Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8328 INR  1 EURO=111.2595 INR
ukmalayalampathram.com
Sat 02nd May 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോണ്‍ഗ്രസിനുള്ളില്‍ നിന്നു ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടണം: ശശി തരൂരിനെതിരേ കെ. മുരളീധരന്‍
Text By: UK Malayalam Pathram
പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിടണം. ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം - ശശി തരൂര്‍ എംപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലവിലെ തരത്തില്‍ മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂര്‍ വിഷയം ഇനി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചു.

തരൂരിന് രണ്ട് വഴികളാണ് ഇപ്പോള്‍ മുന്നില്‍. ഒന്നുകില്‍ പാര്‍ട്ടിക്ക് വിധേയനാകണം, പാര്‍ട്ടി നല്‍കിയ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലായിരിക്കണം. എല്ലാ അഭിപ്രായങ്ങളും അംഗീകരിക്കണമെന്നില്ല. ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍, തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകാന്‍ സാധ്യതയുണ്ട്'' എന്നും അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window