Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 01st Nov 2026
 
 
UK Special
  Add your Comment comment
മോഷണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ക്രിമിനോളജി അധ്യാപികയ്ക്ക് ബ്രിട്ടനില്‍ നാടുകടത്തല്‍ ഭീഷണി
reporter

ലണ്ടന്‍: വിലകൂടിയ സാധനങ്ങള്‍ മോഷ്ടിച്ച കേസുകളില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ മുന്‍ ക്രിമിനോളജി അധ്യാപിക പോളിന്‍ അല്‍ സയീദിനെ (36) നാടുകടത്താനുള്ള നടപടികളുമായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. പോളിഷ് വംശജയായ ഇവര്‍ ഒരു മാസത്തിനകം തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കണമെന്നാണ് ഹോം ഓഫിസ് അറിയിച്ചിരിക്കുന്നത്. ബാത്ത് സ്പാ സര്‍വകലാശാലയില്‍ അധ്യാപികയായിരുന്ന പോളിന്‍ ഏകദേശം 13,000 പൗണ്ട് വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്. കോടതി വിധിച്ച തടവുശിക്ഷ നടപ്പാക്കുന്നത് 18 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

2024 ജൂണ്‍ മുതല്‍ 2025 ജൂലൈ വരെ സതാംപ്ടണിലെ സെയിന്‍സ്ബറി സൂപ്പര്‍മാര്‍ക്കറ്റില്‍ ആറുതവണ മോഷണം നടത്തിയതായി കണ്ടെത്തി. മദ്യമുള്‍പ്പെടെ 11,964 പൗണ്ടിന്റെ സാധനങ്ങളാണ് ഇവിടെനിന്ന് നഷ്ടമായത്. വേഗത്തില്‍ വിറ്റ് പണമാക്കാവുന്ന വിലകൂടിയ ഉല്‍പ്പന്നങ്ങളാണ് ഇവര്‍ തിരഞ്ഞെടുത്തിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. സെയിന്‍സ്ബറിയില്‍ പ്രവേശിക്കുന്നതിന് 18 മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമ്മയും സഹോദരിയും ബ്രിട്ടനില്‍ താമസിക്കുന്നുണ്ടെന്നും നാടുകടത്തല്‍ സ്വകാര്യ-കുടുംബ ജീവിതത്തിനുള്ള അവകാശത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പോളിന്‍ സമര്‍പ്പിച്ച വാദം ഹോം ഓഫിസ് തള്ളി. നാടുകടത്തുന്നതിലുള്ള പൊതുതാല്‍പര്യത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്നായിരുന്നു അധികൃതരുടെ നിലപാട്. 2021ല്‍ ബ്രിട്ടനില്‍ അനിശ്ചിതകാലം താമസിക്കാനുള്ള അനുമതി ഇവര്‍ക്ക് ലഭിച്ചിരുന്നു.

 
Other News in this category

 
 




 
Close Window