Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
ഇന്ത്യ/ കേരളം
  21-06-2023
മദ്യത്തിന് എതിരേ ധീരമായ നീക്കം നടത്തി തമിഴ്‌നാട് സര്‍ക്കാര്‍: ജനവാസമേഖലയിലെ 500 ഔട്‌ലെറ്റുകള്‍ പൂട്ടി
തമിഴ്‌നാട്ടിലെ 500 മദ്യശാലകള്‍ക്ക് ഇന്ന് അവസാനം. തങ്ങള്‍ക്ക് കീഴിലുള്ള 500 റീട്ടെയില്‍ മദ്യശാലകളുടെ പ്രവര്‍ത്തനം ജൂണ്‍ 22 വ്യാഴാഴ്ച മുതല്‍ അവസാനിപ്പിക്കുന്നതായി തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ - ടാസ്മാക് TASMAC അറിയിച്ചു. ഇഡി കസ്റ്റഡിയില്‍ ഉള്ള മുന്‍ എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജി ഏപ്രിലില്‍ തമിഴ്‌നാട് നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാത്തിലാണ് ജൂണ്‍ 22 ന് മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത് എന്ന് സര്‍ക്കാര്‍ ബുധനാഴ്ച വ്യക്തമാക്കി.

സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യവില്‍പ്പന ശാലകളില്‍ (2023 മാര്‍ച്ച് 31 വരെ) 500 കടകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി സെന്തില്‍ ബാലാജി ഏപ്രില്‍ 12 ന് സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 20ന് തന്നെ ഇത് സംബന്ധിച്ച
Full Story
  21-06-2023
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജതൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ. വിദ്യ പിടിയില്‍
കോഴിക്കോട് നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യ15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് നിന്ന് വിദ്യയെ പാലക്കാടേക്ക് കൊണ്ടുവരും. കോഴിക്കോട് മേപ്പയൂര്‍, വടകര മേഖലകളില്‍ വിദ്യക്കായി തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു.

അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പിടികൂടിയത്. നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. മേപ്പയൂരില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ. ഇവിടെ നിന്ന് ഇറങ്ങി പോകുന്ന സമയത്ത് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന
Full Story
  20-06-2023
റോഡുകളില്‍ എഐ ക്യാമറ സ്ഥാപിച്ചതില്‍ നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണം -ഹൈക്കോടതി
സംസ്ഥാനത്ത് ഗതാഗതനിയമലംഘനം തടയാനായി എഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഹൈക്കോടതി. എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. കരാര്‍ കമ്പനികള്‍ക്ക് പണം നല്‍കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.

ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ കരാര്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്സ് എസ് വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

എഐ കാമറ സ്ഥാപിക്കുന്നതിനു ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം
Full Story
  20-06-2023
കേരളത്തില്‍ പനി പടരുന്നു: സംസ്ഥാനത്ത് പനി ബാധിതര്‍ 13,000; രോഗം ബാധിച്ചവര്‍ക്കെല്ലാം കടുത്ത ചുമ
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ആകെ 12876 പേര്‍ പനി ബാധിച്ചത് ചികിത്സ തേടി. മലപ്പുറത്തെ പനി രോഗികളുടെ എണ്ണം 2000 കടന്നു. ഇന്ന് 2095 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. 133 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളത്ത് മാത്രം 64 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം. സ്വയം
Full Story
  19-06-2023
ആകാശത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ശക്തി തെളിയിക്കും: 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ വിമാന സര്‍വീസായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനായി എയര്‍ബസ് കമ്പനിക്ക് ഓര്‍ഡര്‍ നല്‍കി. 2030നും 2035നും ഇടയില്‍ ഡെലിവറി ചെയ്യണമെന്ന വ്യവസ്ഥയിലാണ് എയര്‍ബസ് നിയോ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഏകദേശം 50 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ വാങ്ങല്‍ കരാര്‍ കൂടിയാണിത്.

തിങ്കളാഴ്ച പാരീസ് എയര്‍ ഷോ 2023-ലാണ് പുതിയ വാങ്ങല്‍ കരാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ 470 വിമാനങ്ങള്‍ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കിയ എയര്‍ ഇന്ത്യയുടെ റെക്കോര്‍ഡാണ് ഇന്‍ഡിഗോ മറികടന്നത്.

''ഈ 500 എയര്‍ക്രാഫ്റ്റ് ഓര്‍ഡര്‍ ഇന്‍ഡിഗോയുടെ ഏറ്റവും വലിയ ഓര്‍ഡര്‍ മാത്രമല്ല, എയര്‍ബസുമായി ചേര്‍ന്ന് ഏതൊരു എയര്‍ലൈന്‍സും ഇതുവരെ വാങ്ങുന്ന
Full Story
  15-06-2023
എതിര്‍പ്പുകള്‍ ശക്തിപ്പെടുമ്പോഴും സോഷ്യല്‍ മീഡിയയില്‍ താരമായി യോഗി: ട്വിറ്ററില്‍ 25 മില്യണ്‍ ഫോളോവേഴ്സുള്ള ആദ്യ മുഖ്യമന്ത്രിയായി യോഗി
ട്വിറ്ററില്‍ 25 മില്യണ്‍ ഫോളോവേഴ്സുള്ള ആദ്യ മുഖ്യമന്ത്രിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഫോളോവേഴ്സിന്റെ എണ്ണം സംബന്ധിച്ച് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്.

മുഖ്യമന്ത്രിയുടെ ജനപ്രീതി അതിരുകള്‍ക്കപ്പുറമാണെന്നും ഇന്നും രാജ്യത്തെ പ്രമുഖ നേതാക്കള്‍ക്കൊന്നും ഇത്രയധികം പേര്‍ ഫോളോവേഴ്സായി ഉണ്ടായിട്ടില്ലെന്നും ട്വീറ്റില്‍ പറയുന്നു. 25 മില്യണ്‍ നേട്ടത്തോടെ ട്വിറ്ററില്‍ ഈ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാവുകയാണ് ഇതോടെ യോഗി ആദിത്യനാഥ്. എട്ട് വര്‍ഷം മുന്‍പ് 2015 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി യോഗി ട്വിറ്ററില്‍ തന്റെ ഔദ്യോഗിക ഹാന്‍ഡില്‍ ആരംഭിച്ചത്.

2017ലാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായി
Full Story
  15-06-2023
റെയ്ഡ് നടത്തി ഭീഷണിപ്പെടുത്തുന്നത് വശത്താക്കാനുള്ള നീക്കം; ഡിഎംകെയെ അതിനു കിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
റെയ്ഡുകള്‍ ഭീഷണിപ്പെടുത്താന്‍ വേണ്ടി മാത്രം നടത്തുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച സ്റ്റാലിന്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ഇന്‍കം ടാക്‌സുമെല്ലാം നടത്തുന്ന റെയ്ഡുകള്‍ പാര്‍ട്ടിയെ ഭീഷണിപ്പെടുത്താന്‍ വേണ്ടി മാത്രം. ബിജെപി ഭരിയ്ക്കുന്ന ഒരു സംസ്ഥാനത്തും റെയ്ഡില്ല. ഭീഷണിപ്പെടുത്തി ബിജെപിയുടെ വശത്താക്കാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

ഭീഷണിപ്പെടുത്തി വശത്തിലാക്കുന്നതിന്റെ ഉദാഹരണമാണ് അണ്ണാഡിഎംകെയുടേത്. ജയലളിത മരിച്ച ശേഷം ബിജെപി ഭീഷണിപ്പെടുത്തി അണ്ണാ ഡിഎംകെ വശത്താക്കി. എന്നാല്‍ ഡിഎംകെയെ
Full Story
  14-06-2023
4 വരി ദേശീയ പാതയില്‍ 100 കിമീ, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90: ബൈക്കിന് പരമാവധി വേഗം 70: കേരളത്തിലെ പുതിയ വേഗപരിധി
സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. ജൂലൈ 1 മുതല്‍ പുതുക്കിയ വേഗ പരിധി നിലവില്‍ വരും.

പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു.

6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ
Full Story
[35][36][37][38][39]
 
-->




 
Close Window