Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
രാഷ്ട്രീയ വിചാരം
  03-10-2022
ഗുജറാത്തില്‍ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് സര്‍വേ ഫലം
182 അംഗ നിയമസഭയില്‍ 135-143 സീറ്റ് നേടുമെന്നാണ് എബിപി ന്യൂസ്‌സി വോട്ടര്‍ സര്‍വേ ഫലം. 36-44 സീറ്റാണ് കോണ്‍ഗ്രസ് നേടുക. ആംആദ്മി പാര്‍ട്ടി രണ്ട് സീറ്റ് നേടുമെന്നും വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

ബിജെപിക്കും കോണ്‍ഗ്രസിനും വോട്ട് വിഹിതം കുറയും. 46.8% വോട്ടുകളായിരിക്കും ബിജെപി നേടുക. 2017ല്‍ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 2017ല്‍ 44.4 ശതമാനമായിരുന്നു. 1995 മുതല്‍ തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി തന്നെയായിരിക്കും അധികാരത്തിലേറുക. ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്.

ഹിമാചല്‍ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വേയില്‍ പറയുന്നു. 37 - 48 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 21 - 29 സീറ്റുകള്‍ വരെയാണ്
Full Story
  02-10-2022
ഗാന്ധിജിയുടെ ജന്മദിനം ഓര്‍ത്ത് ഇന്ത്യ: കേരളത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണം
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം. 1869 ഒക്ടോബര്‍ 2-ന് ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബര്‍ 2 ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. രാജ്യത്തുടനീളം പ്രാര്‍ത്ഥനാ സേവനങ്ങളുമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്. സേവനവാരം ആചരിക്കുന്നതും ഗാന്ധിജയന്തിദിനം മുതലാണ്. പൊതുസ്ഥലങ്ങളും ശുചീകരിക്കുകയാണ് സേവനവാരത്തിലൂടെ ചെയ്യുന്ന പ്രധാന പ്രവര്‍ത്തനം. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങള്‍ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.

ലഹിരി വിരുദ്ധ ബോധവല്‍ക്കരണവുമായി
Full Story
  29-09-2022
കോവിഡ് ലോക്ഡൗണില്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം
കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുന്നു, മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

കൊവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തി നാല്പതിനായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കും.

പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ജനകീയ സ്വഭാവത്തില്‍ പൊതുമുതല്‍ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും.
Full Story
  29-09-2022
പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ റിമാന്‍ഡ് ചെയ്തു: ഹര്‍ത്താല്‍ അക്രമത്തില്‍ എല്ലാ കേസിലും പ്രതി
അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 20 വരെയാണ് റിമാന്‍ഡ് കാലാവധി. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് അബ്ദുല്‍ സത്താറിനെ റിമാന്‍ഡ് ചെയ്തത്.


പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പിഎഫ്ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ മാത്രം പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ മതി. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള
Full Story
  28-09-2022
അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നു;രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് എസ്ഡിപിഐ
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ വിമര്‍ശിച്ച് എസ്ഡിപിഐ. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അന്വേഷണ ഏജന്‍സികളെയും നിയമത്തെയും ദുരുപയോഗിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ പറഞ്ഞു.


ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും ബിജെപി സര്‍ക്കാരിന്റെ തെറ്റായ നടപടികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ അറസ്റ്റും റെയ്ഡും നടക്കുന്നുവെന്നും എസ്ഡിപിഐ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായ എസ് ഡി പി ഐയെ നിരോധിച്ചിട്ടില്ല. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ
Full Story
  28-09-2022
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നു; പോപ്പുലര്‍ ഫ്രണ്ട് പിരിച്ചു വിട്ടെന്ന് സ്ഥാന ജനറല്‍ സെക്രട്ടറി
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നെന്ന് പോപ്പുലര്‍ ഫ്രണ്ട്. സംഘടന പിരിച്ചു വിട്ടതായി അംഗങ്ങള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിപ്പ് നല്‍കി. പ്രവര്‍ത്തനം നിര്‍ത്താന്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കി.


കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്നും എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിതെന്നും പ്രസ്തവാനയില്‍ പറയുന്നു.

എന്നാല്‍
Full Story
  25-09-2022
കോണ്‍ഗ്രസില്‍ ജാതിയും മതവും നോക്കാതെ രാഷ്ട്രീയജീവിതം നയിച്ച ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്(87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാലു തവണ മന്ത്രിയായിരുന്നു. ഇ.കെ.നായനാര്‍, എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ തൊഴില്‍, വനം, വൈദ്യുതി, ഗതാഗതം,എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു.


1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1980-81 നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ആന്റണി മന്ത്രിസഭയില്‍ (1995-96)തൊഴില്‍, ടൂറിസം മന്ത്രി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതി-ഗതാഗത മന്ത്രി 2011-16 കാലത്ത് വൈദ്യുതി മന്ത്രിയുമായിരുന്നു.

നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ
Full Story
  19-09-2022
കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂരിന് പച്ചക്കൊടി: അനുമതി നല്‍കിയത് സോണിയാ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ശശി തരൂരിനു സോണിയ ഗാന്ധിയുടെ അനുമതി. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു ശശി തരൂര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ മത്സര രംഗത്തുനിന്നും പിന്‍മാറുമെന്നും തരൂര്‍ അറിയിച്ചിരുന്നു. മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. സോണിയയും തരൂരും ഇന്നു കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം പുറത്തുവിട്ടത്. ജി 23 സംഘത്തിന്റെ സ്ഥാനാര്‍ഥിയായി ഒതുങ്ങാതെ ഗ്രൂപ്പിനതീതമായ പൊതുസ്വീകാര്യതയ്ക്കുള്ള സാധ്യത തരൂര്‍ തേടിയിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അദ്ദേഹം സന്ദര
Full Story
[16][17][18][19][20]
 
-->




 
Close Window