|
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. കര്‍ണാടക റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ ഇക്കാര്യം സ്ഥിരീകരിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുഴയുടെ അടിയിലാണ് ട്രക്ക് കണ്ടെത്തിയത്.
'' ഒരു ട്രക്ക് കൃത്യമായി വെള്ളത്തില്‍ കണ്ടെത്തി, നാവികസേനയിലെ ഡീപ് ഡൈവര്‍മാര്‍ ഉടന്‍ പുഴയില്‍ ഇറങ്ങും. ലോംഗ് ആം ബൂമര്‍ എക്സ്‌കവേറ്റര്‍ നദിയില്‍ ഡ്രഡ്ജ് ചെയ്യാന്‍ ഉപയോഗിക്കും. നൂതന ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്റ് അണ്ടര്‍ഗ്രൗണ്ട് ബരീഡ് ഒബ്ജക്റ്റ് ഡിറ്റക്ഷന്‍ സംവിധാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. വെള്ളത്തില്‍ കാണാതായ മൃതദേഹങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തിരച്ചില്‍ നടത്തും''- മന്ത്രി എക്‌സില്‍ കുറിച്ചു. |