Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
കായികം
  Add your Comment comment
മെസ്സി പ്രഖ്യാപിച്ചു: ഖത്തറിലേത് അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്ന അവസാന ലോകകപ്പ് മത്സരം'
Text by TEAM UKMALAYALAM PATHRAM
ഞായറാഴ്ച നടക്കുന്ന ഖത്തര്‍ ലോകകപ്പ് ഫൈനല്‍ തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി. ''ഫൈനലില്‍ എത്താന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കും.''- ക്രൊയേഷ്യക്കെതിരായ സെമിഫൈനല്‍ വിജയത്തിനു ശേഷം ഒരു അര്‍ജന്റീനിയന്‍ മാധ്യമത്തോട് മെസ്സി പറഞ്ഞു.

''അടുത്ത ലോകകപ്പിന് ഒരുപാട് വര്‍ഷങ്ങളുണ്ട്. എനിക്ക് അതില്‍ പങ്കെടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലത്'' - മെസി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ 35 വയസുള്ള മെസിയുടെ അവസാന ലോകകപ്പാകും ഖത്തറിലേതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും റെക്കോര്‍ഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്.

ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി കഴിഞ്ഞ മത്സരത്തോടെ ലയണല്‍ മെസി മാറി. ക്രൊയേഷ്യയ്‌ക്കെതിരെ 34-ാം മിനിട്ടില്‍ നേടിയ പെനാല്‍റ്റി ഗോളോടുകൂടി മെസിയുടെ ലോകകപ്പ് ഗോള്‍നേട്ടം 11ല്‍ എത്തി. 10 ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസി ഇക്കാര്യത്തില്‍ മറികടന്നത്.

കൂടാതെ ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച താരമെന്ന നേട്ടം ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്യാസിനൊപ്പം പങ്കിടാനും ലയണല്‍ മെസിക്ക് സാധിച്ചു. അഞ്ചാം ലോകകപ്പ് കളിക്കുന്ന മെസിക്ക് സെമിഫൈനലിലെ വിജയത്തോടെ ഒരു ലോകകപ്പ് മത്സരം കൂടി കളിക്കാന്‍ അവരമൊരുങ്ങിയിരിക്കുകയാണ്. ഫൈനലില്‍ ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരമെന്ന നേട്ടം മെസിയുടെ പേരിലേക്ക് മാത്രമായി മാറും.
 
Other News in this category

 
 




 
Close Window