Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
കായികം
  15-09-2022
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു: നാല്‍പ്പത്തൊന്നാം വയസ്സില്‍ വിടവാങ്ങല്‍ സ്‌നേഹ സന്ദേശത്തിലൂടെ
ടെന്നീസിലെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ വ്യാഴാഴ്ചയാണ് മത്സര ടെന്നീസില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

41 കാരനായ സ്വിസ് താരം കരിയറില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍ കപ്പ് താരത്തിന്റെ അവസാന എടിപി ടൂര്‍ണമെന്റാകും. ആരാധകരോടും എതിരാളികളോടും നന്ദി പറഞ്ഞ താരം, വിരമിക്കാനുള്ള സമയമായെന്നും വ്യക്തമാക്കി.
''41 വയസ്സായി. 24 വര്‍ഷത്തെ കരിയറിനിടെ 1500ലധികം മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. സ്വപ്നം കണ്ടതിലും കൂടുതല്‍ ഉദാരമായാണ് ടെന്നീസ് എന്നോട് പെരുമാറിയത്. എന്റെ മത്സര ജീവിതം അവസാനിപ്പിക്കാന്‍ സമയമായെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു''- ഫെഡര്‍
Full Story
  13-09-2022
ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സു ള്ള ആദ്യ ക്രിക്കറ്റ് താരം: വിരാട് കോലി
കോലിക്ക് നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ 211 ദശലക്ഷം ഫോളോവേഴ്സും ഫേസ്ബുക്കില്‍ 49 ദശലക്ഷം ഫോളോവേഴ്സും ഉണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിവിധ പ്ലാറ്റ്ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി.


തന്റെ 71-ാം അന്താരാഷ്ട്ര സെഞ്ചുറി നേടിയ കോലി മുഹമ്മദ് റിസ്വാന് കീഴില്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 1020 ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നത്. ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.

അഫ്ഗാനിസ്ഥാനെതിരായ സെഞ്ച്വറിക്ക് ശേഷം, താന്‍ ആഗ്രഹിച്ച രീതിയില്‍ കളിക്കാന്‍ അനുവദിച്ചതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും ടീം മാനേജ്മെന്റിനും കോലി
Full Story
  04-09-2022
ടെന്നീസില്‍ നിന്നു ലോകത്തിന്റെ ഹൃദയം കീഴടക്കിയ സെറീന: സഹോദരിമാരില്‍ ഒരാള്‍ കളത്തില്‍ നിന്നു പിന്‍വാങ്ങി
യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ അജ്‌ല ടോംനോവികിനോട് പരാജയപ്പെട്ട് പുറത്തായതിനു ശേഷം ലോകത്തോടായി സെറീന പറഞ്ഞതില്‍ അവസാനത്തെ കാര്യം വീനസിനെ കുറിച്ചായിരുന്നു. സെറീനയുടെ വിടവാങ്ങല്‍ പ്രസംഗമായാണ് ടെന്നീസ് ലോകവും ലോകം മുഴുവനുമുള്ള ആരാധകരും ആ വാക്കുകള്‍ കേട്ടത്.
'ഇത് ആനന്ദത്തിന്റെ കണ്ണീരാണ്. പിന്നെ, വീനസ് ഇല്ലായിരുന്നെങ്കില്‍ സെറീന ഉണ്ടാകുമായിരുന്നില്ല, നന്ദി വീനസ്, സെറീന വില്യംസ് നിലനിന്നതിന് ഒരേയൊരു കാരണം അവളാണ്'

യുഎസ് ഓപ്പണോടെ പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സെറീന സൂചന നല്‍കിയിരുന്നു.

വീനസിനെ കുറിച്ച് സെറീന പറഞ്ഞ വാക്കുകള്‍ സഹോദരിമാരുടെ ആത്മബന്ധം മാത്രമല്ല, വില്യംസ് സഹോദരിമാര്‍ ടെന്നീസ് ലോകം അടക്കിവാണതിനെ കുറിച്ചുകൂടിയാണ്.

സെറീനയില്ലാത്ത ടെന്നീസ്
Full Story
  16-08-2022
ഡ്യുറന്‍ഡ് കപ്പിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ 18 പേര്‍ മലയാളി താരങ്ങള്‍
ഡ്യുറന്‍ഡ് കപ്പില്‍ യുവനിരയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഫസ്റ്റ് ടീം യുഎഇയില്‍ പ്രീസീസണ്‍ കളിക്കുന്നതിന്റെ സാഹചര്യത്തില്‍ യുവനിരയെയാണ് ബ്ലാസ്റ്റേഴ്‌സ് അയച്ചിരിക്കുന്നത്. 21 പേരടങ്ങുന്ന സംഘത്തില്‍ 18ഓളം പേര്‍ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാന്‍കോന്‍കാര്‍, അരിത്ര ദാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികളല്ലാത്ത താരങ്ങള്‍.

ഡ്യുറന്‍ഡ് കപ്പിന്റെ 131ആം പതിപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഇന്ത്യന്‍ സമയം രാത്രി ഏഴിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എഫ്‌സി ഗോവ റണ്ണേഴ്‌സ് അപ്പ് മൊഹമ്മദനെ നേരിടും. ബം?ഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.

അഞ്ച് ?ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഡ്യുറന്‍ഡ് കപ്പില്‍
Full Story
  28-07-2022
ലോകകപ്പ് ടിക്കറ്റ് ഫിഫയുടെ അനുമതിയില്ലാതെ വില്‍ക്കരുത്, കൈമാറ്റം ചെയ്യരുത്: പിടിക്കപ്പെട്ടാല്‍ രണ്ടര ലക്ഷം റിയാല്‍ ഫൈന്‍
ഫിഫയുടെ അനുമതിയില്ലാതെ ലോകകപ്പ് മത്സര ടിക്കറ്റ് വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ 2,50,000 റിയാല്‍ (54,57,500 ഇന്ത്യന്‍ രൂപ) പിഴ നല്‍കേണ്ടി വരും.
ലോകകപ്പിന്റെ ആതിഥേയരെന്ന നിലയില്‍ ഖത്തര്‍ സ്വീകരിച്ച നിയമ നടപടികള്‍ അനുസരിച്ചാണിത്. 2021 ലെ 10-ാം നമ്പര്‍ നിയമ പ്രകാരം ഫിഫയുടെ അനുമതിയില്ലാതെ മത്സര ടിക്കറ്റ് ഇഷ്യു ചെയ്യുകയോ വില്‍ക്കുകയോ പുനര്‍ വില്‍പന നടത്തുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ രണ്ടര ലക്ഷം റിയാല്‍ പിഴ നല്‍കേണ്ടി വരുമെന്ന് ഖത്തര്‍ നീതിന്യായ മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്.

ഫിഫയുടെ അനുമതിയില്ലാതെ ട്രാന്‍സ്ഫര്‍ ചെയ്ത ടിക്കറ്റുകള്‍ക്ക് സാധുതയില്ല. മുന്നറിയിപ്പില്ലാതെ ഏതു സമയവും ടിക്കറ്റുകള്‍ റദ്ദാക്കപ്പെടും. ഫിഫയുടെ ടിക്കറ്റ് നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചു കൊണ്ട്
Full Story
  17-07-2022
മൂന്ന് സെറ്റില്‍ കളി അവസാനിപ്പിച്ച് സിന്ധുവിന് കന്നിക്കിരീടം
സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരീസ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. ഇന്ന് നടന്ന ഫൈനലില്‍ ചെനൈയുടെ വാങ് സി യിയെ തോല്‍പ്പിച്ചാണ് സിന്ധു കിരീടമുയര്‍ത്തിയത്. സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. 58 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു കിരീടധാരണം. സ്‌കോര്‍: 21-9,11-21,21-15.


സിംഗപ്പൂര്‍ ഓപ്പണില്‍ സിന്ധുവിന്റെ ആദ്യ കിരീടവും ഈ വര്‍ഷത്തെ സിന്ധുവിന്റെ മൂന്നാം കിരീടവും ആണിത്.
Full Story
  06-07-2022
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കളിക്കും; സഞ്ജു സാംസണ്‍ ഏകദിന ടീമില്‍
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samosn) ടീമില്‍ ഇടം നേടി. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്.


രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ബിസിസിഐ. വിശ്രമം അനുവദിച്ചു. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ആതിഥേയത്വം വഹിക്കുന്ന പരമ്പരയിലെ എല്ലാ മത്സരങ്ങളും ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും.

അയര്‍ലന്‍ഡിനെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍
Full Story
  28-06-2022
ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ താരങ്ങള്‍ പുറത്തിറങ്ങി കറങ്ങി നടക്കരുതെന്ന് ബിസിസിഐ മുന്നറിയിപ്പ്
ഇംഗ്ലണ്ട് പര്യടനത്തിനെത്തിര ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ. താരങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടക്കരുതെന്ന് ബിസിസിഐ മുന്നറിയിപ്പ് നല്‍കി. ആരാധകരുമായി ഇടപഴകരുതെന്നും നിര്‍ദ്ദേശമുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊവിഡ് ബാധിതനായതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.


കൊവിഡ് ബാധിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലായ് അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റില്‍ രോഹിത് കളിക്കുമോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. കൊവിഡ് ബാധിതനായ രോഹിത് നിലവില്‍ ഐസൊലേഷനിലാണ്. ജൂലായ് ഒന്നിനു മുന്‍പ് താരം ഐസൊലേഷനില്‍ നിന്ന് പുറത്തുവരില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ മുന്‍കരുതലെന്ന നിലയിലാണ് മായങ്കിനെ
Full Story
[6][7][8][9][10]
 
-->




 
Close Window