തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. നാമക്കല്‍ ജില്ലയിലെ പച്ചംപാളയത്ത് വച്ചാണ് ആറംഗ സംഘം പൊലീസിന്റെ വലയിലായത്. പിടികൂടുന്നതിനിടയില്‍ പ്രതികളില്‍ ഒരാള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഹരിയാന സ്വദേശികളാണ് പ്രതികള്‍. കണ്ടെയ്‌നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികള്‍ പൊലീസ് പിടിയിലായത്.
പൂര്‍ണമായും ആസൂത്രണം ചെയ്ത നിലയിലാണ് എടിഎം മോഷണം നടത്തിയത്. മോഷണത്തിനായി ഉപയോ?ഗിച്ച കാര്‍ കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ ഉണ്ടെന്നാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചിരുന്നു. ഇതിനെ ചൊല്ലി നാട്ടുകരുമായി തര്‍ക്കം ഉണ്ടായി.
പരസ്യം ചെയ്യല്‍
നാട്ടുകാര്‍ വണ്ടി തടഞ്ഞ് വച്ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട്, പൊലീസുമായി പ്രതികള്‍ ഏറ്റുമുട്ടി. പ്രതികള്‍ പൊലീസിന് നേരെ കത്തി വീശുകയും ചെയ്തു. പ്രതികളുമായുള്ള പൊലീസിന്റെ ഏറ്റുമുട്ടലിനിടെയാണ് ആറം??ഗ സംഘത്തില്‍ ഒരാള്‍ക്ക് പൊലീസിന്റെ വെടിയേറ്റത്. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നതായും സൂചനയുണ്ട്. |