Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
അര്‍ജന്റീനയെ തോല്‍പിച്ച സൗദി അറേബ്യയെ നിലംതൊടാതെ തോല്‍പിച്ച് പോളണ്ടിന്റെ ജയം
Text by News TEAM UKMALAYALAM PATHRAM
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് സി പോരാട്ടത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോളണ്ട് പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ പിയോറ്റര്‍ സെലിന്‍സ്‌കിയും 82-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും നേടിയ ഗോളുകളാണ് പോളണ്ടിന് വിജയം സമ്മാനിച്ചത്.

വമ്പന്‍മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയ ശേഷമാണ് സൗദി പോളണ്ടിനെ നേരിടാനെത്തിയത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സൗദി പിന്നീട് പിന്നോട്ട് പോവുകയായിരുന്നു.

39-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി പോളണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി. സൗദി അറേബ്യയുടെ പക്കല്‍നിന്നു പന്ത് പിടിച്ചെടുത്ത് പിയോറ്റര്‍ സെലിന്‍സ്‌കിക്കു നല്‍കിയത് പോളണ്ട് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ആത്മവിശ്വാസത്തോടെ പന്തെടുത്ത പിയോറ്റര്‍ സെലിന്‍സ്‌കി അനായാസം ലക്ഷ്യം കണ്ടു. 44-ാം മിനിറ്റില്‍ സൗദി താരം അല്‍ ഷെഹ്‌രിയെ പോളിഷ് താരം ക്രിസ്റ്റ്യന്‍ ബെയ്‌ലിക് ഫൗള്‍ ചെയ്തതിന് സൗദി അറേബ്യയ്ക്കു പെനാല്‍റ്റി ലഭിച്ചു.

വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ചു പരിശോധിച്ച ശേഷമാണ് പെനല്‍റ്റി നല്‍കിയത്. അല്‍ ദാവരിയുടെ ഷോട്ട് പോളിഷ് ഗോളി വോജെച് സെസ്‌നി തടുത്തിട്ടു. റീബൗണ്ടില്‍ മുഹമ്മദ് അല്‍ ബ്രെയ്കിന്റെ ഗോള്‍ ശ്രമവും പോളണ്ട് ഗോളി പരാജയപ്പെടുത്തി.
 
Other News in this category

 
 




 
Close Window