Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
കായികം
  07-06-2022
ഇദ്ദേഹമാണോ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സഹതാരം ?
ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സഹതാരം ബെന്‍ ഫോക്‌സ് ആണെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. ഇത് തന്റെ മാത്രമല്ല, മറ്റ് പലരുടെയും അഭിപ്രായമാണ് ഇത്. ബാറ്ററായും വിക്കറ്റ് കീപ്പറായും ഫോക്‌സ് വളരെ മികച്ച രീതിയിലാണ് കളിക്കുന്നതെന്നും സ്റ്റോക്‌സ് പറഞ്ഞു.

'ബെന്‍ ഫോക്‌സ് ആണ് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍. അത് എന്റെ മാത്രം അഭിപ്രായമല്ല, മറ്റ് പലരുടെയും അഭിപ്രായമാണ്. ഇംഗ്ലണ്ടിനായി ഏഴാം നമ്പറിലാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. സറേയില്‍ ഉയര്‍ന്ന പൊസിഷനില്‍ ബാറ്റ് ചെയ്യുന്ന അവന്‍ ദേശീയ ടീമിനായി ചെയ്യുന്നത് വ്യത്യസ്തമായ റോളാണ്. കഴിഞ്ഞ രാത്രി അവന്‍ ബാറ്റ് ചെയ്ത 45 മിനിട്ട് കളിയിലെ വളരെ നിര്‍ണായക സമയമായിരുന്നു. അത് അവന്‍ വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്തു.
Full Story
  06-06-2022
അന്നു കരഞ്ഞു നിന്ന ശ്രീശാന്തിന്റെ മുഖം ഓര്‍മയില്ലേ? തല്ലിയതില്‍ ഖേദം ഉണ്ടെന്ന് ഹര്‍ഭജന്‍ സിങ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണിലെ വിവാദ കയ്യാങ്കളിയില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്. തെറ്റു പറ്റിയത് തനിക്കാണെന്നും വിവാദം തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്നും രാജ്യസഭാഗം കൂടിയായ ഹര്‍ഭജന്‍ പറയുന്നു.

'അന്നു സംഭവിച്ചതു തെറ്റായിപ്പോയി. എന്റെ ഭാഗത്തായിരുന്നു പിഴവ്. എന്റെ പിഴവുമൂലം സഹതാരത്തിന് അസ്വസ്ഥത നേരിട്ടു. എന്റെ ഒരു പിഴവു തിരുത്താന്‍ അവസരം ലഭിക്കുകയാണെങ്കില്‍, മൈതാനത്തെ ശ്രീശാന്തിനെതിരായ എന്റെ പെരുമാറ്റം തിരുത്താന്‍ ശ്രമിച്ചേനെ. അതു സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു'.- ഹര്‍ഭജന്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ഭജന്‍ കിങ്സ് ഇലവന്‍ പഞ്ചാബിലെ താരമായിരുന്ന ശ്രീശാന്തിനെ തല്ലിയെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. വാസ്തവം എന്തായാലും മത്സരത്തിന് ശേഷം
Full Story
  06-06-2022
പരസ്ത്രീബന്ധം ഷക്കീറയുടെ ദാമ്പത്യവും തകര്‍ത്തു: ജെറാര്‍ഡ് വേറെ പെണ്ണുമായി ബന്ധമെന്ന് ഷക്കീറ
പ്രശസ്ത പ്രണയ ജോടികളായ ലാറ്റിന്‍ അമേരിക്കന്‍ പോപ് ഗായിക ഷാക്കിറയും സ്പാനിഷ് ഫുട്‌ബോളര്‍ ജെറാര്‍ദ് പിക്കേയും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധത്തില്‍ വിള്ളലുകള്‍ വീണതായും വേര്‍പിരിയാന്‍ തീരുമാനിച്ചതായും കാറ്റലോണിയന്‍ ദിനപത്രമായ 'എല്‍ പിരിയോഡിക്കോ' റിപ്പോര്‍ട്ട് ചെയ്തു.

2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പിനിടെ പ്രണയത്തിലായ ഇവര്‍ 12 വര്‍ഷമായി ഒന്നിച്ചു കഴിയുന്നു. ഇതുവരെ വിവാഹിതരായിട്ടില്ലെങ്കിലും മിലന്‍, സാഷ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. ഷാക്കിറയ്‌ക്കൊപ്പം താമസിച്ചിരുന്ന പിക്കേ ബാഴ്സലോണയിലെ തന്റെ സ്വന്തം വസതിയിലേക്ക് താമസം മാറ്റിയതായി എല്‍ പിരിയോഡിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. പീക്കേ ബാഴ്സലോണയിലേക്ക് താമസം മാറ്റിയ കാര്യം
Full Story
  19-05-2022
വനിതകളുടെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം
52 കിലോ വിഭാഗം ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമസിനെ പരാജയപ്പെടുത്തി നിഖത് സരീൻ സ്വർണം നേടി. 5-0 നാണ് തെലങ്കാനയിലെ നിസാമാബാദിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരിയുടെ ജയം. ഇതോടെ ലോക കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ ബോക്സറായി നിഖത് മാറി.


ഏകപക്ഷീയമായ മത്സരത്തിൽ തായ്‌ലൻഡിന്റെ ബോക്‌സർ ജിത്‌പോങ് ജുതാമസിനെ 5-0ന് പരാജയപ്പെടുത്തിയാണ് 25-കാരിയായ നിഖാത് സ്വർണം നേടിയത്. സെമിയിൽ ബ്രസീലിന്റെ കരോലിൻ ഡി അൽമേഡയെ തോൽപ്പിച്ചാണ് നിഖാത് സരീൻ ഫൈനലിലെത്തിയത്. ആറ് തവണ ലോക ചാമ്പ്യനായ എം സി മേരി കോം, സരിതാ ദേവി, ജെന്നി ആർ എൽ, ലേഖ സി എന്നിവരാണ് ലോക കിരീടം നേടിയ ഇന്ത്യൻ വനിതാ ബോക്സർമാർ.

സ്ഥിരതയാർന്ന പ്രകടനമാണ് നിഖാത് സരീൻ കാഴ്ചവയ്ക്കുന്നത്. 2019ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും നിഖത് നേടിയിരുന്നു. സ്ട്രാൻഡ്ജ
Full Story
  19-05-2022
34 വര്‍ഷം മുന്‍പുള്ള കേസില്‍ സിദ്ദുവിന് ഒരു വര്‍ഷം ജയില്‍ ശിക്ഷ
മുപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്. പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍നാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു.


മരിച്ച ഗുര്‍നാം സിങ്ങിന്റെ കുടുംബം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സിദ്ദു കോടതിയില്‍ കീഴടങ്ങണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

ഗുര്‍നാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്കു വഴിവച്ചതെന്നുമാണ് കേസ്. അതേസമയം, തന്റെ
Full Story
  15-05-2022
തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം
ചാമ്പ്യന്‍ഷിപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്‍ഡൊനീഷ്യയെ തകര്‍ത്ത് ഇന്ത്യ 73 വര്‍ഷം പഴക്കമുള്ള ടീം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കി.

14 തവണ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയെ ഫൈനലില്‍ 3-0നാണ് ഇന്ത്യ തകര്‍ത്തത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.
Full Story
  15-05-2022
ആന്‍ഡ്രൂ സൈമണ്ട്‌സ് വിട പറഞ്ഞു: ക്രിക്കറ്റ് ലോകം വിതുമ്പുന്നു
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഓള്‍റൌണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി വീടിന് അടുത്തുണ്ടായ കാറപകടത്തിലാണ് സൈമണ്ട്‌സ് മരിച്ചത്.


ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ് വില്ലെയിലുള്ള വീട്ടില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈമണ്ട്‌സ് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. എമര്‍ജന്‍സി സര്‍വീസുകള്‍ കാറിലുണ്ടായിരുന്ന സൈമണ്ട്‌സിനെയും മറ്റൊരാളെയും രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ക്രിക്കറ്റ് താരത്തിന്റെ മരണം സംഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു.


198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും സൈമണ്ട്‌സ് നേടിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20
Full Story
  11-05-2022
10 വര്‍ഷത്തെ ബന്ധം അവസാനിക്കുന്നു: ഗെയിമിങ് കമ്പനിയായ ഇഎ സ്‌പോര്‍ട്‌സും ഫിഫയും വേര്‍പിരിയുന്നു
മൂന്ന് പതിറ്റാണ്ടോളം നീണ്ട കൂട്ടുകെട്ടിനാണ് ഇതോടെ അന്ത്യമാവുന്നത്. ഈ വര്‍ഷത്തെ ഖത്തര്‍ ലോകകപ്പിനു മുന്‍പ് പുറത്തിറങ്ങുന്ന ഫിഫ 23 ആവും ഇഎ സ്‌പോര്‍ട്‌സിന്റെ അവസാന ഫിഫ ഗയിം. അടുത്ത വര്‍ഷം മുതല്‍ ഇഎ സ്‌പോര്‍ട്‌സ് എഫ്‌സി എന്നാവും ഗെയിമിന്റെ പേര്.


വര്‍ഷം ഏകദേശം 1158 കോടി രൂപയാണ് (150 മില്ല്യണ്‍ ഡോളര്‍) ഗെയിം ലൈസന്‍സിനായി ഇഎ സ്‌പോര്‍ട്‌സ് ഫിഫയ്ക്ക് നല്‍കുന്നത്. ഇതിന്റെ ഇരട്ടി പണം വേണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഫിഫ ആവശ്യപ്പെട്ടിരുന്നു. ഇതിനു സാധിക്കില്ലെന്ന് ഇലക്ട്രോണിക് ആര്‍ട്‌സ് നിലപാടെടുത്തു. ഇതിനെ തുടര്‍ന്നാണ് ഇരുവരും വേര്‍പിരിയുന്നത്.

അതേസമയം, ഫിഫയുടെ കുത്തക ഒരാള്‍ക്ക് മാത്രം നല്‍കാന്‍ കഴിയില്ലെന്നാണ് ഗവേണിങ് ബോഡിയുടെ നിലപാട്. ലോകകപ്പിനു മുന്‍പ് പല ഗെയിമുകളും ഇറങ്ങുമെന്നും ഫിഫ
Full Story
[7][8][9][10][11]
 
-->




 
Close Window