Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
രാഷ്ട്രീയ വിചാരം
  09-11-2022
ജോലിക്ക് പാര്‍ട്ടിക്കാരെ ചോദിച്ച് കത്ത്: മേയര്‍ ആര്യ മാപ്പു പറയണമെന്നു സുധാകരന്‍; രാജിവയ്ക്കണമെന്നു സതീശന്‍
വിവാദ കത്ത് വിഷയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ മതിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മേയര്‍ രാജിവയ്ക്കണമെന്നാണ് കെപിസിസി പൊതുവായി സ്വീകരിച്ച നിലപാടെന്ന് വി ഡി സതീശന്‍ പറഞ്ഞു. കത്ത് വിവാദം ഏത് ഏജന്‍സി അന്വേഷിച്ചാലും പ്രതികള്‍ സിപിഎം നേതാക്കളാണ്. അവരെ സംരക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഇപ്പോഴത്തെ അന്വേഷണം തട്ടിപ്പാണ്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിന്‍വാതില്‍ നിയമനങ്ങള്‍ ഒന്നൊന്നായി പുറത്തു കൊണ്ടുവരും. സര്‍വകലാശാലകളെ കമ്യൂണിസ്റ്റ്വത്കരിക്കാനാണ് നീക്കം. ചാന്‍സലറായി തുടരണമെന്ന് നാല് വട്ടം മുഖ്യമന്ത്രി കത്തെഴുതി. എങ്ങനെ കത്തെഴുതണമെന്ന്
Full Story
  08-11-2022
സര്‍ക്കാര്‍ ജോലിക്ക് പാര്‍ട്ടിക്കാരെ ചോദിച്ച് കത്ത്: ക്രൈംബ്രാഞ്ചിന് മൊഴിയെടുക്കാന്‍ മേയര്‍ സമയം നല്‍കിയില്ല
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വൈകും. അന്വേഷണത്തിലെ പ്രാഥമിക നടപടി പരാതിക്കാരിയായ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കലാണ്. ഇതിനായി സമയം ചോദിച്ച് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം മേയറെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ സമയം നല്‍കിയിട്ടില്ല. ഇതോടെ അന്വേഷണം തുടങ്ങാനാകാത്ത സ്ഥിതിയിലാണ് ക്രൈംബ്രാഞ്ച്.


നഗരസഭാ ഭരണത്തെ നാണംകെടുത്തിയ വിവാദത്തില്‍ മേയറുടെ പരാതി പരിഗണിച്ചാണ് നേരത്തെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടി നേതാക്കള്‍കൂടി ഉള്‍പ്പെട്ട വിവാദത്തില്‍ പോലീസില്‍ പരാതി നല്‍കാതെ മേയര്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. കോടതി
Full Story
  08-11-2022
ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു - മുഖ്യമന്ത്രി പിണറായി വിജയന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദസര്‍ക്കാര്‍ ശ്രമം നടത്തുന്നു. എംഎല്‍എമാരെ കുതിരക്കച്ചവടം ചെയ്യുന്നു. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഭരണഘടനയ്ക്ക് നേരെ കടന്നുകയറുന്നു. ഗവര്‍ണര്‍ അധികാരത്തില്‍ കൈകടത്തുന്നു. നിയമസഭയുടെ അധികാരത്തില്‍ ഇടപെടല്‍ സാമ്പത്തികമായും ഞെരുക്കന്‍ ശ്രമം നടത്തുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഷ്ട്ര സംഘല്‍പ്പത്തെ ബിജെപി തച്ചുടയ്ക്കുന്നു. ബദലുകള്‍ ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തെ ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍
Full Story
  07-11-2022
സര്‍ക്കാര്‍ ജോലിക്ക് പാര്‍ട്ടിക്കാരെ ചോദിച്ച് മേയറുടെ കത്ത്: തലസ്ഥാനത്ത് പ്രതിഷേധം ആളുന്നു: കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് മേയര്‍ ആര്യ
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ തലസ്ഥാനത്ത് പ്രതിഷേധം ശക്തം. യൂത്ത് കോണ്‍ഗ്രസ് നഗരസഭയ്ക്ക് മുന്നില്‍ നടത്തിയ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നഗരസഭ കാര്യാലയത്തില്‍ സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തി. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
അതേസമയം,
നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല. കത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്തണം, ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്... ഇത്തരം കത്ത് നല്‍കുന്ന രീതി സിപിഎമ്മില്‍ ഇല്ല. വേറെ ആരെങ്കിലും ബോധപൂര്‍വ്വം ശ്രമം നടത്തിയതാണോ എന്നും അന്വേഷിക്കണം.
Full Story
  01-11-2022
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് സീതാറാം യച്ചൂരി
ഗവര്‍ണര്‍ക്കെതിരെ സി പി എം കേന്ദ്ര കമ്മിറ്റി. കേരളത്തിന്റെ മതേതര, ഉന്നത വിദ്യാഭാസ മേഖലയെ ഗവര്‍ണര്‍ ഉന്നമിടുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍ ഡി എഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമം. കേരളത്തിലെ ജനങ്ങള്‍ യോജിച്ച് ഗവര്‍ണറുടെ നീക്കങ്ങളെ ചെറുക്കുമെന്ന് യെച്ചൂരി പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഗവര്‍ണ്ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് പറയട്ടെ . ഒരു വിഭാഗത്തിന് ഗവര്‍ണ്ണര്‍ അനുകൂല നിലപാട് ഉണ്ടോയെന്ന് അവര്‍ വ്യക്തമാക്കട്ടെ.ഒന്നിച്ചുള്ള നീക്കത്തിന്
Full Story
  26-10-2022
ഗവര്‍ണറെ തൊട്ടാന്‍ കേരള സര്‍ക്കാറിനെ പിരിച്ചു വിടണമെന്ന് ബിജെപി ദേശീയ നേതാവ് സുബ്രഹ്‌മണ്യ സ്വാമി
ഗവര്‍ണറെ തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി. 'കേരള ഗവര്‍ണര്‍ രാജ്യത്തെയും രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തന്‍ കമ്യൂണിസ്റ്റുകള്‍ മനസിലാക്കണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു'. സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

കേരളത്തിലെ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുക്കയും ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യമായി സര്‍ക്കാരും ഇടതുമുന്നണിയും രംഗത്തെത്തിയിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി വിമര്‍ശിച്ചത്.
Full Story
  25-10-2022
കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റിളും സിപിഎമ്മിന്റെ ഔട്ട് ഹൗസുകളാണെന്ന് ചെറിയാന്‍ ഫിലിപ്പ്
കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളെയും സിപിഐഎം ഔട്ട് ഹൗസുകളാക്കി മാറ്റിയതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ ദുരന്തമെന്ന് കോണ്‍?ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കേന്ദ്ര യൂണിവേഴ്‌സിറ്റികളെ ബിജെപി സര്‍ക്കാര്‍ കാവിവല്‍ക്കരിക്കുമ്പോള്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ സിപിഐഎം സര്‍ക്കാര്‍ ചുവപ്പുവല്‍ക്കരിക്കുകയാണ്.

യുജിസി മാനദണ്ഡം ലംഘിച്ച് യോഗ്യതയില്ലാത്തവരെ എകെജി സെന്ററിലെ രക്ത പരിശോധനയുടെ മാത്രം അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരായി നിയമിക്കുന്നതിന് കൂട്ടുനിന്ന ഗവര്‍ണര്‍ക്ക് സുപ്രീകോടതി വിധി വന്നപ്പോഴാണ് ഉള്‍വിളി ഉണ്ടായത്. ഇതുവരെയും ഗവര്‍ണറും മുഖ്യമന്ത്രിയും കള്ളനും പൊലീസും കളിക്കുകയായിരുന്നു. ചില വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയ ശക്തികളുടെ വക്താക്കളാണ്.
Full Story
  25-10-2022
ആരോപണങ്ങള്‍ തെളിയിക്കൂ: സ്വപ്‌ന പുറത്തു വിട്ട ഫോട്ടോകളില്‍ ശ്രീരാമകൃഷ്ണന്റെ മറുപടി
സ്വപ്‌ന സുരേഷിന്റെ ആരോപണം തള്ളി പി ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങള്‍ തെളിയിക്കാന്‍ ശ്രീരാമകൃഷ്ണന്‍ വെല്ലുവിളിച്ചു. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി തനിക്കില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മാത്രം അസത്യം പ്രചരിപ്പിക്കപ്പെടുകയാണ്. വ്യക്തിഹത്യക്ക് പിന്നില്‍ സംഘ പരിവാറിന്റെ കുബുദ്ധിയാണ്.

കിഫ്ബിക്കെതിരായ അന്വേഷണത്തിലും ലൈഫ് ഭവന പദ്ധതി മുടക്കാനുള്ള ഇഡി അന്വേഷണത്തിലും സംഘ്പരിവാര്‍ ആസൂത്രണം കണ്ടതാണ്. അറിഞ്ഞോ അറിയാതേയോ അതിന് കരുവായി തീരുകയാണ് സ്വപ്ന. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതൊനൊപ്പം നിയമപരമായ വശങ്ങളും പരിശോധിക്കും. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുമെന്നു ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.
Full Story
[14][15][16][17][18]
 
-->




 
Close Window