Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
കായികം
  11-05-2022
10 വര്‍ഷത്തെ ബന്ധം അവസാനിക്കുന്നു: ഗെയിമിങ് കമ്പനിയായ ഇഎ സ്‌പോര്‍ട്‌സും ഫിഫയും വേര്‍പിരിയുന്നു
മൂന്ന് പതിറ്റാണ്ടോളം നീണ്ട കൂട്ടുകെട്ടിനാണ് ഇതോടെ അന്ത്യമാവുന്നത്. ഈ വര്‍ഷത്തെ ഖത്തര്‍ ലോകകപ്പിനു മുന്‍പ് പുറത്തിറങ്ങുന്ന ഫിഫ 23 ആവും ഇഎ സ്‌പോര്‍ട്‌സിന്റെ അവസാന ഫിഫ ഗയിം. അടുത്ത വര്‍ഷം മുതല്‍ ഇഎ സ്‌പോര്‍ട്‌സ് എഫ്‌സി എന്നാവും ഗെയിമിന്റെ പേര്.


വര്‍ഷം ഏകദേശം 1158 കോടി രൂപയാണ് (150 മില്ല്യണ്‍ ഡോളര്‍) ഗെയിം ലൈസന്‍സിനായി ഇഎ സ്‌പോര്‍ട്‌സ് ഫിഫയ്ക്ക് നല്‍കുന്നത്. ഇതിന്റെ ഇരട്ടി പണം വേണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഫിഫ ആവശ്യപ്പെട്ടിരുന്നു. ഇതിനു സാധിക്കില്ലെന്ന് ഇലക്ട്രോണിക് ആര്‍ട്‌സ് നിലപാടെടുത്തു. ഇതിനെ തുടര്‍ന്നാണ് ഇരുവരും വേര്‍പിരിയുന്നത്.

അതേസമയം, ഫിഫയുടെ കുത്തക ഒരാള്‍ക്ക് മാത്രം നല്‍കാന്‍ കഴിയില്ലെന്നാണ് ഗവേണിങ് ബോഡിയുടെ നിലപാട്. ലോകകപ്പിനു മുന്‍പ് പല ഗെയിമുകളും ഇറങ്ങുമെന്നും ഫിഫ
Full Story
  11-05-2022
ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ രവീന്ദ്ര ജഡേജ കളിക്കില്ല
ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്റ്റാര്‍ ഓള്‍ റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ രവീന്ദ്ര ജഡേജ കളിച്ചേക്കില്ല. ഡല്‍ഹി കാപിറ്റല്‍സുമായുള്ള ചെന്നൈയുടെ അവസാനത്തെ മത്സരത്തില്‍ ജഡേജ കളിച്ചിരുന്നില്ല. പരുക്കിനെ തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയതെന്നായിരുന്നു ക്യാപ്റ്റന്‍ എം എസ് ധോണിയുടെ വിശദീകരണം.


ജഡേജയുടെ അഭാവം ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈയ്ക്ക് തിരിച്ചടിയാവും. ഇപ്പോഴും അവര്‍ക്ക് നേരിയ പ്ലേ ഓഫ് പ്രതീക്ഷയുണ്ടെന്നുള്ളതാണ് വസ്തുത. മൂന്നു മത്സരങ്ങളാണ് ചെന്നൈയ്ക്കു ബാക്കിയുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ജഡേജയ്ക്ക് പരുക്കേല്‍ക്കുന്നത്. എന്നാല്‍ പരുക്ക് സാരമുള്ളതല്ലെന്നും ഗുരുതരമാവാതിരിക്കാനും വേണ്ടിയാണ് ജഡേജ
Full Story
  02-05-2022
സന്തോഷ് ട്രോഫി നേടാന്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ഒരുക്കം തുടങ്ങി
സന്തോഷ് ട്രോഫി ഫൈനല്‍ പോരിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തുടക്കം. പശ്ചിമ ബംഗാളിനെതിരേ കേരളം കരുതലോടെയാണ് തുടങ്ങുന്നത്. സെമിയില്‍ അഞ്ചു ഗോള്‍ നേടിയ ജെസിന്‍ പ്ലെയിങ് ഇലവനിലില്ല. കേരളത്തിന്റെ 15-ാം ഫൈനലാണിത്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്.


1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍. മറുവശത്ത് ബംഗാള്‍ നേട്ടങ്ങളില്‍ ബഹുദൂരം മുന്നിലാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവര്‍ ജേതാക്കളുമായി. സന്തോഷ് ട്രോഫി ഫൈനലില്‍ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്.
Full Story
  30-04-2022
ആരാധകരുടെ രോമാഞ്ചം ആയിരുന്നു; ജയിലിലേക്ക് പോകുമ്പോള്‍ ഒരു തുള്ളി കണ്ണീരൊഴുക്കാന്‍ ഇപ്പോള്‍ ആരുമില്ല
ടെന്നീസ് ആരാധകരായ ഒരു തലമുറയുടെ രോമാഞ്ചമായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ബോറിസ് ബെക്കര്‍. ടെന്നീസ് ലോകത്ത് സൂപ്പര്‍താരമായി വിരാജിച്ച ബോറിസ് രണ്ടര വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നിരിക്കുകയാണ്. എച്ച്എംപി വാന്‍ഡ്സ്വര്‍ത്ത് ജയിലിലേക്കാണ് താരത്തെ അയച്ചിരിക്കുന്നത്.

തന്റെ കടങ്ങള്‍ അടച്ചുതീര്‍ക്കുന്നതില്‍ നിന്നും രക്ഷപ്പെടാനായി 54-കാരനായ ബേക്കര്‍ 2.5 മില്ല്യണ്‍ പൗണ്ടിന്റെ ആസ്തികളും, ലോണും ഒളിപ്പിച്ചെന്ന വഞ്ചനാ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. വിക്ടോറിയനില്‍ ശിക്ഷ അനുഭവിച്ച് തുടങ്ങിയ ബോറിസ് ബെക്കര്‍ക്ക് ഇവിടെ ചുരുങ്ങിയത് ഒരു വര്‍ഷവും, മൂന്ന് മാസവും അകത്ത് കിടക്കാം.

2017ലാണ് ബോറിസ് ബെക്കര്‍ പാപ്പരായി പ്രഖ്യാപിച്ചത്. ഇതോടെ 50 മില്ല്യണ്‍ പൗണ്ടിലേറെ ലോണ്‍
Full Story
  16-04-2022
ചെറുപ്പക്കാരായ കളിക്കാരെ മെച്ചപ്പെടുത്താന്‍ ജൂനിയര്‍ ലീഗുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്
പാകിസ്താന്‍ ജൂനിയര്‍ ലീഗ് എന്ന് പേരിട്ടിരിക്കുന്ന ഈ ടൂര്‍ണമെന്റ് ഇക്കൊല്ലം ഒക്ടോബറില്‍ നടത്താനാണ് പിസിബിയുടെ പദ്ധതി. ടി-20 മാതൃകയിലാവും ടൂര്‍ണമെന്റ്. ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഇതെന്ന് പിസിബി ചെയര്‍മാന്‍ റമീസ് രാജ പറഞ്ഞു.


''ഓരോ സിറ്റികള്‍ കേന്ദ്രീകരിച്ചാവും ടീമുകള്‍.
Full Story
  22-03-2022
ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം
മാര്‍ച്ച് 23 മുതല്‍ 29 വരെയാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭിക്കുന്നത്. ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങില്‍ റാന്‍ഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ടിക്കറ്റിന് അപേക്ഷിക്കാന്‍ ഫിഫ അവസരമൊരുക്കിയത്.


ആദ്യഘട്ടത്തില്‍ നിന്ന്
Full Story
  20-03-2022
ഫുട്‌ബോള്‍ മത്സരം കാണാന്‍ ഗോവയിലേക്കു ബൈക്കില്‍ പോയ രണ്ടു മലയാളി യുവാക്കള്‍ അപകടത്തില്‍ മരിച്ചു
ഐഎസ്എല്‍ മത്സരം കാണാന്‍ ഗോവയില്‍ പോയ രണ്ട് യുവാക്കള്‍ വാഹനമിടിച്ച് മരിച്ചു. കാസര്‍ഗോഡ് പള്ളത്ത് വച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മിനിലോറിയിടിച്ചായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. ഹൈദരാബാദ്
Full Story
  09-03-2022
ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മലയാളി താരം എസ്. ശ്രീശാന്ത് വിരമിച്ചു
നീണ്ട ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഈ സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിരുന്നു. 2002-2003 സീസണില്‍ ഗോവക്കെതിരായ മത്സരത്തിലൂടെയാണ് ശീശാന്ത് രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. ഏഴു മത്സരങ്ങളില്‍ നിന്നായി 22 വിക്കറ്റുകള്‍ നേടി ശ്രദ്ധ പിടിച്ചുപറ്റിയതോടെ അതേ സീസണില്‍ ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ
Full Story
[8][9][10][11][12]
 
-->




 
Close Window