|
|
|
|
|
| മണ്ണിടിഞ്ഞു കാണാതായ ലോറി കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞു: അര്‍ജുനെ കണ്ടെത്താന്‍ ഇന്ത്യന്‍ സേനയുടെ കഠിന പരിശ്രമം |
|
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. കര്‍ണാടക റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ ഇക്കാര്യം സ്ഥിരീകരിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുഴയുടെ അടിയിലാണ് ട്രക്ക് കണ്ടെത്തിയത്.
'' ഒരു ട്രക്ക് കൃത്യമായി വെള്ളത്തില്‍ കണ്ടെത്തി, നാവികസേനയിലെ ഡീപ് ഡൈവര്‍മാര്‍ ഉടന്‍ പുഴയില്‍ ഇറങ്ങും. ലോംഗ് ആം ബൂമര്‍ എക്സ്‌കവേറ്റര്‍ നദിയില്‍ ഡ്രഡ്ജ് ചെയ്യാന്‍ ഉപയോഗിക്കും. നൂതന ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്റ് അണ്ടര്‍ഗ്രൗണ്ട് ബരീഡ് ഒബ്ജക്റ്റ് ഡിറ്റക്ഷന്‍ സംവിധാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. വെള്ളത്തില്‍ കാണാതായ മൃതദേഹങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തിരച്ചില്‍ നടത്തും''- |
|
Full Story
|
|
|
|
|
|
|
| ഇടുക്കിയിലെ കുമളിയില്‍ വച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു |
|
ഇടുക്കി കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറാണ് മരിച്ചത്. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അറുപ്പത്തിയാറാം മൈലിന് സമീപം ഇന്ന് രാത്രിയോടെയാണ് സംഭവം.
അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ഫയര്‍ ഫോഴ്സിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു. കാറിനകത്ത് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| പിറവത്ത് ജോലിക്കു നിര്‍ത്തിയ ബംഗാളിയെ പട്ടിക്കൂട്ടില്‍ കിടത്തി: അന്വേഷണം നടത്താന്‍ മന്ത്രിയുടെ ഉത്തരവ് |
|
കൊച്ചി പിറവത്ത് ഇതരസംസ്ഥാന തൊഴിലാളിയെ പട്ടിക്കൂട്ടില്‍ താമസിപ്പിച്ച സംഭവത്തില്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. വിഷയം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പിറവം ടൗണിലുള്ള സമ്പന്നന്റെ വീടിനോടു ചേര്‍ന്ന പട്ടിക്കൂട്ടില്‍ ബംഗാള്‍ സ്വദേശിയായ ശ്യാം സുന്ദറിനെ വാടകയ്ക്കു താമസിക്കുന്നതു വാര്‍ത്തയായതോടെയാണ് മന്ത്രിയുടെ നടപടി.
മൂന്നു മാസമായി ശ്യാം സുന്ദര്‍ 500 രൂപ വാടക നല്‍കി പട്ടിക്കൂട്ടിലാണ് താമസിക്കുന്നത്. സമ്പന്നന്റെ വീടിനു പുറകിലുള്ള പഴയ വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്കു താമസിക്കുന്നുണ്ട്. അവിടെ താമസിക്കാന്‍ പണമില്ലാത്തതിനാലാണ് 500 രൂപയ്ക്കു പട്ടിക്കൂടില്‍ താമസിക്കുന്നതെന്നാണ് ബംഗാള്‍ |
|
Full Story
|
|
|
|
|
|
|
| മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലിരുന്ന 14 വയസ്സുകാരന്‍ മരിച്ചു; കേരളത്തില്‍ നിപ്പ ബാധ അഞ്ചാം തവണ |
|
മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിഫലമാക്കി, ഇന്ന് രാവിലെ 10.50 ഓടു കൂടി കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി സംസാരിച്ച് സംസ്‌കാര ചടങ്ങുകള്‍ ശാസ്ത്രീയ രീതിയില്‍ നടത്തും എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
2018 മേയ് 17 ന് ആണ് മസ്തിഷ്‌കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒരാള്‍ക്ക് നിപ രോഗബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയച്ചത്. സംസ്ഥാനത്ത് ആദ്യമായി നിപ രോഗബാധ തിരിച്ചറിഞ്ഞത് ആ പരിശോധനയിലൂടെയാണ്. ആറു വര്‍ഷത്തിനിടെ നാലു |
|
Full Story
|
|
|
|
|
|
|
| ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് തിരുവനന്തപുരത്തുകാരില്‍ നിന്നു 2 കോടി രൂപ തട്ടിയെടുത്തു: 4 കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍ |
|
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത നാലുപേര്‍ അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശി സാദിക് (48), ഇടുക്കി തൊടുപുഴ സ്വദേശി ഷെഫീക്ക് (37), കോഴിക്കോട് വടകര ഇരിങ്ങല്‍ സ്വദേശി റാസിക്ക് (24), തൃശൂര്‍ പൂക്കോട് സ്വദേശി നന്ദുകൃഷ്ണ (21) എന്നിവരാണ് അറസ്റ്റിലായത്.
പരാതിക്കാരനെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം ഓഹരിവിപണിയില്‍ ലാഭം നേടാന്‍ ഉപദേശം നല്‍കി വിശ്വാസമാര്‍ജിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. തുടര്‍ന്നാണ് പണം തട്ടിയത്.
പരസ്യം ചെയ്യല്‍
പരാതിക്കാരനും പ്രതികളും തമ്മിലെ |
|
Full Story
|
|
|
|
|
|
|
| ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി: നാലു മരണം സ്ഥിരീകരിച്ചു: രക്ഷാപ്രവര്‍ത്തനം തുടരുന്നു |
|
ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളം തെറ്റി. ആളാപയമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തില്‍ നാല് പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അസമിലെ ദിബ്രൂഗഡിലേക്കുള്ള യാത്രയില്‍ 15904 നമ്പര്‍ ചണ്ഡിഗഡ്- ദിബ്രുഗഡ് എക്സ്പ്രസാണ് അപകടത്തില്‍ പെട്ടത്. മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകള്‍ക്കിടയിലാണ് പാളം തെറ്റിയത്.
ബുധനാഴ്ച്ച രാത്രി 11.35-നാണ് ചണ്ഡീഗഡില്‍നിന്നും ട്രെയില്‍ പുറപ്പെട്ടത്. സംഭവത്തില്‍ നാല് എസി കോച്ചുകള്‍ ഉള്‍പ്പടെ 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടെതായാണ് സൂചന. സംഭവ സ്ഥലത്ത് 15 ആംബുലന്‍സും 40 അം?ഗ മെഡിക്കല്‍ സംഘവും ഉണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് കൂടുതല്‍ ആംബുലന്‍സുകള്‍ തിരിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. സ്ഥലത്തെ സ്ഥിതി?ഗതികള്‍ |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ പെയ്‌തൊഴിയാത്ത മഴ: നാളെയും 19-07-2024 നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി |
|
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍?ഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെര്‍ട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്ന് നാലു മണി മുതല്‍ നാളെ രാവിലെ 10 മണി വരെ നല്‍കിയിട്ടുള്ള സാഹചര്യത്തിലും,
മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, |
|
Full Story
|
|
|
|
|
|
|
| സ്വകാര്യ മേഖലയില്‍ കന്നഡിഗര്‍ക്ക് 100 ശതമാനം സംവരണം: ബില്ലിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം |
|
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലും സി, ഡി ഗ്രേഡ് തസ്തികകളിലേക്കായിരിക്കും സംവരണം നല്‍കുക എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കന്നഡ അനുകൂല സര്‍ക്കാരാണെന്നും കന്നഡിഗര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനാണ് ഇത് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
' കന്നഡിഗര്‍ക്ക് അവരുടെ നാട്ടില്‍ ജോലി ഇല്ലാതിരിക്കരുതെന്നും സുഖകരമായ ജീവിതം നയിക്കാനുള്ള അവസരം നല്‍കണമെന്നും ആണ് സര്‍ക്കാറിന്റെ ആഗ്രഹം. ഞങ്ങളുടേത് കന്നഡ അനുകൂല സര്‍ക്കാരാണ്. കന്നഡിഗരുടെ ക്ഷേമം നോക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന,'' സിദ്ധരാമയ്യ |
|
Full Story
|
|
|
|
| |