Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.1121 INR
ukmalayalampathram.com
Tue 17th Mar 2026
 
 
കായികം
  Add your Comment comment
അര്‍ജന്റീനയെ തോല്‍പിച്ച് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ഫ്രീ സെക്‌സ്: ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം
Text by News TEAM UKMALAYALAM PATHRAM
ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്‌സ്) നല്‍കുന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തെത്തിയത്.

നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് ലോകകപ്പ് കിരീടം നിലനിര്‍ത്തിയാല്‍ ടീമംഗങ്ങള്‍ക്ക് മികച്ച ഉപഹാരം സമ്മാനിക്കുമെന്ന് നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വാഗ്ദാനം ചെയ്തിരുന്നു. മുന്‍പ്, ക്രൊയേഷ്യ ലോകകപ്പ് ഉയര്‍ത്തിയാല്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കുമെന്ന് മുന്‍ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന നോള്‍ പ്രഖ്യാപിച്ചിരുന്നു.
 
Other News in this category

 
 




 
Close Window