|
|
|
|
|
| എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തു |
|
ട്രിച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രിച്ചിയിലേക്ക് തന്നെ തിരിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളി(ട്രിച്ചി) വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് ഇന്ധനം കളഞ്ഞ ശേഷമാണ് വിമാനം താഴെയിറക്കിയത്. രണ്ടേകാല്‍ മണിക്കൂറാണ് വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത്.
വൈകിട്ട് 5.40ന് ട്രിച്ചി വിമാനത്താവളത്തില്‍നിന്നാണു വിമാനം യാത്രതിരിച്ചത്. 8.15 ഓടെ വിമാനം നിലത്തിറക്കി. ഷാര്‍ജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിം?ഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണിത്. 141 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ അധികവും തമിഴ്‌നാട് സ്വദേശികളാണ്. അടിയന്തിര സാഹചര്യം |
|
Full Story
|
|
|
|
|
|
|
| രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ആര്? പറഞ്ഞു കേള്‍ക്കുന്നത് മൂന്നു പേരുകള്‍ |
|
രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ആരാകുമെന്ന് വലിയ ചര്‍ച്ച നടക്കുകയാണ്. ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. രത്തന്‍ ടാറ്റായുടെ അര്‍ദ്ധ സഹോദരന്‍ നോയല്‍ ടാറ്റയുടെയും ആലൂ മിസ്ത്രിയുടെയും മൂന്ന് മക്കളാണിവര്‍. മൂന്നുപേരും വിജയവഴി വെട്ടിയവരാണ്. അന്തരിച്ച മുന്‍ ടാറ്റ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ സഹോദരിയാണ് ആലൂ മിസ്ത്രി. ടാറ്റ ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളായ സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിമാരായി മൂവരെയും നിയമിക്കാന്‍ രത്തന്‍ ടാറ്റ നേരത്തെ അംഗീകാരം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. |
|
Full Story
|
|
|
|
|
|
|
| പിണറായി വിജയന്‍ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു; പറ്റില്ല വിജയേട്ടാ എന്ന് ഞാന്‍ പറഞ്ഞു - സുരേഷ് ഗോപി |
|
പിണറായി വിജയന്‍ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പറ്റില്ല വിജയേട്ടാ എന്ന് ഞാന്‍ പറഞ്ഞു. ചങ്കുറ്റം ഉണ്ടെങ്കില്‍ അദ്ദേഹം ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. എന്റെ ത്രാണിക്ക് അനുസരിച്ച്, എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിനൊരു കിരീടം വച്ചത്. അതെന്റെ പ്രാര്‍ത്ഥനയാണ്. അവിടെയും തന്നെ ചവിട്ടി തേച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു. പഠിച്ച കലാലയത്തില്‍ സ്‌കൂളും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്നൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. |
|
Full Story
|
|
|
|
|
|
|
| കേരള ലോട്ടറി ഓണം ബംപര്‍ 25 കോടി സമ്മാനം വയനാട് ജില്ലയില്‍: ടിക്കറ്റ് എടുത്തയാള്‍ ആര്? |
|
തിരുവോണം ബമ്പര്‍ 25 കോടി രൂപയുടെ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഈ വര്‍ഷം ഒന്നാം സമ്മാനമായ 25 കോടി വിറ്റത് മണ്ണിടിച്ചില്‍ ദുരിതം വിതച്ച വയനാട് ജില്ലയിലാണ്. എസ് ജെ ലക്കി സെന്റര്‍ പനമരം ഹോള്‍സെയില്‍ കൊടുത്ത ബത്തേരിയിലെ എന്‍ ജി ആര്‍ ലോട്ടറീസില്‍ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. TG 434222 (WAYANADU) എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. വയനാട്ടിലെ എസ് ജെ ലക്കി സെന്ററില്‍ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ആദ്യ സമ്മാനം നേടിയത്.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ |
|
Full Story
|
|
|
|
|
|
|
| മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു; രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ |
|
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തിലുള്ള വീട്ടിലെത്തി അംഗത്വം നല്‍കി.
കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖ മൂന്നുവര്‍ഷംമുമ്പ് ഫയര്‍ഫോസ് മേധാവിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
സര്‍വീസിന്റെ അവസാനകാലത്ത് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന നിലയിലായിരുന്നു ശ്രീലേഖ. അതിനാല്‍ത്തന്നെ വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. സ്വന്തം വ്‌ളോഗിലൂടെ നിലപാടുകള്‍ തുറന്നുപറഞ്ഞത് പലപ്പോഴും വലിയ വിവാദമായിരുന്നു.
ബിജെപി അംഗത്വം എടുക്കുകയാണെന്നും കൂടുതല്‍ ഒന്നും പങ്കുവയ്ക്കാനില്ലെന്നും ശ്രീലേഖ |
|
Full Story
|
|
|
|
|
|
|
| ഹരിയാന നിയമസഭയില്‍ മൂന്നാം തവണയും ബിജെപി ഭരണത്തിലേക്ക്; ബിജെപി നേടിയത് 49 സീറ്റുകള്‍ |
|
ആദ്യ ഘട്ടത്തില്‍ മുന്നേറിയ കോണ്‍ഗ്രസ് വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പിറക പോയത് പാര്‍ട്ടി നേതാക്കളെ ഞെട്ടിച്ചു. ജാട്ട് സമുദായത്തിന് മുന്‍തൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റ് നിലയിലെത്തി. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി തകര്‍ന്നടിഞ്ഞു. ഐഎന്‍എല്‍ഡി ഒരു സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 36 സീറ്റാണ് നേടാനായത്.
ആദ്യ മണിക്കൂറിലെ മുന്നേറ്റത്തിനിടെ തന്നെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഘോഷം തുടങ്ങിയിരുന്നു. എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ഫലം മാറിമറിഞ്ഞു. വോട്ടിങ് മെഷീനുകളിലെ കണക്ക് വന്നു തുടങ്ങിയതോടെ കോണ്‍ഗ്രസ് പെട്ടെന്ന് താഴേക്ക് |
|
Full Story
|
|
|
|
|
|
|
| എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റി |
|
സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. ബറ്റാലിയന്‍ എഡിജിപി ചുമതലയില്‍ അജിത് കുമാര്‍ തുടരും. മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി സെക്രട്ടറിയേറ്റില്‍ എത്തി മടങ്ങിയിരുന്നു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയിലാണ് നടപടി.
അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടിലുള്ളതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്‍ശിച്ച നടപടിയില്‍ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തല്‍. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പാണ് എഡിജിപിക്കെതിരായ |
|
Full Story
|
|
|
|
|
|
|
| മുഖ്യമന്ത്രി ബിജെപിക്ക് പരവതാനി വിരിച്ചു; സിപിഎം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൊടുക്കും: ഡിഎംകെ വേദിയില്‍ അന്‍വര്‍ |
|
പിവി അന്‍വര്‍ എംഎല്‍എ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള നിലവില്‍ വന്നു. മഞ്ചേരിയില്‍ വിളിച്ച് ചേര്‍ത്ത നയപ്രഖ്യാപന ചടങ്ങിലാണ് ഡിഎംകെയുടെ നയം വ്യക്തമാക്കി. തൃശൂരില്‍ ബിജെപി ജയിക്കാന്‍ കാരണം മുഖ്യമന്ത്രിയാണെന്ന് പിവി അന്‍വര്‍ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടില്‍ ബിജെപിയുടെ വരവിനെ സ്റ്റാലിന്‍ തടഞ്ഞപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി ബിജെപിക്ക് പരവതാനി വിരിച്ചു കൊടുത്തുവെന്ന് പിവി അന്‍വര്‍ മഞ്ചേരിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വിമര്‍ശിച്ചു.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിക്ക് കൊടുക്കും. പകരം ചേലക്കരയില്‍ ബിജെപി സിപിഐഎമ്മിന് വോട്ട് ചെയ്യുമെന്ന് അന്‍വര്‍ പറഞ്ഞു. എഡിജിപി അജിത് കുമാര്‍ ആണ് ആസൂത്രണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇതാണ് കേരളത്തിന്റെ |
|
Full Story
|
|
|
|
| |