ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കൊച്ചി നോര്‍ത്ത് പോലീസ് കേസെടുത്തു. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദര്‍ അറിയിച്ചു. രഞ്ജിത്തിനെതിരെ ഐപിസി 354 ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മൊഴിയെടുക്കലും മറ്റു തുടര്‍നടപടികളും പ്രത്യേക അന്വേഷണസംഘം കൈമാറുന്ന ഗൈഡ് ലൈന്‍ അനുസരിച്ചായിരിക്കും തിങ്കളാഴ്ച വൈകിട്ടോടെയാണ് നടി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
2009- 10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖയുടെ ആരോപണം. കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വച്ചാണ് അതിക്രമം നടന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പിന്നീട് തനിക്ക് പാലേരി മാണിക്യം സിനിമയിലും മറ്റു മലയാളം സിനിമകളിലും അവസരം ലഭിച്ചിട്ടില്ല എന്നും, തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തതുകൊണ്ടാണ് അവസരം നിഷേധിച്ചതെന്നും ശ്രീലേഖ മിത്ര പറയുന്നു. |