|
മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം അനുവദിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ MLA ജയില്‍ മോചിതനായി. കര്‍ശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്.
പത്തനംതിട്ട സെഷന്‍സ് കോടതിയുടേതാണ് വിധി. തനിക്കെതിരെ ആരോപിക്കപ്പെട്ട മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം തേടി പാലക്കാട് എംഎല്‍എ പത്തനംതിട്ട പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജനുവരി 17 ശനിയാഴ്ച തള്ളിയതിനെത്തുടര്‍ന്ന് മാങ്കൂട്ടത്തില്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
വിദേശ മലയാളിയായ സ്ത്രീയുടെ പരാതിയിന്മേല്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു. സ്ത്രീയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും അറസ്റ്റ് ചെയ്യുമ്പോള്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും എംഎല്‍എ ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു. പാലക്കാട് നിന്നും ജനുവരി 11നാണ് എം.എല്‍.എ. അറസ്റ്റ് ചെയ്യപ്പെട്ടത്. |