Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 02nd Nov 2026
 
 
UK Special
  Add your Comment comment
യുകെ വിദ്യാര്‍ഥി വിസയ്ക്ക് കൂടുതല്‍ സാമ്പത്തിക തെളിവ്; പുതുക്കിയ നിരക്കുകള്‍ നവംബര്‍ 30 മുതല്‍
reporter

ലണ്ടന്‍: യുകെയില്‍ ഉപരിപഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ ജീവിതച്ചെലവിനായി തെളിയിക്കേണ്ട തുക ഉയര്‍ത്തി. 2026 നവംബര്‍ 30 മുതല്‍ സമര്‍പ്പിക്കുന്ന സ്റ്റുഡന്റ് വിസ അപേക്ഷകള്‍ക്കാണ് പുതുക്കിയ സാമ്പത്തിക മാനദണ്ഡങ്ങള്‍ ബാധകമാകുന്നത്. ലണ്ടനില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം ആവശ്യമായ തുക 1,529 പൗണ്ടില്‍നിന്ന് 1,570 പൗണ്ടാകും. ലണ്ടന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ പ്രതിമാസ നിരക്ക് 1,171 പൗണ്ടില്‍നിന്ന് 1,203 പൗണ്ടായും ഉയരും. പരമാവധി ഒമ്പത് മാസത്തെ ജീവിതച്ചെലവാണ് കണക്കാക്കുന്നത്. ഒമ്പത് മാസത്തേക്ക് ലണ്ടനില്‍ പഠിക്കുന്നവര്‍ 14,130 പൗണ്ടും പുറത്തുള്ളവര്‍ 10,827 പൗണ്ടും തെളിയിക്കണം. മുന്‍ നിരക്കുകള്‍ യഥാക്രമം 13,761 പൗണ്ടും 10,539 പൗണ്ടുമായിരുന്നു. ഇതിനു പുറമേ, കണ്‍ഫര്‍മേഷന്‍ ഓഫ് അക്‌സെപ്റ്റന്‍സ് ഫോര്‍ സ്റ്റഡീസ് രേഖയില്‍ വ്യക്തമാക്കിയ ഒന്നാം വര്‍ഷത്തെ ബാക്കി ട്യൂഷന്‍ ഫീസിനുള്ള തുകയും ആവശ്യമാണ്.

ബാങ്ക് ബാലന്‍സാണ് സാമ്പത്തിക തെളിവായി നല്‍കുന്നതെങ്കില്‍, ആവശ്യമായ തുക തുടര്‍ച്ചയായി കുറഞ്ഞത് 28 ദിവസം അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. ഈ കാലയളവ് അവസാനിക്കുന്നത് വിസ അപേക്ഷയ്ക്ക് മുമ്പുള്ള 31 ദിവസത്തിനുള്ളിലായിരിക്കണം. യോഗ്യമായ വിദ്യാഭ്യാസ വായ്പയോ ഔദ്യോഗിക സ്‌പോണ്‍സര്‍ഷിപ്പോ വഴിയും സാമ്പത്തികശേഷി തെളിയിക്കാം. സാമ്പത്തിക രേഖകള്‍ ഹാജരാക്കുന്നതില്‍ ഇളവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. നവംബര്‍ 30ന് മുമ്പ് അപേക്ഷിക്കുന്നവര്‍ക്ക് നിലവിലെ നിരക്കുകളായിരിക്കും ബാധകമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window