Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കെയര്‍വര്‍ക്കര്‍മാര്‍ക്ക് പങ്കാളികളേയോ മക്കളേയോ കൊണ്ടു വരാന്‍ പറ്റില്ല: 5 നിയന്ത്രണങ്ങളിലൂടെ യുകെയുടെ വാതില്‍ പാതി ചാരുന്നു
Text By: Team ukmalayalampathram
വിദേശത്തുനിന്ന് തൊഴില്‍ തേടി യു.കെ.യിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി യു.കെ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ കുടിയേറ്റ നിയന്ത്രങ്ങള്‍ക്കൊപ്പം സ്റ്റുഡന്റ് വിസക്കൊപ്പമുള്ള ഡിപ്പന്‍ഡന്‍ഡ് വിസകളും കുറച്ചാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, യുകെയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം കുറവുണ്ടാകുമെന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു. 2024 ന്റെ ആദ്യ പകുതി മുതലായിരിക്കും യുകെ സര്‍ക്കാരിന്റെ പുതിയ ഫൈവ് പോയിന്റ് പ്ലാന്‍ പ്രാബല്യത്തില്‍ വരിക.

വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്നും ഇത് രാജ്യത്തിന് ?ഗുണകരമാകുമെന്നും യു.കെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ജോലിക്കായി കുടിയേറുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പള പരിധി ഉള്‍പ്പെടെയുള്ളവ നിശ്ചയിച്ചിട്ടുണ്ട്. ''എക്കാലത്തെയും വലിയ കുടിയേറ്റ നിയന്ത്രങ്ങളാണ് ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് ഒരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല'', ഋഷി സുനക് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window