|
|
|
|
|
| കൊച്ചിയെ മുക്കിയത് മേഘവിസ്‌ഫോടനം തന്നെ, സ്ഥിരീകരണം വന്നു |
കൊച്ചി: കഴിഞ്ഞ മാസം 28ന് കൊച്ചിയെ മുക്കിയ മഴയ്ക്ക് കാരണമായത് മേഘവിസ്ഫോടനമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്. പ്രദേശത്തെ മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് കണക്കാക്കിയാണ് സ്ഥിരീകരണം. തൃക്കാക്കരയിലെ കുസാറ്റ് ക്യാംപസിലുള്ള അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ചില്‍ സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയില്‍ മണിക്കൂറില്‍ 103 എംഎം മഴ പെയ്തതായാണ് രേഖപ്പെടുത്തിയത്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ കളമശേരിയില്‍ ഐഎംഡി സ്ഥാപിച്ചിട്ടുള്ള മഴമാപിനിയില്‍ ഇതേസമയം മണിക്കൂറില്‍ 100 എംഎം മഴയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ അന്നത്തേത് മേഘവിസ്ഫോടനമായി കണക്കാക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
Full Story
|
|
|
|
|
|
|
| കേന്ദ്രത്തില്‍ ബിജെപിയുടെ തിരിച്ചടിയ്ക്ക് നാലു കാരണങ്ങള്‍ |
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശില്‍ (യുപി) ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റുവെന്ന് പ്രാഥമിക വിലയിരുത്തല്‍. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ ജനപ്രതിനിധകളെ സംഭാവന ചെയ്യുന്ന (മൊത്തം 80 ലോക്‌സഭാ സീറ്റ്) ഉത്തര്‍ പ്രദേശില്‍ 70ലധികം സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു ഏഴ് ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ 40-ലധികം സീറ്റുകളില്‍ ലീഡ് നേടി ഇന്ത്യാ മുന്നണി ബിജെപിക്ക് മേല്‍ മേധാവിത്തം നേടുന്ന കാഴ്ചയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്ന വേളയില്‍ കാണാനാകുന്നത്.
നിലവില്‍ ഉത്തര്‍ പ്രദേശിലെ |
|
Full Story
|
|
|
|
|
|
|
| തൃശൂരില്‍ ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടായെന്ന് കെ. മുരളീധരന്‍ |
തൃശൂര്‍: തൃശൂര്‍ യുഡിഎഫിന്റെ അപ്രതീക്ഷിത പരാജയത്തിന് കാരണം ന്യൂനപക്ഷ വോട്ടുകളിലുണ്ടായ വിള്ളലാണെന്ന് തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. പതിവിന് വിപരീതമായി രണ്ട് മുന്നണികള്‍ക്കൊപ്പം ബിജെപി സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ജാഗ്രതയോടെ നോക്കികാണേണ്ടതാണെന്നും മുരളീധരന്‍ ഫലപ്രഖ്യാപന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ആറ്റിങ്ങലില്‍ വലിയ വ്യത്യാസമില്ലാതെ ബിജെപി എല്‍ഡിഎഫിന് അടുത്തെത്തി. ആലപ്പുഴയില്‍ ശോഭാസുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ഒ രാജഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ മുന്നോക്ക |
|
Full Story
|
|
|
|
|
|
|
| വാഹനങ്ങള്‍ രൂപമാറ്റം വരുത്തി നിരത്തിലിറക്കിയാല്‍ വന്‍ പിഴ |
കൊച്ചി: വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തി നിരത്തിലിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കും. കൂടാതെ ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വിഡിയോ പകര്‍ത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം. വ്‌ലോഗര്‍ സഞ്ജു ടെക്കി കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി അപകടകരമായി യാത്ര ചെയ്ത സംഭവം വന്‍ വിവാദമായതിനു പിന്നാലെയാണ് കോടതി നടപടി. വാഹനം രൂപമാറ്റം വരുത്തുന്നതിന്റെ വിഡിയോ യുട്യൂബില്‍ അടക്കം പോസ്റ്റ് ചെയ്യുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹന ചട്ട പ്രകാരം |
|
Full Story
|
|
|
|
|
|
|
| അമിതവേഗതയില്‍ എത്തിയ കാര്‍ അഞ്ചു ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു, മൂന്നു പേര്‍ മരിച്ചു |
മുംബൈ: അമിത വേഗതയിലെത്തിയ കാര്‍ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ കോല്‍ഹപുരിലാണ് ഞെട്ടിക്കുന്ന അപകടം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നു ഉച്ചയ്ക്ക് സൈബര്‍ ചൗക്ക് ജങ്ഷനിലാണ് അപകടമുണ്ടായത്. പാഞ്ഞെത്തിയ കാര്‍ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 72 കാരന്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.
അപകടത്തില്‍ കാര്‍ ഓടിച്ച വയോധികനും ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് പേരുമാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. അധ്യാപകനായി വിരമിച്ച വസന്ത് എം ചവാനാണ് കാറോടിച്ചത്. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം |
|
Full Story
|
|
|
|
|
|
|
| സ്വേച്ഛാധിപത്യത്തിനെതിരേ ശബ്ദമുയര്‍ത്തിയതിനാല്‍ ജയിലിലേക്ക് പോകുന്നുവെന്ന് കെജ് രിവാള്‍ |
ന്യൂഡല്‍ഹി: സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വീണ്ടും തിഹാര്‍ ജയിലില്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ എത്തിയ കെജ്രിവാള്‍ പുഷ്പാര്‍ച്ചന നടത്തി. ഭാര്യ സുനിത കെജ്രിവാള്‍, ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട് എന്നിവരും എഎപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീട് കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി. ശേഷം പാര്‍ട്ടി ഓഫീസില്‍ എത്തി പ്രവര്‍ത്തകരെ കണ്ട് ശേഷമാണ് കെജരിവാള്‍ ജയിലിലേക്ക് മടങ്ങിയത്. അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടല്ല, സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ടാണ് ജയിലില്‍ |
|
Full Story
|
|
|
|
|
|
|
| ആവന്തികയ്ക്ക് സര്‍പ്രൈസുമായി വിദ്യാഭ്യാസ മന്ത്രി |
കൊച്ചി: സൈക്കിള്‍ മോഷണംപോയെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് തനിക്ക് മെയിലയച്ച വിദ്യാര്‍ഥിനിക്ക് പുത്തന്‍ സൈക്കിള്‍ സമ്മാനമായി നല്‍കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ പാലാരിവട്ടം സ്വദേശിനിയായ അവന്തികയ്ക്കാണ് മന്ത്രിയുടെ സര്‍പ്രൈസ് സമ്മാനം. സൈക്കിള്‍ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ പ്രതികരണം കിട്ടിയില്ലെന്നും അവന്തിക കത്തില്‍ പറഞ്ഞിരുന്നു. മെയില്‍ ലഭിച്ച ഉടനെ അവന്തികയെയും പൊലീസിനെയും ബന്ധപ്പെട്ട മന്ത്രി കൊച്ചി മേയറുടെ സഹായത്തോടെ വാങ്ങിയ സൈക്കിള്‍ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവന്തികയ്ക്ക് |
|
Full Story
|
|
|
|
|
|
|
| കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി, വെള്ളമെടുക്കാന്‍ അടുക്കളയില്‍ കയറിയപ്പോള്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു |
കൊല്ലം: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു. കൊല്ലം ചിതറയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്. ചിതറ ചള്ളിമുക്ക് സ്വദേശി 22 വയസുള്ള വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴം ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുയായിരുന്നു. ഈ സമയത്ത് ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ഇല്ലായിരുന്നു.വിഷ്ണുവിന് ഒരു ഗ്ലാസ് വെള്ളം കൊടുത്തുപ്പോള്‍ ഒരു ഗ്ലാസ് കൂടി ആവശ്യപ്പെട്ടു.
വെള്ളം എടുക്കാനായി യുവതി അടുക്കളയിലേക്ക് പോയപ്പോള്‍ അകത്ത് കയറിയ വിഷ്ണു യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചതോടെ |
|
Full Story
|
|
|
|
| |