|
|
|
|
|
| എഡിഎം നവീന്‍ ബാബുവിന്റെ ചിതയ്ക്ക് മക്കള്‍ നിരുപമയും നിരഞ്ജനയും തീ കൊളുത്തി: വിതുമ്പല്‍ അടക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും |
|
എഡിഎം നവീന്‍ ബാബുവിന്റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നാല് മണിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവര്‍ തന്നെയാണ് നവീന്‍ ബാബുവിന് അന്ത്യകര്‍മങ്ങള്‍ ചെയ്തതും ചിതയ്ക്ക് തീ പകര്‍ന്നതും. സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
വന്‍ ജനാവലിയാണ് നവീന്‍ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ വീടിന് മുന്നില്‍ കാത്തിരുന്നത്. ബന്ധുക്കള്‍ക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീന്‍ ബാബുവിന്റെ വീട്ടിലേക്ക് എത്തി. റവന്യൂ മന്ത്രി കെ രാജനും ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം ചിതയിലേക്കെടുത്തത്.
എല്‍ഡി ക്ലാര്‍ക്കായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച നവീന്‍ ബാബു 2010ലാണ് |
|
Full Story
|
|
|
|
|
|
|
| കനേഡിയന്‍ പ്രധാനമന്ത്രിയുമായി നല്ല അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന് ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് |
|
കഴിഞ്ഞ 2-3 വര്‍ഷമായി കാനഡ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും പന്നൂന്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ ഹൈ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചാര പ്രവര്‍ത്തനങ്ങള്‍ താന്‍ ട്രൂഡോയെ അറിയിച്ചുവെന്നും ട്രൂഡോയുടെ പ്രസ്താവന നീതിയെയും സുരക്ഷയെയും പിന്തുണയ്ക്കുന്നുവെന്നും പന്നൂന്‍ പറഞ്ഞു.
കനേഡിയന്‍ വാര്‍ത്താ ചാനലായ സിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ട് - മൂന്ന് വര്‍ഷങ്ങളായി സിഖ് ഫോര്‍ ജസ്റ്റിസ് സംഘടന കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. നരേന്ദ്ര |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലെ 12 വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി: പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി യോഗം ചേര്‍ന്നു |
|
ഇന്ത്യന്‍ വിമാനകമ്പനികളുടെ വിമാനങ്ങള്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി യോഗം ചേര്‍ന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചത്. സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വ്യോമയാന മന്ത്രാലയത്തിലേയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
സംഭവത്തില്‍ നിര്‍ണായക വിവരം ലഭിച്ചതായും പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞതായും വ്യോമയാന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുണ്ട്. ബോംബ് ഭീഷണിയെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന |
|
Full Story
|
|
|
|
|
|
|
| നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു |
|
അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയ കേസിലാണ് നടപടി. നടന്റെ ലൈസന്‍സ് ഒരു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം ആര്‍ടിഒയാണ് നടപടി എടുത്തത്. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശീലന ക്ലാസിലും പങ്കെടുക്കാന്‍ ശ്രീനാഥ് ഭാസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോയതില്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. സെന്‍ട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. ബൈക്കിലിടിച്ചത് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോഴെന്നാണ് മൊഴി. ബൈക്ക് യാത്രികന് പരുക്കേറ്റ കാര്യം |
|
Full Story
|
|
|
|
|
|
|
| ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരസ്യ അവഹേളനത്തില്‍ മനംനൊന്ത് കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കി |
|
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ താമസിക്കുന്ന പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊതുഇടത്തില്‍ അപമാനിച്ചതില്‍ മനംനൊന്താണ് എഡിഎം ജീവനൊടുക്കിയതെന്നാണ് ആക്ഷേപം.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നവീന്‍ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഃഖകരവുമാണ്. |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ മൂന്നിടത്ത് നവംബര്‍ മൂന്നിന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ 23ന്, മണ്ഡലങ്ങള്‍ - ചേലക്കര, പാലക്കാട്, വയനാട് അസംബ്ലി മണ്ഡലം |
മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നവംബര്‍ 13ന് നടക്കും. എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 13നും 20നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. 288 മണ്ഡങ്ങളിലേക്ക് ഒറ്റഘട്ടമായായിരിക്കും ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് സംസ്ഥാനത്തേയും |
|
Full Story
|
|
|
|
|
|
|
| മാസപ്പടി കേസില്‍ അന്വേഷണം വീണാ വിജയനില്‍ ഒതുങ്ങില്ലെന്നും മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നും അഡ്വ.ഷോണ്‍ ജോര്‍ജ് |
|
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണം വീണാ വിജയനില്‍ മാത്രം ഒതുങ്ങില്ലെന്നും മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നു ബിജെപി നേതാവ് അഡ്വ.ഷോണ്‍ ജോര്‍ജ്. മുഖ്യമന്ത്രിയിലേക്ക് തന്നെ അന്വേഷണം എത്തും. എന്ത് സേവനമാണ് വീണാ വിജയന്റെ കമ്പനി സിഎംആര്‍എല്ലിന് നല്കിയതെന്നും ഷോണ്‍ ചോദിച്ചു. പണം നല്കിയത് ഒരു സേവനത്തിന് വേണ്ടിയുമല്ല. ഇപ്പോഴും തോട്ടപ്പളിയില്‍ കരിമണല്‍ ഖനനം നടക്കുന്നുണ്ടെന്നും അതിലേക്കും അന്വേഷണം എത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
ഇപ്പോഴും അവിടെ കുടില്‍ കെട്ടി സമരം ചെയ്യുന്നവരുണ്ട്. അഞ്ഞൂറിലധികം ലോറിയാണ് ദിവസേന കരിമണല്‍ ഘനനത്തിനായി അവിടെ എത്തുന്നത്. വീണയ്ക്ക് അബുദാബി കൊമേര്‍ഷ്യല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും അദേഹം ആവര്‍ത്തിച്ചു. വീണ ടിയും സുനീഷ് എം എന്നിവര്‍ കൈകാര്യം ചെയ്തിരുന്ന |
|
Full Story
|
|
|
|
|
|
|
| ഇന്ത്യക്കെതിരെ വിദേശ ഗൂഢാലോചന നടക്കുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് |
|
അസഹിഷ്ണുത ഇന്ത്യാ വിരുദ്ധമാണ്, ധര്‍മ്മമാണ് രാജ്യത്തിന്റെ ജീവനെന്നും മോഹന്‍ ഭാ?ഗവത് പറഞ്ഞു. തീവ്ര നിലപാടുകാരും സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകളും രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നാ?ഗ്പൂരിലെ RSS ആസ്ഥാനത്ത് നടന്ന ആയുധ പൂജയും പഥസഞ്ചലനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാ?ഗവത്.
അസഹിഷ്ണുത ഇന്ത്യാ വിരുദ്ധമാണ്, എല്ലാ മതങ്ങളെയും നമ്മള്‍ ബഹുമാനിക്കണം. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. സമൂഹത്തില്‍ ഭിന്നിപ്പും സംഘര്‍ഷവും പാടില്ല. നമ്മുടെ രാജ്യം മുന്നേറുകയാണ്. ഇന്ത്യയുടെ യശസ്സ് ലോകമെങ്ങും കെട്ടിപ്പെടുത്തുക. ഈ പുരോ?ഗതിയില്‍ ചിലര്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നും മോ?ഹന്‍ ഭാ?ഗവത് പറഞ്ഞു. |
|
Full Story
|
|
|
|
| |