Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
രാഷ്ട്രീയ വിചാരം
  01-11-2022
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് സീതാറാം യച്ചൂരി
ഗവര്‍ണര്‍ക്കെതിരെ സി പി എം കേന്ദ്ര കമ്മിറ്റി. കേരളത്തിന്റെ മതേതര, ഉന്നത വിദ്യാഭാസ മേഖലയെ ഗവര്‍ണര്‍ ഉന്നമിടുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍ ഡി എഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമം. കേരളത്തിലെ ജനങ്ങള്‍ യോജിച്ച് ഗവര്‍ണറുടെ നീക്കങ്ങളെ ചെറുക്കുമെന്ന് യെച്ചൂരി പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഗവര്‍ണ്ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് പറയട്ടെ . ഒരു വിഭാഗത്തിന് ഗവര്‍ണ്ണര്‍ അനുകൂല നിലപാട് ഉണ്ടോയെന്ന് അവര്‍ വ്യക്തമാക്കട്ടെ.ഒന്നിച്ചുള്ള നീക്കത്തിന്
Full Story
  26-10-2022
ഗവര്‍ണറെ തൊട്ടാന്‍ കേരള സര്‍ക്കാറിനെ പിരിച്ചു വിടണമെന്ന് ബിജെപി ദേശീയ നേതാവ് സുബ്രഹ്‌മണ്യ സ്വാമി
ഗവര്‍ണറെ തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി. 'കേരള ഗവര്‍ണര്‍ രാജ്യത്തെയും രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തന്‍ കമ്യൂണിസ്റ്റുകള്‍ മനസിലാക്കണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു'. സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

കേരളത്തിലെ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുക്കയും ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യമായി സര്‍ക്കാരും ഇടതുമുന്നണിയും രംഗത്തെത്തിയിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി വിമര്‍ശിച്ചത്.
Full Story
  25-10-2022
കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റിളും സിപിഎമ്മിന്റെ ഔട്ട് ഹൗസുകളാണെന്ന് ചെറിയാന്‍ ഫിലിപ്പ്
കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളെയും സിപിഐഎം ഔട്ട് ഹൗസുകളാക്കി മാറ്റിയതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ ദുരന്തമെന്ന് കോണ്‍?ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കേന്ദ്ര യൂണിവേഴ്‌സിറ്റികളെ ബിജെപി സര്‍ക്കാര്‍ കാവിവല്‍ക്കരിക്കുമ്പോള്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ സിപിഐഎം സര്‍ക്കാര്‍ ചുവപ്പുവല്‍ക്കരിക്കുകയാണ്.

യുജിസി മാനദണ്ഡം ലംഘിച്ച് യോഗ്യതയില്ലാത്തവരെ എകെജി സെന്ററിലെ രക്ത പരിശോധനയുടെ മാത്രം അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരായി നിയമിക്കുന്നതിന് കൂട്ടുനിന്ന ഗവര്‍ണര്‍ക്ക് സുപ്രീകോടതി വിധി വന്നപ്പോഴാണ് ഉള്‍വിളി ഉണ്ടായത്. ഇതുവരെയും ഗവര്‍ണറും മുഖ്യമന്ത്രിയും കള്ളനും പൊലീസും കളിക്കുകയായിരുന്നു. ചില വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയ ശക്തികളുടെ വക്താക്കളാണ്.
Full Story
  25-10-2022
ആരോപണങ്ങള്‍ തെളിയിക്കൂ: സ്വപ്‌ന പുറത്തു വിട്ട ഫോട്ടോകളില്‍ ശ്രീരാമകൃഷ്ണന്റെ മറുപടി
സ്വപ്‌ന സുരേഷിന്റെ ആരോപണം തള്ളി പി ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങള്‍ തെളിയിക്കാന്‍ ശ്രീരാമകൃഷ്ണന്‍ വെല്ലുവിളിച്ചു. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി തനിക്കില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മാത്രം അസത്യം പ്രചരിപ്പിക്കപ്പെടുകയാണ്. വ്യക്തിഹത്യക്ക് പിന്നില്‍ സംഘ പരിവാറിന്റെ കുബുദ്ധിയാണ്.

കിഫ്ബിക്കെതിരായ അന്വേഷണത്തിലും ലൈഫ് ഭവന പദ്ധതി മുടക്കാനുള്ള ഇഡി അന്വേഷണത്തിലും സംഘ്പരിവാര്‍ ആസൂത്രണം കണ്ടതാണ്. അറിഞ്ഞോ അറിയാതേയോ അതിന് കരുവായി തീരുകയാണ് സ്വപ്ന. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതൊനൊപ്പം നിയമപരമായ വശങ്ങളും പരിശോധിക്കും. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുമെന്നു ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.
Full Story
  19-10-2022
കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ട് ഗവര്‍ണറുടെ ഉത്തരവ്: അസാധാരണ നടപടിയില്‍ നടുക്കം
15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ (വിസി) ഡോ.വി.പി. മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ വിസി ശബരിമല ദര്‍ശനത്തിന് പോയിരിക്കുന്നതിനാലും ആര്‍ക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് റജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചു. മാത്രമല്ല, ഗവര്‍ണര്‍ പുറത്താക്കിയ 15 പേര്‍ക്കും കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് വിസി നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍നിന്നു
Full Story
  11-10-2022
ഉദ്ദവിന് ചിഹ്നം തീപ്പന്തം; ഷിന്‍ഡേക്ക് കിട്ടിയത് വാളും പരിചയും: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പില്‍ തീപ്പൊരി പാറും
ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് 'വാളും പരിചയും' അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ചിഹ്നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിചതിന് തൊട്ടുപിന്നാലെയാണ് വാളും പരിചയും അനുവദിച്ചത്.


ഉദ്ധവ് താക്കറെ വിഭാഗത്തിന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീപ്പന്തം ചിഹ്നം അനുവദിച്ചിരുന്നു. പാര്‍ട്ടിയുടെ പേര് ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്നായിരിക്കും. ഏകനാഥ് ഷിന്‍ഡെയ്ക്ക് ബാലാസാഹേബാന്‍ജി എന്ന പേരും അനുവദിച്ചു.

ഇന്നലെ താക്കറേ വിഭാഗത്തിന് തീപന്തം അനുവദിച്ച അവസരത്തില്‍ തന്നെ മൂന്ന് പുതിയ ചിഹ്നങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഷിന്‍ഡേ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശംഖ്, ഓട്ടോറിക്ഷ, കാഹളം ഊതുന്ന ആള്‍, സൂര്യന്‍, പരിചയും വാളും, പീപ്പിള്‍ മരം, എന്നീ
Full Story
  05-10-2022
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വീണ്ടും സിബിഐ കുരുക്ക്: പാവങ്ങള്‍ക്കുള്ള വീട് പദ്ധതിയില്‍ നാളെ ചോദ്യം ചെയ്യും
ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി നാളെ രാവിലെ 10.30ന് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടിസ് നല്‍കി. ലൈഫ് മിഷന്‍ കേസില്‍ ഇതാദ്യമായാണ് ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്.

ലൈഫ് മിഷന്റെ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് നിര്‍മിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടിക്കണക്കന് രൂപ കൈക്കൂലി വാങ്ങിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട്
Full Story
  03-10-2022
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് മൂന്നാമൂഴം
മത്സരമില്ലാതെയാണ് സംസ്ഥാന സമ്മേളനം കാനത്തെ വീണ്ടും തിരഞ്ഞെടുത്തത്. കെ.ഇ.ഇസ്മയിലാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചത്. പാര്‍ട്ടി സെക്രട്ടറിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു എന്നതാണ് സമ്മേളനത്തിന്റെ പ്രത്യേകതയെന്നും പാര്‍ട്ടിയെക്കുറിച്ചു കഥ മെനഞ്ഞവര്‍ക്കു നിരാശപ്പെടേണ്ടിവന്നുവെന്നും പ്രതിനിധികളെ അഭിസംബോധന ചെയ്തു കാനം രാജേന്ദ്രന്‍ പറഞ്ഞു.

'വിഭാഗീയത ഇല്ലാതെ സിപിഐ ഒറ്റക്കെട്ടാണെന്നു സമ്മേളനം തെളിയിച്ചു. അഭിപ്രായം ജനാധിപത്യപരമായി പറയാനുള്ള അവസരം പാര്‍ട്ടിയിലുണ്ട്. അഭിപ്രായം പറയുന്നത് തെറ്റാണെന്നു കരുതാനാകില്ല. നിര്‍ഭയമായി ഘടകങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താം. പാര്‍ട്ടി അഭിപ്രായ സമന്വയത്തോടെ തീരുമാനമെടുക്കും. സിപിഐ വേറിട്ട പാര്‍ട്ടിയാണെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചു'-കാനം
Full Story
[15][16][17][18][19]
 
-->




 
Close Window