Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മോഹന്‍ലാല്‍ രക്ഷപെടുന്നു
reporter

കൊച്ചി: നടന്‍ മോഹന്‍ലാല്‍ കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യും. ഇതുസംബന്ധിച്ച് മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് (ഡിഎഫ്ഒ) കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ അപേക്ഷ തുടര്‍നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി. ഹൈക്കോടതി നിരീക്ഷണത്തെത്തുടര്‍ന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി അന്വേഷണം നടത്തിയിരുന്നു.

നേരത്തെ മോഹന്‍ലിലിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ക്കും ആനക്കൊമ്പില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍ക്കും നല്‍കിയ ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചട്ടപ്പടിയല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് വിലയിരുത്തിയാണ് കോടതി ഉടമസ്ഥാവകാശം റദ്ദാക്കിയത്. രണ്ട് ജോടി ആനക്കൊമ്പും 13 കരകൗശല വസ്തുക്കളുമാണ് നടന്റെ കൈവശമുള്ളത്.

മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് 2011ല്‍ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. കേസ് പിന്നീട് വനംവകുപ്പിന് കൈമാറി. ഇതിനിടെ ഉടമസ്ഥത മോഹന്‍ലാലിന് അനുവദിച്ച് 2016ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയില്ലാതെ അനക്കൊമ്പടക്കമുള്ള വസ്തുക്കള്‍ ആര്‍ക്കും കൈവശം വെക്കാനാവില്ല. എന്നാല്‍ ഇതേ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം സര്‍ക്കാരിന് പ്രത്യേക സാഹചര്യത്തില്‍ ഇളവനുവദിക്കാം.

 
Other News in this category

 
 




 
Close Window