Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ എംഎല്‍എ
Text By: UK Malayalam Pathram
ജെഡിഎസ് എംഎല്‍എ എം ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. കര്‍ണാടക നിയമസഭയില്‍ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കവെയായിരുന്നു ആവശ്യം ഉന്നയിച്ചത്.

നിങ്ങള്‍ ( സംസ്ഥാന സര്‍ക്കാര്‍ ) സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നു. സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നല്‍കുന്നു. എന്തായാലും അത് നമ്മുടെ പണമാണ്. അതുകൊണ്ട്, മദ്യപിക്കുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം. അവര്‍ കുടിക്കട്ടെ. അതിലെന്താണ് തെറ്റ് - എം ടി കൃഷ്ണപ്പ പറഞ്ഞു.
 
Other News in this category

 
 




 
Close Window