Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ ഭരണം തിരിച്ചുപിടിക്കാന്‍ ടോറികള്‍; 2028ലെ മേയര്‍ സ്ഥാനാര്‍ഥിയായി ജെയിംസ് ക്ലെവര്‍ലി
reporter

ലണ്ടന്‍: 2028 മേയില്‍ നടക്കുന്ന ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുന്‍ ആഭ്യന്തര-വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയെ തിരഞ്ഞെടുത്തു. ലണ്ടനിലെ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ ആദ്യ റൗണ്ടില്‍തന്നെ 86 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. നവംബര്‍ 19നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

ബ്രെയ്ന്‍ട്രീയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ ക്ലെവര്‍ലി, വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സിലര്‍ ഫെസ്റ്റസ് അകിന്‍ബുസോയെയും സാറ ഗെസ്ദാരിയെയുമാണ് മറികടന്നത്. മേയര്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കാന്‍ ഓഗസ്റ്റില്‍ അദ്ദേഹം ഷാഡോ കാബിനറ്റില്‍നിന്ന് രാജിവെച്ചിരുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബ്രെയ്ന്‍ട്രീ സീറ്റില്‍ വീണ്ടും സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കില്ലെന്നും അറിയിച്ചു.

നഗരത്തിലെ സുരക്ഷ, ഭവനലഭ്യത, ജീവിതച്ചെലവ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് ക്ലെവര്‍ലി വ്യക്തമാക്കി. നിലവിലെ മേയര്‍ സാദിഖ് ഖാന്റെ ഭരണത്തില്‍ ലണ്ടന്റെ പ്രശ്നങ്ങള്‍ രൂക്ഷമായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ക്ലെവര്‍ലിയുടെ സ്ഥാനാര്‍ഥിത്വത്തെ പാര്‍ട്ടി നേതാവ് കെമി ബേഡനോക്ക് സ്വാഗതം ചെയ്തു.

2016 മുതല്‍ മേയറായ സാദിഖ് ഖാന്‍ നാലാം തവണയും മത്സരിക്കുമോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റിഫോം യുകെ സ്ഥാനാര്‍ഥിയായി ലൈല കണ്ണിങ്ഹാമിനെ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ക്ലെവര്‍ലിയുടെ രാഷ്ട്രീയ പ്രവര്‍ത്തനരേഖയെ വിമര്‍ശിച്ച് ലേബര്‍ രംഗത്തെത്തി. മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകളുടെ പൊലീസ്‌യുവജന സേവനങ്ങളിലെ ചെലവുചുരുക്കലും സാമ്പത്തിക നയങ്ങളും ലണ്ടനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പാര്‍ട്ടിയുടെ ആരോപണം.

 
Other News in this category

 
 




 
Close Window