Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കന്യാകുമാരി ജില്ലയിലെ ലെമുര്‍ ബീച്ചില്‍ കടല്‍ത്തിരയില്‍പെട്ട് രണ്ട് യുവതികളടക്കം അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
Text By: Team ukmalayalampathram
മത്സ്യ തൊഴിലാളികള്‍ രക്ഷിച്ച മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പെട്ടവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. എല്ലാവരും അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.

ഡിണ്ടിഗല്‍ ഒട്ടച്ചത്തിരം സ്വദേശി മുരുഗേഷന്റെ മകന്‍ പ്രവീണ്‍ ശ്യാം (24), നെയ്വേലി സ്വദേശി ബാബുവിന്റെ മകള്‍ ഗായത്രി (24), തഞ്ചാവൂര്‍ സ്വദേശി ദുരൈ സെല്‍വന്റെ മകള്‍ ചാരുകവി(23), ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് (24), കന്യാകുമാരി സ്വദേശി പശുപതിയുടെ മകന്‍ സര്‍വ ദര്‍ശിത് (23) എന്നിവരാണ് മരിച്ചത്. തിരുച്ചി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് എല്ലാവരും. തിങ്കള്‍ രാവിലെ 10 ന് ആയിരുന്നു സംഭവം.

നാഗര്‍കോവിലിന് സമീപം ഗണപതിപുരത്തിനടുത്താണ് ലെമുര്‍ ബീച്ച്. ഞായറാഴ്ച ഒരു വിവാഹത്തിന് എത്തിയ സംഘം ചെറു സംഘങ്ങളായി പിരിഞ്ഞാണ് ബീച്ചില്‍ എത്തിയത്.
 
Other News in this category

 
 




 
Close Window