Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 31st Oct 2026
 
 
UK Special
  Add your Comment comment
അടുത്ത ആഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രണ്ടിലൊന്നു തീരുമാനം: ഇമിഗ്രേഷന്‍ പരിഷ്‌കാര പട്ടിക റെഡി; എന്തൊക്കെയെന്ന് ആശങ്ക
Text By: UK Malayalam Pathram
ഷബാന മഹ്‌മൂദിന്റെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ആഴ്ച പാര്‍ലമെന്റിന് മുന്നിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. എംപിമാര്‍ ഇടവേളയ്ക്കായി പോകുന്നതിന് തൊട്ടുമുന്‍പായാണ് ഈ നീക്കം. ബാക്ക്ബെഞ്ചില്‍ നിന്നും വിമതനീക്കം ഉണ്ടാകാന്‍ ഇടയുണ്ടെന്ന ഭീഷണി ഒഴിവാക്കാനാണ് നടപടി.

ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ബാധിക്കുന്ന വിധത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ഹോം സെക്രട്ടറിയുടെ പദ്ധതി ക്യാബിനറ്റില്‍ ഭിന്നിപ്പിന് കാരണമായിരുന്നു. ഡസന്‍ കണക്കിന് ലേബര്‍ എംപിമാര്‍ നീക്കത്തിന് എതിരെ വോട്ട് ചെയ്യുമെന്നും അറിയിച്ചിരുന്നു. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ അഞ്ച് വര്‍ഷത്തിന് പകരം 15 വര്‍ഷം വരെ കാത്തിരിക്കണമെന്ന നിബന്ധനയാണ് എതിര്‍പ്പിന് ഇടയാക്കിയത്.

കമ്മ്യൂണിറ്റീസ് സെക്രട്ടറി ആഞ്ചെല റെയ്നര്‍, എനര്‍ജി സെക്രട്ടറി മിയാത്ത ഫാന്‍ബുള്ളെ തുടങ്ങിയവര്‍ പദ്ധതിയെ പരസ്യമായി എതിര്‍ത്തിട്ടുണ്ട്. ഇമിഗ്രേഷന്‍ & അസൈലം ബില്ലില്‍ വെള്ളം ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 80 എംപിമാരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
 
Other News in this category

 
 




 
Close Window