പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. കേസില്‍ ഒന്നാംപ്രതിയായ ഗ്രീഷ്മയും മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു.
ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയര്‍ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന പ്രതികളുടെ എണ്ണം 39 ആയി ഉയര്‍ന്നു. ഇതില്‍ രണ്ട് വനിതാ കുറ്റവാളികളാണുള്ളത്. 2006 മാര്‍ച്ചില്‍ കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസിലെ പ്രതി ബിനിത കുമാരിയാണ് കേരളത്തില്‍ ആദ്യമായി വധശിക്ഷക്ക് വിധിക്കപ്പെടുന്ന സ്ത്രീ കുറ്റവാളി.
2024ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയാണ് റഫീക്കാ ബീവി. മൂന്നാമത്തെ വനിതാ കുറ്റവാളിയാണു ഗ്രീഷ്മ.
ഷാരോണ്‍ വധക്കേസില്‍ പ്രതികളോട് 259 ചോദ്യങ്ങളാണ് ചോദിച്ചത്. കേസില്‍ 57 സാക്ഷികളെ വിസ്തരിച്ചു. 556 പേജുള്ള വിധി പകര്‍പ്പാണ് കേസില്‍ വായിച്ചത്. ഷാരോണുമായി ഗ്രീഷ്മ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് തെളിവുണ്ട്. മറ്റൊരാളുമായി വിവാഹമുറപ്പിച്ചതിനു ശേഷമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
പാരസെറ്റമോള്‍ കലര്‍ത്തി ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് കേസില്‍ പ്രായത്തിന്റെ ഇളവില്ല. പ്രകോപനമില്ലാതെയാണ് കൊലപാതകമെന്നും ഷാരോണ്‍ ?ഗ്രീഷ്മയെ മര്‍ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. അതേസമയം കേസ് അന്വേഷിച്ച സംഘത്തിനും കോടതിയുടെ അഭിനന്ദനം ലഭിച്ചു. അന്വേഷണം നടത്തി. മാറിയ കാലത്തിനനുസരിച്ച് പോലീസ് അന്വേഷണ രീതി മാറ്റിയെന്നും. ഒരു ഉദ്യോഗസ്ഥന്റെയും പേര് പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും കോടതി പറഞ്ഞു. |