തിരുവനന്തപുരം: ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് കേസുകളില്‍ ജാമ്യവ്യവസ്ഥ കടുപ്പിക്കുന്നതിനും വാഹനം കണ്ടുകെട്ടുന്നതിനുമുള്ള സാധ്യതകളില്‍ ഗതാഗതവകുപ്പ് നിയമോപദേശം തേടി. ആഭ്യന്തരവകുപ്പുമായി ചര്‍ച്ച നടത്തിയശേഷമാകും അന്തിമ തീരുമാനം.
നിലവില്‍ മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളില്‍ ജാമ്യം ലഭിക്കാവുന്ന സാഹചര്യം മാറ്റുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അപകടമരണമോ ഗുരുതര പരിക്കുകളോ ഉണ്ടാകുന്ന സംഭവങ്ങളില്‍ മാത്രമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
റോഡിലെ നിയമലംഘനങ്ങള്‍ തടയുന്നതിനായി 'കേരള റോഡ് സുരക്ഷാ മിഷന്‍' ഉടന്‍ ആരംഭിക്കും. ഗതാഗതമന്ത്രി വൈസ് ചെയര്‍മാനും ആഭ്യന്തരം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, സാമൂഹികനീതി വകുപ്പുകളുടെ മന്ത്രിമാര്‍ അംഗങ്ങളുമായ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. മിഷന്റെ പ്രവര്‍ത്തനം വൈകാതെ പഞ്ചായത്തുതലത്തിലേക്കും വ്യാപിപ്പിക്കും. ബോധവല്‍ക്കരണത്തിനൊപ്പം കര്‍ശന നിയമനടപടികളും ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാപാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തും. അശ്വന്ത് കോക്കിന്റെ വാഹനത്തില്‍നിന്ന് റിവോള്‍വറും മദ്യക്കുപ്പികളും കണ്ടെത്തിയെന്ന് പൊലീസ്
കോഴിക്കോട്: മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കിയെന്ന കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍നിന്ന് റിവോള്‍വറും പെല്ലറ്റുകളും മദ്യക്കുപ്പികളും കണ്ടെത്തിയതായി പൊലീസ്. നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനവും റിവോള്‍വറും കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച രാത്രി ഏഴരയോടെ എരഞ്ഞിപ്പാലം മിനി ബൈപാസിലായിരുന്നു സംഭവം. അശ്വന്ത് ഓടിച്ച വാഹനം കാല്‍നടയാത്രക്കാരെയും കാറുകളെയും ബൈക്കുകളെയും ഇടിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അശ്വന്തിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കായി പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് കൈമാറും.