ബിജെപി പുതിയ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എം.ടി.രമേശിനെയും ശോഭ സുരേന്ദ്രനെയും എസ് സുരേഷിനെയും അനൂപ് ആന്റണിയെയും പുതിയ ജനറല്‍ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും ഷോണ്‍ ജോര്‍ജും അടക്കം പത്ത് വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്.യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കുടുതല്‍ പ്രാതിനിധ്യം നല്‍കിയാണ് പുതിയ പട്ടിക ബിജെപി പ്രഖ്യാപിച്ചത്.
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി വന്നശേഷം ഈയടുത്ത് ബിജെപിയില്‍ ഉരുത്തിരിഞ്ഞ സമവാക്യങ്ങള്‍ പി കെ കൃഷ്ണദാസ് പക്ഷത്തിന് അനുകൂലമാണെന്ന് പരക്കെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ വി മുരളീധരനേയും കെ സുരേന്ദ്രനേയും ക്ഷണിക്കാത്തതും പാര്‍ട്ടിയ്ക്കുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.