Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
കായികം
  09-11-2022
ഈ വര്‍ഷം ഐപിഎല്‍ താരലേലം ഡിസംബര്‍ 23ന് കൊച്ചിയില്‍
മിനി ലേലമാവും കൊച്ചിയില്‍ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കും. കഴിഞ്ഞ സീസണില്‍ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.


പഞ്ചാബ് കിംഗ്‌സിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത്. 3.45 കോടി രൂപ. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (2.95 കോടി രൂപ), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (1.55 കോടി രൂപ), രാജസ്ഥാന്‍ റോയല്‍സ് (0.95 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍ക്ക് ബാക്കിയുള്ളത്. ഈ തുകയ്‌ക്കൊപ്പം 5 കോടി രൂപ കൂടി ഫ്രാഞ്ചൈസികള്‍ക്ക് ചെലവഴിക്കാം. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നിലവില്‍ തുകയൊന്നും ബാക്കിയില്ല. ഈ മാസം 15നു മുന്‍പ് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക
Full Story
  07-11-2022
ഗാലറിയില്‍ മറഡോണ ഇല്ലാതെ ആദ്യത്തെ ഫുട്‌ബോള്‍ ലോകകപ്പാണ് ഖത്തറില്‍ നടക്കുന്നത്
1960ന് ശേഷം മറഡോണയില്ലാത്ത ആദ്യ ഫുട്‌ബോള്‍ ലോകകപ്പ്. കളിക്കാരെയും ആരാധകരേയും വേദനിപ്പിക്കുന്ന വേര്‍പാടാണ് മറഡോണയുടേത്. 16 ലോകകപ്പിലും മറഡോണ കാണാന്‍ എത്തിയിരുന്നു.

16 ലോകകപ്പിലും ആ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഖത്തറിന്റെ മണ്ണില്‍ അതില്ല. ഗാലറിയിലെ ആര്‍പ്പുവിളികളില്‍ ആ ശബ്ദം കേള്‍ക്കില്ല. 1982ലെ സ്പെയിന്‍ ലോകകപ്പില്‍ കളിക്കാരനായി തുടങ്ങി. നാല് വിശ്വവേദികളില്‍ മായാജാലക്കാരനെപ്പോലെ കാല്‍പ്പന്തില്‍ ഇന്ദ്രജാലം തീര്‍ത്തു. മയക്കുമരുന്നിന്റെ ചെകുത്താന്‍ കൂട്ടുകൂടി കളിയവസാനിച്ചപ്പോഴും ഗാലറികളില്‍ അയാളെന്നുമുണ്ടായിരുന്നു.

2010ല്‍ സ്വന്തം രാജ്യത്തിന്റെ പരിശീലകനായി വീണ്ടും മൈതാനത്ത്. പരിശീലകന്റെ കുപ്പായമഴിച്ചപ്പോള്‍ വൈകാരികത മറയ്ക്കാനാകാത്ത ഒരു സാധാരണക്കാരനെ പോലെ മറഡോണ ഗാലറികളില്‍
Full Story
  07-11-2022
ട്വന്റി 20 ലോകകപ്പ് ഫൈനല്‍ വേദിയില്‍ പാട്ടുപാടാന്‍ മലയാളി ഗായിക ജാനകി
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി20 ലോകകപ്പ് ഫൈനല്‍. മത്സരത്തിനു മുമ്പ് ഓസ്ട്രേലിയയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ഐസ്ഹൗസ് വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് ഇവര്‍ക്കൊപ്പമാണ് 13-കാരിയായ ജാനകി ഗാനമാലപിക്കുന്നത്.

ഓസ്ട്രേലിയയിലെ ലോകപ്രശസ്ത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ മലയാളി ഗായികയാണ് ജാനകി ഈശ്വര്‍. ദി വോയ്സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി. ഓസ്ട്രേലിയയില്‍ താമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ്.
Full Story
  08-10-2022
ലിബര്‍ട്ടി ബാരോസ് - ലോകത്തിലെ ഏറ്റവും മെയ് വഴക്കമുള്ള പെണ്‍കുട്ടി
'ലോകത്തിലെ ഏറ്റവും മെയ് വഴക്കമുള്ള പെണ്‍കുട്ടി' എന്നാണ് ജിംനാസ്റ്റികായ ഈ പെണ്‍കുട്ടി അറിയപ്പെടുന്നത്. ഇപ്പോള്‍ ഏറ്റവും മെയ് വഴക്കമുള്ള പെണ്‍കുട്ടി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.
ലിബര്‍ട്ടി ബാരോസ് എന്ന പെണ്‍കുട്ടി 30 സെക്കന്‍ഡിനുള്ളില്‍ ഏറ്റവും കൂടുതല്‍ നട്ടെല്ല് തറയിലേക്ക് വളയ്ക്കുന്നതിനാണ് ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചത്. ലിബര്‍ട്ടി ലോഡൗണ്‍ എന്നാണ് ഇപ്പോള്‍ ഈ നീക്കം അറിയപ്പെടുന്നത്. യുകെയിലെ പീറ്റര്‍ബറോയില്‍ നിന്നുള്ള ലിബര്‍ട്ടി, ഒക്ടോബര്‍ 5-ന് ബ്രെട്ടണിലെ സ്പൈറല്‍ ജിംനാസ്റ്റിക്സ് ക്ലബില്‍ വച്ച് അര മിനിറ്റിനുള്ളില്‍ 11 തവണ തന്റെ തല കാലുകള്‍ക്കിടയിലൂടെയും തറയിലേക്ക് കൊണ്ടുവന്ന് ശരീരം പിന്നിലേക്ക് വളച്ചു.

സ്‌പെയിനിന്റെ ഗോട്ട് ടാലന്റിലെ സെമി ഫൈനല്‍
Full Story
  20-09-2022
കബഡി കളിക്കാന്‍ പോകുന്ന കായിക താരങ്ങള്‍ക്ക് ഭക്ഷണം സൂക്ഷിച്ചത് ടോയിലെറ്റില്‍
കബഡി താരങ്ങള്‍ക്കു ഭക്ഷണം വിളമ്പിയത് ശുചിമുറിയില്‍. ഉത്തര്‍പ്രദേശിലെ സഹരന്‍പുരില്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ സംസ്ഥാന കബഡി ടൂര്‍ണമെന്റിലെ താരങ്ങള്‍ സ്വയം ഭക്ഷണം വിളമ്പുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സെപ്റ്റംബര്‍ 16ന് നടന്ന സംഭവം ചില താരങ്ങള്‍ തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയതെന്നാണു വിവരം. ടോയ്‌ലറ്റ് പോലുള്ള സ്ഥലത്തു താരങ്ങള്‍ ചോറും കറികളും വിളമ്പുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു പാത്രത്തില്‍നിന്ന് താരങ്ങള്‍ ചോറുവാരിയെടുക്കുന്നതും അതിനു സമീപത്തായി ഒരു പേപ്പറില്‍ പൂരി കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


സ്ഥലമില്ലാത്തതിനാല്‍ ഭക്ഷണം 'ചേഞ്ചിങ് റൂമില്‍' സൂക്ഷിച്ചതാണെന്ന് സഹരന്‍പൂര്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ അനിമേഷ് സക്‌സേന പ്രതികരിച്ചു. ദൃശ്യങ്ങള്‍ വന്‍
Full Story
  19-09-2022
ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് വിവാഹിതനായി
മലയാളിയായ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് (HS Prannoy) വിവാഹിതനായി. തിരുവല്ല കല്ലൂപ്പാറ സ്വദേശി സാജു തോമസിന്റെയും എലിസബത്തിന്റെയും മകള്‍ ശ്വേതയാണ് വധു

തിരുവനന്തപുരം ആക്കുളത്ത് സുനില്‍ കുമാര്‍- ഹസീന ദമ്പതികളുടെ മകനാണ് പ്രണോയ്. ബംഗളൂരുവിലെ സ്ഥാപനത്തില്‍ ജോലി നോക്കുന്ന ശ്വേതയുമായുള്ള ദീര്‍ഘനാളത്തെ പ്രണയമാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ? വിവാഹത്തിലെത്തിയത്?.

ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സബ്?രജിസ്?ട്രാര്‍ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പ?ങ്കെടുത്തത്?.

ഈമാസം 17ന് തിരുവനന്തപുരം കഴക്കൂട്ടം അല്‍സാജ് അരീനയില്‍ വൈകീട്ട്? അഞ്ചു മുതല്‍ വിവാഹസല്‍ക്കാരം നടക്കും.

ബാഡ്മിന്റണ്‍ ടൂര്‍ സീരീസ് റാങ്കിങ്ങില്‍
Full Story
  16-09-2022
മലയാളി താരം സഞ്ജു വി സാംസണെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലാണ് സഞ്ജു ഇന്ത്യ എ ടീമിനെ നയിക്കുന്നത്. പൃഥ്വി ഷാ, രാഹുല്‍ ചാഹര്‍, ഷര്‍ദുല്‍ താക്കൂര്‍ തുടങ്ങിയവരും ടീമിലുണ്ട്.


ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ എ ടീം കളിക്കുന്നത്. സെപ്റ്റംബര്‍ 22, 25, 27 തീയതികളിലാണ് മത്സരം. മൂന്ന് മത്സരങ്ങളും ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും.

ഇന്ത്യ എ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പട്ടീദാര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഷഭാസ് അഹമ്മദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ്മ, കുല്‍ദീപ് സെന്‍, ഷാര്‍ദുല്‍ താക്കൂര്‍. , ഉംറാന്‍ മാലിക്, നവ്ദീപ് സൈനി, രാജ് അംഗദ് ബാവ
Full Story
  15-09-2022
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു: നാല്‍പ്പത്തൊന്നാം വയസ്സില്‍ വിടവാങ്ങല്‍ സ്‌നേഹ സന്ദേശത്തിലൂടെ
ടെന്നീസിലെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ വ്യാഴാഴ്ചയാണ് മത്സര ടെന്നീസില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

41 കാരനായ സ്വിസ് താരം കരിയറില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍ കപ്പ് താരത്തിന്റെ അവസാന എടിപി ടൂര്‍ണമെന്റാകും. ആരാധകരോടും എതിരാളികളോടും നന്ദി പറഞ്ഞ താരം, വിരമിക്കാനുള്ള സമയമായെന്നും വ്യക്തമാക്കി.
''41 വയസ്സായി. 24 വര്‍ഷത്തെ കരിയറിനിടെ 1500ലധികം മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. സ്വപ്നം കണ്ടതിലും കൂടുതല്‍ ഉദാരമായാണ് ടെന്നീസ് എന്നോട് പെരുമാറിയത്. എന്റെ മത്സര ജീവിതം അവസാനിപ്പിക്കാന്‍ സമയമായെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു''- ഫെഡര്‍
Full Story
[5][6][7][8][9]
 
-->




 
Close Window