Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Dec 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കൃത്യമായ രേഖകള്‍ ഇല്ലാതെ യുകെയില്‍ ജീവിക്കുന്നവരെ കണ്ടെത്തി പുറത്താക്കും: നടപടി അതിവേഗം നടപ്പാക്കും - യുകെ ഹോം ഓഫീസ്
Text By: Team ukmalayalampathram
അനധികൃതമായി രാജ്യത്ത് എത്തിയവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്നും യുകെ സര്‍ക്കാര്‍ . ഇതുകൂടാതെ, ചെറിയ ബോട്ടുകളിലോ മറ്റ് റൂട്ടുകളിലോ അനധികൃതമായി എത്തുന്ന ഇന്ത്യന്‍ പൗരന്മാരില്‍ നിന്നുള്ള എല്ലാ അഭയ ക്ലെയിമുകളും അസ്വീകാര്യമായി കണക്കാക്കും. അപ്പീലുകളൊന്നും ഉണ്ടാകില്ലെന്നും അവരെ തിരിച്ചയക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി.


ഇന്ത്യയെയും ജോര്‍ജിയയെയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് യുകെ ഹോം ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അനധികൃത കുടിയേറ്റ നിയമം 2023 ന്റെ നടപ്പാക്കലിന്റെ മറ്റൊരു ചുവടുവെപ്പിന്റെ ഭാഗമാണിതെന്നും ചെറു ബോട്ടുകള്‍ നിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും ഹോം സെക്രട്ടറി വ്യക്തമാക്കി.


നവംബര്‍ 8 ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് നിയമനിര്‍മ്മാണം കുടിയേറ്റ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അടിസ്ഥാനരഹിതമായ സംരക്ഷണ ക്ലെയിമുകള്‍ ഉന്നയിക്കുന്ന ആളുകള്‍ ഉള്‍പ്പെടെയുള്ള ദുരുപയോഗം തടയാന്‍ സഹായിക്കുകയും ചെയ്യുമെന്ന് യുകെ ഹോം ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window