരിനെതിരായ സമരം കടുപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനം. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടിയെന്നും സര്‍ക്കാര്‍ ഒളിച്ചോടിയെന്നും യോഗം വിലയിരുത്തി. മേയ് മാസത്തിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം. ആഘോഷ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മേയ് രണ്ടാംവാരം സെക്രട്ടേറിയറ്റ് വളയാനാണു യുഡിഎഫ് തീരുമാനം. നിയമസഭയ്ക്ക് അകത്ത് കാണിക്കുന്നതുപോലെ പുറത്തുനിന്നുള്ള സമരത്തിനും തീവ്രത വേണമെന്ന അഭിപ്രായമാണ് ഘടകക്ഷികള്‍ക്കുള്ളത്. ആര്‍എസ്പി വിമര്‍ശനത്തെത്തുടര്‍ന്ന് എല്ലാ മാസവും യുഡിഎഫ് യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു.
Full Story
  21-03-2023
പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കി: നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കി. ഈ മാസം 30 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ അവതരിപ്പിച്ചത്. അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഇന്നും പരിഗണിച്ചില്ല.

സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് 5 പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ്, ഉമാ തോമസ് എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് സഭ വെട്ടിച്ചുരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍
Full Story
  20-03-2023
ബിഷപ്പ് പറഞ്ഞത് ക്രൈസ്തവ മേഖലയുടെ മൊത്തം ആളുകളുടെ പ്രതികരണമായി കാണരുതെന്ന് എം.വി. ഗോവിന്ദന്‍
ഒരാളുടെ മാത്രം അഭിപ്രായമാണ് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ക്രൈസ്തവ മേഖലയുടെ മൊത്തം പ്രതികരണമായി അതിനെ കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തനിക്ക് തനിക്ക് ഉത്കണ്ഠയില്ല. ഒരാളുടെ പ്രസ്താവനയുടെ പുറത്ത് ഇടിഞ്ഞ് വീണ് പോകുന്നതല്ല കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ എന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവര്‍ക്ക് എതിരെ വലിയ കടന്നാക്രമണം നടക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തന്നെ എഴുതി നല്‍കിയ പരാതിയില്‍ ഈ വിഷയം പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെയുള്ള
Full Story
  20-03-2023
പ്രധാനമന്ത്രി മാത്രമല്ല ഇന്ത്യ: 140 കോടി ജനങ്ങളുടേതാണ് ഇന്ത്യ - രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി മാത്രമല്ല ഇന്ത്യയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 140 കോടി ജനങ്ങളുടേതാണ് ഇന്ത്യയെന്ന് ബിജെപി മറന്നു പോയിരിക്കുന്നു. ബിജെപിയെയും ആര്‍ എസ് എസിനെയും വിമര്‍ശിക്കുന്നത് ഇന്ത്യയെ വിമര്‍ശിക്കലല്ല. ഞാന്‍ വിമര്‍ശനം നിര്‍ത്തില്ല. ബിജെപി, ആര്‍എസ്എസ് പൊലീസ് എന്നിവരെ ഭയപ്പെടുന്നവരുണ്ടാകും.


എന്നാല്‍ തനിക്ക് ഭയമില്ല, ഏത് അറ്റം വരെ പോയാലും ഭയമില്ല. സത്യത്തില്‍ വിശ്വസിക്കുന്നതിനാല്‍ തനിക്ക് ഭയമില്ല. എത്ര കേസുകള്‍ വന്നാലും പൊലീസ് പരിശോധന നടന്നാലും സത്യം പറയുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുക്കത്ത് യുഡിഎഫ് ബഹുജന കണ്‍വെഷനും കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു രാഹുല്‍ ഗാന്ധി.
കളവിന്റെ തടവടറയില്‍
Full Story
  19-03-2023
റബര്‍ വില കൂട്ടിയാല്‍ ബിജെപിയുമായി സഹകരിക്കാമെന്നു പറഞ്ഞ ബിഷപ്പിനെതിരേ സിപിഎമ്മിന്റെ കടുത്ത വിമര്‍ശനം
കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക റാലിയില്‍ തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം ദൗര്‍ഭാഗ്യകരവും കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിനു മുറിവേല്‍പിക്കുന്നതുമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. റബറിന് കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നും കേരളത്തില്‍ നിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമുള്ള ബിഷപ്പിന്റെ പ്രസംഗം ന്യൂനപക്ഷവേട്ടയ്ക്കു നേതൃത്വം നല്‍കുന്ന ബിജെപിയെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നതാണെന്ന് എം.വി.ജയരാജന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഏതു തുറുപ്പുചീട്ട് ഇറക്കിയാലും ആര്‍എസ്എസും ബിജെപിയും ആഗ്രഹിക്കുന്നത് കേരളത്തില്‍ നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു.
Full Story
[11][12][13][14][15]
 
-->




 
Close Window