Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
ഇന്ത്യ/ കേരളം
  07-05-2023
മലപ്പുറത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞു: 18 മൃതദേഹങ്ങള്‍ കിട്ടി: 60 പേര്‍ ബോട്ടിലുണ്ടെന്ന് സൂചന: കേരളം നടുങ്ങി

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരില്‍ അധികവും കുട്ടികളാണെന്നാണ് ലഭ്യമായ വിവരം. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാള്‍ കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റാണ് നിലവില്‍ സ്ഥലത്തുള്ളതെന്നും കൂടുതല്‍ ആളുകളെ ആവശ്യമെങ്കില്‍ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം പേരെ കയറ്റിയെന്ന് പ്രദേശവാസി വെളിപ്പെടുത്തിയിരുന്നു. ഇരുപതോളം പേരെ മാത്രം കയറ്റാവുന്ന ബോട്ടിലാണ് നാല്പത്

Full Story
  04-05-2023
കെ ഫോണ്‍ പദ്ധതിക്ക് 1028 കോടി, എഐ ക്യാമറയ്ക്ക് 235 കോടി: പ്രതിപക്ഷം ആരോപിക്കുമ്പോള്‍ മറുപടി പറയാതെ മുഖ്യമന്ത്രി
പ്രതിപക്ഷ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കൊല്ലം ജില്ലയില്‍ മാത്രം അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. അഞ്ച് പരിപാടികളിലും സംസാരിച്ച മുഖ്യമന്ത്രി വിവാദങ്ങളിലും പ്രതിപക്ഷ ആരോപണങ്ങളിലും മറുപടി പറഞ്ഞില്ല.

രാവിലെ 10 മണിക്ക് കടയ്ക്കലില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം, 11 മണിക്ക് കൊല്ലത്ത് ശ്രീനാരായണ സമുച്ചയത്തിന്റെ ഉദ്ഘാടനം, ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ തൊഴിലാളിക്ക് കൈമാറുന്ന പരിപാടിയുടെ ഉദ്ഘാടനം, ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ വിതരണോദ്ഘാടനം തുടങ്ങിയവയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിച്ചത്. വൈകുന്നേരം സിപിഐഎം സംഘടിപ്പിച്ച പരിപാടിയിലും മുഖ്യമന്ത്രി
Full Story
  04-05-2023
കെ-ഫോണ്‍ പദ്ധതിയിലും അഴിമതി; 520 കോടി അധികമായി അനുവദിച്ചു - പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
കെ-ഫോണ്‍ പദ്ധതിയിലും അഴിമതി ആപരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഭാരത് ഇലക്ട്രോണിക്‌സിന് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു. 520 കോടിയാണ് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധികമായി അനുവദിച്ചത്. അഴിമതിയില്‍ എസ്ആര്‍ഐടിക്കും ബന്ധമുണ്ട്. എ ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. വരും ദിവസങ്ങളില്‍
Full Story
  04-05-2023
വാലന്റൈന്‍സ് ഡേയില്‍ വിവാഹിതരായ ട്രാന്‍സ് ജെന്‍ഡര്‍ മലയാളികളിലെ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു
കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ പ്രവീണ്‍ നാഥ് അന്തരിച്ചു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ പ്രവീണ്‍ നാഥിനെ കണ്ടെത്തിയിരുന്നു. മിസ്റ്റര്‍ കേരള ട്രാന്‍സ്‌മെന്‍ എന്ന രീതിയില്‍ പ്രവീണ്‍ നാഥ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പ്രണയ ദിനത്തില്‍ വിവാഹിതരായ പ്രവീണ്‍ നാഥും രിഷാന ഐഷുവും വേര്‍പിരിയുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്നും പ്രവീണ്‍ വിശദീകരിച്ചിരുന്നു.
ഇത്തരം വാര്‍ത്തകളുമായി ബന്ധപ്പെട്ട് കടുത്ത മാനസിക
Full Story
  27-04-2023
ഗുസ്തി പരിശീലിക്കാന്‍ എത്തിയ 7 പെണ്‍കുട്ടികള്‍ ലൈംഗിക പീഡന പരാതി നല്‍കിയിട്ടും ബ്രിജ് ഭുഷനെ അറസ്റ്റ് ചെയ്തിട്ടില്ല
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ?ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്ന് പിടി ഉഷ പറഞ്ഞു.


എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കി. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.
Full Story
  27-04-2023
തിരുവനന്തപുരത്ത് 14 കാരി മരിച്ചു: അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജെന്നു റിപ്പോര്‍ട്ട്
തിരുവനന്തപുരത്ത് 14 കാരിയുടെ ദുരൂഹ മരണത്തില്‍ സംശയമുന ലഹരി മാഫിയയിലേക്ക്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് ആണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സിവില്‍ പോലീസ് ഓഫീസറുടെ ഏക മകളായ 14 വയസ്സുകാരിയെ ഒരാഴ്ച മുമ്പാണ് പാളയം പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.

പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന പ്രാഥമിക
Full Story
  26-04-2023
കടയില്‍ നിന്നു മാമ്പഴം മോഷ്ടിച്ച് കേരള പോലീസിന് ചീത്തപ്പേരുണ്ടാക്കിയ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിനെ പിരിച്ചുവിട്ടു
കേരളാ പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണകേസിലെ പ്രതി ഇടുക്കി എ.ആര്‍ കാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പുറത്താക്കലിന് മുന്നോടിയായി ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിരുന്നു. തുടര്‍ന്ന് പോലീസുകാരന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതെന്ന് ഇടുക്കി എസ്.പി അറിയിച്ചു.ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് തീരുമാനം.

കഴിഞ്ഞ സെപ്തംബര്‍ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി കാഞ്ഞിരപ്പള്ളി ടൗണിലെ പഴക്കടയില്‍ നിന്ന് മാങ്ങാ മോഷ്ടിച്ചത്. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ്
Full Story
  26-04-2023
വാഹന യാത്രക്കാരുടെ സുരക്ഷയ്ക്കായി ക്യാമറ: കെല്‍ട്രോണിന് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി
എ ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കെല്‍ട്രോണിനെതിരായ ആരോപണങ്ങള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. ഉപകരാര്‍ വിശദാംശങ്ങള്‍ ധനവകുപ്പ് പരിശോധിച്ചിരുന്നു. അതിന് ശേഷമാണ് അനുമതി നല്‍കിയത്. പരാതിയില്‍ കെല്‍ട്രോണിന്റെ പേര് ഇല്ല. വിജിലന്‍സ് അന്വേഷണം നടക്കുന്നത് കൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ അനൗചിത്വം ഇല്ലെന്നും പി രാജീവ് പറഞ്ഞു.

വിജിലന്‍സ് അന്വേഷണം കെല്‍ട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നിയമപരമാണ്. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ
Full Story
[36][37][38][39][40]
 
-->




 
Close Window