ഭാഷയ്ക്ക് വേണ്ടി ജീവന്‍ വരെ നഷ്ടപ്പെടുത്തുന്നവരാണ് തമിഴര്‍. അവരോട് കളിക്കരുത്. ഒരു ഭാഷയ്ക്കുവേണ്ടി തമിഴര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരോട് കളിക്കരുത്. തമിഴര്‍ക്ക്, കുട്ടികള്‍ക്ക് പോലും, അവര്‍ക്ക് എന്ത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. അവര്‍ക്ക് ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവര്‍ക്കുണ്ട്. - മക്കള്‍ നീതി മയ്യത്തിന്റെ എട്ടാം സ്ഥാപക ദിനത്തില്‍ അണികളോട് നടന്‍ കമല്‍ ഹാസന്‍ പറഞ്ഞു. ഒരു ഭാഷയും തമിഴര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും കമല്‍ പറഞ്ഞു.
ചെന്നൈയില്‍ വെള്ളിയാഴ്ച മക്കള്‍ നീതി മയ്യത്തിന്റെ എട്ടാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം അണികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്ന വിമര്‍ശനങ്ങള്‍ക്കും കമല്‍ ഹാസന്‍ പൊതുവേദിയില്‍ മറുപടി നല്‍കി. |