Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.4091 INR  1 EURO=108.4952 INR
ukmalayalampathram.com
Wed 08th Apr 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ഗാന്ധി: വിവാദങ്ങള്‍ അവസാനിക്കുന്നതായി സൂചന
Text By: Reporter, ukmalayalampathram
നിലപാടുകള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശശി തരൂര്‍ എംപി. വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയതെന്ന് പറഞ്ഞ തരൂര്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്നും വ്യക്തമാക്കി. പല വിഷയങ്ങളും ചര്‍ച്ചയായെന്നും എന്നാല്‍ പുറത്തു പറയില്ലെന്നും തരൂര്‍ പറഞ്ഞു. ആരെക്കുറിച്ചും പരാതികളില്ല. അഭിപ്രായങ്ങള്‍ മാത്രമാണ് പറഞ്ഞത്. തന്നെ എതിര്‍ക്കാനെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചതില്‍ സന്തോഷമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍ക്ക് ജോലി സാധ്യത കുറവാണ്. അതുകൊണ്ട് പുതിയ സംരംഭങ്ങള്‍ കൊണ്ടുവരണം. ഇത് ഞാന്‍ കുറെ വര്‍ഷങ്ങളായി പറയുന്നതാണ്. ഇതൊക്കെയാണ് ചര്‍ച്ച ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍ വെറും പാര്‍ട്ടി പൊളിറ്റിക്സുകള്‍ മാത്രമല്ല ചര്‍ച്ച ചെയ്യേണ്ടത്. ചര്‍ച്ച വരുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. വിവാദമുണ്ടാക്കാനോ രാഷ്ട്രീയം കളിക്കാനോ അല്ല എഴുതിയതെന്നും ലേഖന വിവാദത്തെക്കുറിച്ച് ശശി തരൂര്‍ പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window