Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഇന്ത്യ/ കേരളം
  29-07-2024
ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കനത്ത മഴ: വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് കോളേജുകള്‍ക്ക് അവധിയില്ല. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ തലശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.

അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. പി.എസ്.സി പരീക്ഷയ്ക്കും മാറ്റം
Full Story
  28-07-2024
കോളേജില്‍ വെള്ളം കയറി: കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കുടുങ്ങിയ 3 വിദ്യാര്‍ഥികള്‍ മരിച്ചു: മരിച്ചവരിലൊരാള്‍ മലയാളി
ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറിലെ റാവു ഐഎഎസ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്മെന്റില്‍ വെള്ളം കയറി. വെള്ളക്കെട്ടില്‍ കെട്ടിടത്തിനുള്ളില്‍ മൂന്ന് സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇവരിലൊരാള്‍ മലയാളിയാണ്. എറണാകുളം സ്വദേശി നവീന്‍ മരിച്ചതായാണ് റിപോര്‍ട്ടുകള്‍. മറ്റു രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. ഡല്‍ഹി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതനുസരിച്ച്, കോച്ചിംഗ് സ്ഥാപനത്തിന്റെ ബേസ്മെന്റ് വെള്ളത്തിനടിയിലായതിനെ കുറിച്ച് ശനിയാഴ്ച രാത്രി 7 മണിയോടെ റാവൂസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ കനത്ത പ്രതിഷേധം അരങ്ങേറുകയാണ്.
Full Story
  28-07-2024
പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഷൂട്ടിങ് വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത് മനു ഭാക്കര്‍.
പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി മനു ഭാക്കര്‍.തുടക്കം മുതല്‍ മികച്ചു നിന്ന മനു മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് മുന്നേറിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി കടന്നാണ് താരം മെഡല്‍ നേടിയത്.

പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയ മനു ഭാക്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ നേട്ടമെന്നാണ് മെഡല്‍ നേട്ടത്തിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയെന്നത് കൂടുതല്‍ സവിശേഷമാക്കുന്നുവെന്നും ചരിത്ര നേട്ടമെന്നും മോദി എക്‌സില്‍
Full Story
  27-07-2024
എറണാകുളം - ഈരാറ്റുപേട്ട ബസ്സ് തല കീഴായി മറിഞ്ഞു: 50 പേര്‍ക്കു പരിക്ക്: 3 പേരുടെ നില ഗുരുതരം
കോട്ടയം തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ടുമുക്കില്‍ സ്വകാര്യ ബസ് കീഴ്‌മേല്‍ മറിഞ്ഞു. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മുഴുവന്‍ പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.

എറണാകുളം - കോട്ടയം റൂട്ടില്‍ ഓടുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റെന്ന് വൈക്കം എംഎല്‍എ സികെ ആശ പറഞ്ഞു. പരിക്കേറ്റ മുഴുവന്‍ പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളേജില്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും സികെ ആശ അറിയിച്ചു.
Full Story
  27-07-2024
വിമാനത്തിലെ എ സി തകരാറായി: തമിഴ്നാട്ടിലെ വ്യവസായ മന്ത്രി ടിആര്‍ബി രാജ പരാതിയുമായി രംഗത്ത്
ഇന്‍ഡിഗോ വിമാനത്തിനെതിരെ പരാതിയുമായി തമിഴ്നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജ രംഗത്ത്. വിമാനത്തില്‍ എ സി തകരാറായതുമൂലം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് മന്ത്രി പറഞ്ഞു. തിരുച്ചിറപ്പള്ളിയിലേക്ക് പറന്ന 6E7028- ഇന്‍ഡിഗോ വിമാനത്തില്‍ ആയിരുന്നു സംഭവം. എസി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഏറെ നേരം വിയര്‍ത്തിരിക്കേണ്ടിവന്നെന്നും ശ്വാസംമുട്ട് അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

ഈ സാഹചര്യത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴില്‍ ഇവരുടെ സേവനം വളരെ മോശമാണെന്ന് വിശേഷിപ്പിക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഇന്‍ഡിഗോ അധികൃതര്‍
Full Story
  26-07-2024
മണ്ണിടിഞ്ഞ് ലോറി കാണാതായിടത്ത് ഇതുവരെ മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് കലക്ടര്‍
തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിയില്‍ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. മന്ത്രി പി എ മുഹമ്മദ് റിയാസും കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
കര്‍ണാടകയിലെ ഷിരൂരില്‍ അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. ഗംഗാവലി നദിയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന പുതിയൊരു സിഗ്‌നല്‍ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. ഡ്രോണ്‍ പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. സിഗ്‌നല്‍ ലഭിച്ചിരിക്കുന്ന
Full Story
  25-07-2024
കേരളത്തില്‍ പലയിടത്തും മഴ, ശക്തമായ കാറ്റ്: പരക്കെ നാശ നഷ്ടം
തൃശൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റ് വീശിയത്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ നിലംപൊത്തുകയും ചെയ്തു. ഒരാള്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് ജില്ലയിലെ വടകര എടച്ചേരി വേങ്ങോലിയിലും കുറ്റ്യാടി മലയോര മേഖലയിലും വിലങ്ങാടും എരവത്ത്കുന്നിലുമാണ് പുലര്‍ച്ചെ ശക്തമായ മഴയും മിന്നല്‍ ചുഴലിയും ഉണ്ടായത്. വീടിന്റെ മേല്‍ക്കൂര വീണ് കാവിലുംപാറ മൂന്നാംകൈ സ്വദേശി സ്വപ്നയ്ക്ക് പരിക്കേറ്റു. വേങ്ങോലിയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ മരംവീണ് ആറ് വീടുകള്‍ക്ക് ഭാഗിക നാശ നഷ്ടം ഉണ്ടായി. അംഗനവാടിയുടെ മേല്‍ക്കൂര നൂറ്റമ്പത് മീറ്ററോളം പറന്നുപോയി. നിരവധി മരങ്ങള്‍ കടപുഴകി. വിലങ്ങാടും മിന്നല്‍ചുഴലി ഉണ്ടായി. ഇവിടേയും വ്യാപക നാശനഷ്ടമുണ്ട്. വൈദ്യുതി ലൈനുകളില്‍ മരംവീണ് വൈദ്യുതി ബന്ധം
Full Story
  24-07-2024
തിരുവനന്തപുരം ടെക്‌നോസിറ്റി കാട്ടുപോത്ത് ഭീതിയില്‍: കാട്ടുപോത്തിനെ പിടികൂടാന്‍ പോലീസും ദ്രുദകര്‍മ സേനയും
തിരുവനന്തപുരത്തിനടുത്തു മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി. തലയ്‌ക്കോണത്ത് ടെക്‌നോ സിറ്റിക്ക് സമീപത്തെ പുരയിടത്തില്‍ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്. ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്‌നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പോത്തിനെ കണ്ടത്. പിന്നാലെ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരേയും പൊലീസിനെയും വിവരമറിയിച്ചു.

ടെക്നോപാര്‍ക്കിന്റെ നാലാംഘട്ടത്തിനായി ഏറ്റെടുത്ത മംഗലപുരത്തെ 400 ഏക്കര്‍ പ്രദേശത്താണ് കാട്ടുപോത്തുള്ളത്. ഇവിടെ സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനവും ചുരുക്കം ചില കമ്പനികളുടെ ഓഫിസുകളുമാണ് പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂരിഭാഗം പ്രദേശവും കാടുകയറിയ നിലയിലാണ്. ഇവിടെ കാട്ടുപന്നിയേയും ചെന്നായ്ക്കളും സ്ഥിരമായി കാണാറുണ്ട്. എന്നാല്‍
Full Story
[66][67][68][69][70]
 
-->




 
Close Window