Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
കായികം
  Add your Comment comment
ഖത്തറിലെ കളിക്കളത്തില്‍ ജര്‍മനിയും മുട്ടുമടക്കി: തോല്‍പ്പിച്ചത് ജപ്പാന്‍
Text by News TEAM UKMALAYALAM PATHRAM
സൗദിയോട് തോറ്റ അര്‍ജന്റീനയുടെ അവസ്ഥയിലായി ജര്‍മനി. ഇത്തിരിക്കുഞ്ഞന്മാരെന്ന പരിഹാസമേറ്റുവാങ്ങിയ ജപ്പാനോടാണ് ജര്‍മനി 2-1 ന് പരാജയമേറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസത്തെ അര്‍ജന്റീന-സൗദി മത്സരത്തിന്റെ തനിയാവര്‍ത്തനം പോലെയായിരുന്നു ഇന്നത്തെ ജര്‍മനി-ജപ്പാന്‍ മത്സരം. സൗദിയുടെ അനുഭവം മുന്നിലുള്ളതു കൊണ്ട് ആദ്യം ലീഡ് നേടിയെങ്കിലും ജര്‍മനി ആരാധകര്‍ക്ക് ഉള്ളിലൊരു ഭയമുണ്ടായിരുന്നു. ഒടുവില്‍ ആ ഭയപ്പെട്ടതു തന്നെ ജപ്പാന്‍ നല്‍കുകയും ചെയ്തു. ഒന്നിന് പകരം രണ്ട് ഗോളുകള്‍ നല്‍കിയാണ് ജപ്പാന്‍ എന്ന കുഞ്ഞന്‍ കരുത്തന്മാരെന്ന് വാഴ്ത്തപ്പെട്ട ജര്‍മനിയെ മലര്‍ത്തിയടിച്ചത്.
 
Other News in this category

 
 




 
Close Window