Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 27th Sep 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സൂര്യനെല്ലി കേസിലെ അതിജീവിതയുടെ സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്തി: മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
Text By: Team ukmalayalampathram
സൂര്യനെല്ലി കേസിലെ അതിജീവിതയുടെ സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. സിബി മാത്യൂസിന്റെ 2017ല്‍ പുറത്തിറങ്ങിയ 'നിര്‍ഭയം - ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകത്തിലാണ് ഇരയെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

സിബി മാത്യൂസിന്റെ പുസ്തകത്തില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേര് വിവരങ്ങളും അവര്‍ താമസിച്ചിരുന്ന സ്ഥലവും പെണ്‍കുട്ടി പഠിച്ച സ്‌കൂളിന്റെ വിവരവും എല്ലാം പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. ഈ വിവരങ്ങളില്‍ നിന്നെല്ലാം അതിജീവിത ആരാണെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
 
Other News in this category

 
 




 
Close Window