Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Nov 2026
 
 
UK Special
  Add your Comment comment
യുകെയിലെ കെയര്‍ മേഖലയില്‍ 5 വര്‍ഷം പൂര്‍ത്തിയായോ? സെറ്റില്‍മെന്റ് നല്‍കുമെന്ന് ഹോം സെക്രട്ടറി
Text By: UK Malayalam Pathram
യുകെയിലെ 3 ലക്ഷത്തോളം വരുന്ന വിദേശ കെയര്‍ ജീവനക്കാര്‍ക്ക് 5 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സെറ്റില്‍മെന്റ് നേടാന്‍ അപേക്ഷ നല്‍കാമെന്ന് ഏകദേശം ഉറപ്പായി. ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് ഷബാന മഹ്‌മൂദ് വ്യക്തത വരുത്തി

ലേബര്‍ പാര്‍ട്ടിയിലെ വിമതസ്വരമാണ് വിദേശ കെയര്‍ ജീവനക്കാര്‍ക്ക് അനുഗ്രഹമായി മാറിയത്. വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനില്‍ സെറ്റില്‍മെന്റ് നേടാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച യഥാര്‍ത്ഥ പദ്ധതി ഉയര്‍ത്തിയ ഭീഷണി. എന്നാല്‍ ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്നറിന്റെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടി എംപിമാര്‍ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചു.

ഇതോടെയാണ് ഹോം സെക്രട്ടറി പുതിയ സ്‌കീം പ്രഖ്യാപിച്ചത്. നിലവില്‍ ബ്രിട്ടനിലുള്ള 282,000 വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്കും അഞ്ച് വര്‍ഷത്തെ യോഗ്യതാ കാലയളവില്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനായി അപേക്ഷിക്കാം. അഞ്ച് വര്‍ഷം താമസിച്ച ശേഷം ഐഎല്‍ആര്‍ യോഗ്യത നേടാന്‍ കഴിയാതെ പോകുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ പുതിയ വിസ ലഭിക്കും. ഇതുവഴി പെര്‍മനന്റ് റസിഡന്‍സിന് യോഗ്യത തെളിയിക്കാന്‍ രണ്ടാമത്തെ അവസരം വിനിയോഗിക്കാം.

നിലവിലെ അഞ്ച് വര്‍ഷത്തെ റൂട്ട് പൊതുമേഖലാ രംഗത്ത് ജോലി ചെയ്യുന്ന വിദേശ പൗരന്‍മാര്‍ക്ക് തുടര്‍ന്നും ലഭ്യമാകും. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള ടീച്ചിംഗ് അസിസ്റ്റന്റ്, പോഡിയാട്രിസ്റ്റ്, നഴ്സിംഗ് ഓക്സിലറികള്‍ എന്നിവര്‍ക്ക് ഈ റൂട്ട് വിനിയോഗിക്കാം.
 
Other News in this category

 
 




 
Close Window